മീഡിയടെക് ഹീലിയോ ജി 25 SoC പ്രോസസറുമായി ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഇൻ‌ഫിനിക്സ് ഹോട്ട് 10, ഇൻ‌ഫിനിക്സ് ഹോട്ട് 10 ലൈറ്റ് തുടങ്ങിയ സ്മാർട്ഫോണുകൾ ഉൾപ്പെടുന്ന കമ്പനിയുടെ ഹോട്ട് 10 സീരീസിൽ മൂന്നാമതൊരു പുതിയ ഇൻ‌ഫിനിക്സ് ഹോട്ട് 10 പ്ലേ (Infinix Hot 10 Play) സ്മാർട്ഫോൺ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു. ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പും സെൽഫി ഷൂട്ടറും ഉൾപ്പെടുന്ന ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേ. ഈ സ്മാർട്ട്ഫോണിന് താരതമ്യേന കട്ടിയുള്ള ബെസലുകളും പിന്നിലായി ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: വില
 

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: വില

ഫിലിപ്പൈൻസിൽ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയ്ക്ക് പിഎച്ച്പി 4,290 (ഏകദേശം 6,500 രൂപ) ആണ് വില വരുന്നത്. ഒരൊറ്റ 2 ജിബി + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഇത് വിപണിയിൽ വരുന്നത്. ഏജിയൻ ബ്ലൂ, മൊറാണ്ടി ഗ്രീൻ തുടങ്ങിയ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഫിലിപ്പൈൻസിലെ ഇ-റീട്ടെയിലർ 'ലസാഡ' വഴി ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ നിലവിൽ വിൽപ്പനയ്‌ക്കായി ലഭ്യമാണ്. എന്നാൽ, ഈ ഹാൻഡ്സെറ്റിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇൻഫിനിക്സ് ഒരു വിവരവും ഇതുവരെ പങ്കിട്ടിട്ടില്ല.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.82 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി 25 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: ക്യാമറ സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: ക്യാമറ സവിശേഷതകൾ

13 മെഗാപിക്സൽ പ്രൈമറി സെൻസറും എഐ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ വരുന്നത്. ഒരു ക്വാഡ് റിയർ ഫ്ലാഷും ഉണ്ട്. മുൻവശത്ത്, 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഒരു നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ ഒരു ഫ്രണ്ട് ഫ്ലാഷും വരുന്നു.

എംഐ സ്മാർട്ട് സ്പീക്കർ വാങ്ങുമ്പോൾ നേടു എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി സൗജന്യമായി

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ 6,000 എംഎഎച്ച് ബാറ്ററി
 

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ 6,000 എംഎഎച്ച് ബാറ്ററി

വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട്, എഫ്എം റേഡിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ എന്നിവയാണ് ഓൺബോർഡ് സെൻസറുകളിൽ ഉൾപ്പെടുന്നത്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ നൽകിയിരിക്കുന്നത്. ഇതിന് 53 മണിക്കൂർ വരെ ടോക്ക് ടൈം നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നത്. പിന്നിൽ ഒരു ഫിംഗർപ്രിന്റ് സ്കാനറുമായി ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ വിപണിയിൽ വരുന്നു.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
As the latest entrant in the company's Hot 10 series that includes Infinix Hot 10 and Infinix Hot 10 Lite, Infinix Hot 10 Play was launched in the Philippines. Infinix Hot 10 Play is an entry-level smartphone with a dual rear camera system and a selfie shooter with notches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X