ഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

|

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സ് അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇൻഫിനിക്സ് ഹോട്ട് 11 2022 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ബജറ്റ് വിപണിയിലെ മറ്റ് ഹാൻഡ്സെറ്റുകളുമായിട്ടാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 മത്സരിക്കുന്നത്. അവയിൽ ഒന്നാണ് റിയൽമിയുടെ സി31. മാർച്ച് 31നാണ് റിയൽമി സി31 ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണും റിയൽമി സി31 സ്മാർട്ട്ഫോണും യുണിസോക്ക് ചിപ്പ്സെറ്റ് ആണ് ഫീച്ചർ ചെയ്യുന്നത്.

 

ബജറ്റ് സ്മാർട്ട്‌ഫോൺ

ഏകദേശം സമാനമായ വിലയിലാണ് രണ്ട് ഡിവൈസുകളും വിൽപ്പനയ്ക്കെത്തുന്നത്. നിങ്ങൾ ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതുതായി ലോഞ്ച് ചെയ്ത ഇൻഫിനിക്സ് ഹോട്ട് 11 2022, റിയൽമി സി31 സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ബജറ്റ് ഓപ്ഷനുകളാണ്. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ഡിസ്പ്ലെ ഫീച്ചറുകൾ

ഡിസ്പ്ലെ ഫീച്ചറുകൾ

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 89.5 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ ഉണ്ട്. 550 നിറ്റ്സ് ബ്രൈറ്റ്നസും 114 ശതമാനം എസ്ആർജിബി കളർ ഗാമറ്റും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 60 ഹെർട്സിന്റെ സാധാരണ റിഫ്രഷ് റേറ്റ് മാത്രമാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ ഉള്ളത്.

റിയൽമി
 

മറുവശത്ത് റിയൽമി സി31 സ്മാർട്ട്ഫോൺ 6.52 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 1600 x 720 പിക്‌സൽ സ്‌ക്രീൻ റെസലൂഷനും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ പ്രത്യേകതയാണ്. 400 നിറ്റ്സ് ബ്രൈറ്റ്നസ്, 88.5 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ എന്നിവയും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 120 ഹെർട്സിന്റെ ടച്ച് സാമ്പ്ലിങ് റേറ്റും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു.

ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ മാലി ജി52 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാ കോർ യുണിസോക്ക് ടി610 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. സ്റ്റോറേജ് കപ്പാസിറ്റി മെക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ സാധിക്കും. ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് ആയിട്ടുള്ള എക്സ്ഒഎസ് 7.6 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

റിയൽമി സി31

റിയൽമി സി31 സ്മാർട്ട്ഫോണും 12എൻഎം യുണിസോക്ക് ടി612 പ്രൊസസർ ഫീച്ചർ ചെയ്യുന്നു. 4 ജിബി വരെയുള്ള റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും റിയൽമി സി31 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. റിയൽമി സി31 സ്മാർട്ട്ഫോണിലെ പ്രൊസസർ മാലി-ജി57 ജിപിയുവുമായി ജോടിയാക്കിയിട്ടുണ്ട്. റിയൽമി സി31 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എത്തുന്നത് 20,000 രൂപയിൽ താഴെ വിലയിലോ? അറിയേണ്ടതെല്ലാംവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എത്തുന്നത് 20,000 രൂപയിൽ താഴെ വിലയിലോ? അറിയേണ്ടതെല്ലാം

ക്യാമറ ഫീച്ചറുകളും ബാറ്ററിയും

ക്യാമറ ഫീച്ചറുകളും ബാറ്ററിയും

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയൽ ക്യാമറ സജ്ജീകരണം ആണ് ഉള്ളത്. 13 മെഗാ പിക്സൽ പ്രൈമറി ലെൻസും 2 മെഗാ പിക്സൽ ഡെപ്ത് സെൻസറും ആണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിലെ റിയൽ ക്യാമറ സജ്ജീകരണത്തിൽ ഉള്ള ക്യാമറകൾ.സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാ പിക്സൽ സെൽഫി ഷൂട്ടറും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ട്രിപ്പിൾ ക്യാമറ

റിയൽമി സി31 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. 13 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 2 മെഗാ പിക്സൽ മാക്രോ ക്യാമറ, അൺസ്പെസിഫൈഡ് മോണോക്രോം സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും റിയൽമി സി31 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ ഉള്ളത്. സ്റ്റാൻഡേർഡ് 10 വാട്ട് ചാർജിങ് സപ്പോർട്ടും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5000 എംഎഎച്ച് ബാറ്ററിയും റിയൽമി സി31 സ്മാർട്ട്ഫോണിൽ ഉണ്ട്. സ്റ്റാൻഡേർഡ് 10 വാട്ട് ചാർജിങ് സപ്പോർട്ട് ആണ് റിയൽമി സി31 സ്മാർട്ട്ഫോണിലും ഉള്ളത്.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ സിംഗിൾ സ്റ്റോറേജ് വേരിയന്റുമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

  • 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 8,999 രൂപ വില വരുന്നു.
  •  

    മറുവശത്ത്, റിയൽമി സി31 സ്മാർട്ട്ഫോൺ രണ്ട് മെമ്മറി വേരിയന്റുകളിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

Best Mobiles in India

English summary
Smartphone maker Infinix has launched its latest budget smartphone Infinix Hot 11 2022 in India. The Infinix Hot 11 2022 competes with other handsets in the budget market. One of them is Realme's C31. The Realme C31 was launched in India on March 31.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X