ബജറ്റ് വിപണിയിലെ പുതിയ താരം; ഇൻഫിനിക്സ് ഹോട്ട് 11 2022 ഇന്ത്യയിലെത്തി

|

അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സ്മാർട്ട്ഫോൺ കമ്പനിയാണ് ഇൻഫിനിക്സ്. വളരെപ്പെട്ടെന്ന് തന്നെ ബ്രാൻഡ് രാജ്യത്ത് ജനകീയമാവുകയും ചെയ്തു. കുറഞ്ഞ പ്രൈസ് ടാഗിൽ കൂടുതൽ മികച്ച ഫീച്ചറുകൾ നൽകുന്നു എന്നതാണ് ഇൻഫിനിക്സ് സ്മാർട്ട്ഫോണുകളെ വളരെ വേഗം ജനകീയമാക്കിയത്. ഇപ്പോഴിതാ ബജറ്റ് റേഞ്ചിൽ, ഇൻഫിനിക്സ് ഹോട്ട് 11 2022 എന്ന പേരിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 5,000 എംഎഎച്ച് ബാറ്ററി, 6.67 ഇഞ്ച് ഡിസ്പ്ലെ തുടങ്ങിയ അടിപൊളി ഫീച്ചറുകളും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇൻഫിനിക്സ്

കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണുകളുടെ പിൻഗാമി എന്ന നിലയിൽ ആണ് ഇൻഫിനിക്സ് ഹോട്ട് 11 2022 വിപണിയിൽ എത്തുന്നത്. സെഗ്മെന്റിൽ കനത്ത മത്സരം തന്നെയാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന് നേരിടേണ്ടി വരിക. റെഡ്മി 9 പ്രൈം, റിയൽമി നാർസോ 30 എ, സാംസങ് ഗാലക്‌സി എം 12 എന്നീ സ്മാർട്ട്ഫോണുകളുമായിട്ടാകും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ വിപണിയിൽ മത്സരിക്കുക.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ; വിലയും ലഭ്യതയും

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ; വിലയും ലഭ്യതയും

8,999 രൂപ മുതലാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരിക. പോളാർ ബ്ലാക്ക്, സൺസെറ്റ് ഗോൾഡ്, അറോറ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ ലഭ്യമാകും. ഏപ്രിൽ 22 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഇൻഫിനിക്സ് ഹോട്ട്

സ്പെസിഫിക്കേഷനുകളിലേക്ക് വരുമ്പോൾ, പുതുതായി ലോഞ്ച് ചെയ്ത ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 550 നിറ്റ്സ് ബ്രൈറ്റ്നസ്, 20:9 ആസ്പക്റ്റ് റേഷ്യോ, പാണ്ട കിങ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

ഇൻഫിനിക്സ് ഹോട്ട് 11 2022

ഇൻഫിനിക്സ് ഹോട്ട് 11 2022

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ 1.82 ഗിഗാ ഹെർട്സ് വരെ വേഗതയുള്ള യുണിസോക്ക് ടി610 പ്രോസസറാണ് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് സ്കിന്നിൽ ആണ് പ്രവർത്തിക്കുന്നത്. ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ 13 മെഗാ പിക്സൽ എഐ ഡ്യുവൽ റിയർ ക്യാമറയും 2 എംപി സെക്കൻഡറി ലെൻസും ഒരു ഡെഡിക്കേറ്റഡ് എൽഇഡി ഫ്ലാഷുമുണ്ട്. എച്ച്ഡിആർ, ബർസ്റ്റ് മോഡ്, ടൈം ലാപ്‌സ്, സ്ലോ മോഷൻ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം വീഡിയോ റെക്കോർഡിങ് മോഡുകളും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. മുൻ വശത്ത്, ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ 8 മെഗാ പിക്സൽ എഐ ക്യാമറയും ഫീച്ചർ ചെയ്യുന്നു. ഒരു പഞ്ച് ഹോൾ കട്ട് ഔട്ടിൽ ആണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

വീഡിയോ പ്ലേ ബാക്ക്

ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു. 16 മണിക്കൂർ വരെ വീഡിയോ പ്ലേ ബാക്ക് ടൈം, ആറ് മണിക്കൂർ ഗെയിമിങ് ടൈം അല്ലെങ്കിൽ 22 മണിക്കൂർ 4ജി ടോക്ക് ടൈം എന്നിവയും ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നു. 10 വാട്ട് ചാർജർ ഉപയോഗിച്ചാണ് ഇൻഫിനിക്സ് ഹോട്ട് 11 2022 സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത്.

Best Mobiles in India

English summary
In the budget range, the company has also introduced a new smartphone called the Infinix Hot 11 2022. The Infinix Hot 11 2022 also comes with cool features like a 5,000 mAh battery and a 6.67-inch display. Learn more about the Infinix Hot 11 2022 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X