Home
Mobile

മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറുള്ള ഇൻഫിനിക്സ് ഹോട്ട് 10 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

കഴിഞ്ഞ മാസം ഇന്തോനേഷ്യയിൽ വിപണിയിലെത്തിയ കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഇൻഫിനിക്‌സ് ഹോട്ട് 10 എസ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറുള്ള ഇൻഫിനിക്സ് ഹോട്ട് 10 എസിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 11 അധിഷ്ഠിത എക്സ്ഒഎസ് 7.6 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന് പിന്നിൽ ഡയമണ്ട് ടെക്സ്ചർ ചെയ്ത പാറ്റേൺ ഉണ്ട്. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും, 48 മെഗാപിക്സൽ പ്രധാന ക്യാമറയും നൽകിയിരിക്കുന്നു. ഇൻഫിനിക്സ് ഹോട്ട് 10 എസ് സ്മാർട്ട്‌ഫോണിന് 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 10 എസ് സ്മാർട്ഫോൺ: ഇന്ത്യയിൽ വിലയും, വിൽപ്പനയും

ഇൻഫിനിക്സ് ഹോട്ട് 10 എസ് സ്മാർട്ഫോൺ: ഇന്ത്യയിൽ വിലയും, വിൽപ്പനയും

പുതിയ ഇൻഫിനിക്സ് ഹോട്ട് 10 എസിൻറെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയും, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 10,999 രൂപയുമാണ് ഇന്ത്യയിൽ നൽകിയിരിക്കുന്ന വില. മൊറാണ്ടി പർപ്പിൾ, 7 ഡിഗ്രി പർപ്പിൾ, ഹാർട്ട് ഓഫ് ഓഷ്യൻ, 95 ഡിഗ്രി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് അവതരിപ്പിച്ചു. മെയ് 27 ഉച്ചയ്ക്ക് കൃത്യം 12:00 മണി മുതൽ ഇന്ത്യയിൽ ഈ ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ആദ്യ വിൽപ്പന സമയത്ത് ഉപയോക്താക്കൾക്ക് 500 രൂപ കിഴിവിൽ ഈ സ്മാർട്ഫോൺ സ്വന്തമാക്കാനാകും.

ഇൻഫിനിക്സ് ഹോട്ട് 10 എസ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 എസ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 എസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6 ൽ പ്രവർത്തിക്കുന്നു, കൂടാതെ ഇതിൽ ഡ്യുവൽ സിം നാനോ സ്ലോട്ടുകളുമുണ്ട്. 6.82 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ്-എൽസിഡി ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 20.5: 9 ആസ്പെക്റ്റ് റേഷിയോ, 440 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ്, 1500: 2 കോൺട്രാസ്റ്റ് റേഷിയോ, 90.66 ശതമാനം സ്‌ക്രീൻ-ടൂ-ബോഡി റേഷിയോയുമുണ്ട്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 ഒക്ടാകോർ SoC പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 10 എസിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമായി 64 ജിബി ഇന്റർനാൽ സ്റ്റോറേജിൽ ഈ സ്മാർട്ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നു.

മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറുള്ള ഇൻഫിനിക്സ് ഹോട്ട് 10 എസ്

ഇൻഫിനിക്സ് ഹോട്ട് 10 എസിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധമാണുള്ളത്, അതിൽ എഫ് / 1.79 അപ്പർച്ചറുള്ള 48 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി ഡെപ്ത് ലെൻസ്, മറ്റൊരു എഐ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ക്യാമറ സവിശേഷതകളിൽ ക്വാഡ്-എൽഇഡി ഫ്ലാഷ്, പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, എച്ച്ഡിആർ, പോർട്രെയിറ്റ് എച്ച്ഡിആർ എന്നിവയും ഉൾപ്പെടുന്നു. എഫ് / 2.0 അപ്പേർച്ചറും ഡ്യുവൽ എൽഇഡി ഫ്ലാഷ് സപ്പോർട്ടും ഉള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറ മോഡുകളിൽ സൂപ്പർ നൈറ്റ്, എഐ പോർട്രെയിറ്റ്, എഐ 3 ഡി ഫേസ് ബ്യൂട്ടി, വൈഡ് സെൽഫി, എആർ ഷോട്ടുകൾ എന്നിവയും ഉൾപ്പെടുന്നു.

Best Mobiles in India

English summary
The Infinix Hot 10S has now arrived in India as the company's latest smartphone. The MediaTek Helo G85 SoC powers the Infinix Hot 10S, which has a big 6,000mAh battery. The phone sports a diamond textured design on the back and runs on Android 11-based XOS 7.6.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X