ഗൂഗിൾ പ്ലേ കൺസോളിൽ കണ്ടെത്തിയ ഇൻഫിനിക്സ് ഹോട്ട് 10 സവിശേഷതകൾ

|

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിലും ടി‌യുവി റൈൻ‌ലാൻഡിലും ഇൻ‌ഫിനിക്സ് ഹോട്ട് 10 കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യ്തു. ഈ വർഷം മെയ് അവസാനം അവതരിപ്പിച്ച ഇൻഫിനിക്സ് ഹോട്ട് 9 ന്റെ പിൻഗാമിയായി വരാനിരിക്കുന്ന സ്മാർട്ട്ഫോൺ ഇത്. ടി‌യു‌വി റെയിൻ‌ലാൻ‌ഡ് ലിസ്റ്റിംഗ് അനുസരിച്ച് ഇൻ‌ഫിനിക്സ് ഹോട്ട് 10 എക്സ് 682 സി, എക്സ് 682 ബി എന്നീ രണ്ട് മോഡൽ നമ്പറുകളിലാണ് വരുന്നത്. 4 ജിബി റാം, ഒക്ടാകോർ മീഡിയടെക് പ്രോസസർ, 5,100 എംഎഎച്ച് ബാറ്ററി തുടങ്ങി ഇൻഫിനിക്സ് ഹോട്ട് 10 ന്റെ ചില സവിശേഷതകളെ ഇവിടെ പരിചയപ്പെടാം.

ഇൻഫിനിക്സ് ഹോട്ട് 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച്, മോഡൽ നമ്പറായ ‘ഇൻഫിനിക്സ്-എക്സ് 682 സി', ‘ഹോട്ട് 10' എന്നീ സ്മാർട്ഫോണുകളിൽ 320 പിപിഐ പിക്‌സൽ ഡെൻസിറ്റി ഉള്ള 720x1,640 പിക്‌സൽ ഡിസ്‌പ്ലേ വരുന്നു. ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നതായി കൺസോളിൽ പറയുന്നു. ഇത് മീഡിയടെക് എംടി 6769 SoC, ഹെലിയോ ജി 70 ചിപ്സെറ്റിലാണ് വരുന്നത്. 820MHz വേഗതയുള്ള മാലി ജി 52 ജിപിയു ഗ്രാഫിക്സ് കൈകാര്യം ചെയ്യുമെന്ന് സൂചിപ്പിക്കുന്നു. ഇൻഫിനിക്സ് ഹോട്ട് 10 4 ജിബി റാമുമായി വരുന്നതായി റിപ്പോർട്ടുകളുണ്ട്.

5,100 എംഎഎച്ച് ബാറ്ററി

കൂടാതെ, ടി‌യുവി റൈൻ‌ലാൻ‌ഡ് ലിസ്റ്റിംഗ് എക്സ് 682 സി, എക്സ് 682 ബി എന്നീ രണ്ട് മോഡൽ നമ്പറുകൾ കാണിക്കുന്നു. ഇൻഫിനിക്സ് വിപണിയെക്കുറിച്ചും, 5,100 എംഎഎച്ച് ബാറ്ററിയുടെ സാധ്യതയെക്കുറിച്ചും ഇത് പരാമർശിക്കുന്നു. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗും ടി‌യുവി റൈൻ‌ലാൻ‌ഡ് ലിസ്റ്റിംഗും ഈ പറഞ്ഞ വിശദാംശങ്ങൾ കണ്ടെത്തി. നിലവിൽ, ഇൻഫിനിക്സ് ഹോട്ട് 10 ന്റെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, അതിനാൽ മേൽപ്പറഞ്ഞ സവിശേഷതകളെക്കുറിച്ച് ഒഎദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കമ്പനി ഈ വർഷം ആദ്യം ഇന്ത്യയിൽ ഇൻഫിനിക്സ് ഹോട്ട് 9, ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. യഥാക്രമം 8,499 രൂപ, 9,499 രൂപ എന്നിങ്ങനെയായിരുന്നു ഈ ഫോണുകളുടെ വില.

മീഡിയടെക് ഹെലിയോ പി 22 SoC

4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ പി 22 SoC യുമായാണ് ഇൻഫിനിക്സ് ഹോട്ട് 9 വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ അവതരിപ്പിക്കുന്നു. മറുവശത്ത്, ഇൻഫിനിക്സ് ഹോട്ട് 9 പ്രോയ്ക്ക് സമാനമായ റാം കപ്പാസിറ്റി ജോടിയാക്കിയ അതേ SoC ചിപ്പ്‌സെറ്റാണ് വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Best Mobiles in India

English summary
Reportedly, Infinix Hot 10 was spotted in a Google Play Console listing as well as on TUV Rheinland. The new phone appears to be a sequel to the Infinix Hot 9 released this year at the end of May.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X