Infinix Hot 20 5G: ബജറ്റ് 5ജി ഫോണുകളിലെ ഇളമുറക്കാരൻ: ഇൻഫിനിക്സിന്റെ നിരക്ക് കുറഞ്ഞ 5ജി ഫോൺ ഇപ്പോൾ ലഭ്യം

|

ഡിസംബർ ഒന്നിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ട 5ജി സ്മാർട്ട്ഫോൺ ആണ് Infinix Hot 20 5G. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണിത്. ഇൻഫിനിക്സ് നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, സീറോ 5ജി എന്നീ ഫോണുകൾ കമ്പനി തങ്ങളുടെ 5ജി റേഞ്ചിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ എന്ന ലേബലിലാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി കമ്പനി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോൺ

അടുത്തിടെ പുറത്തിറങ്ങിയ ലാവ ബ്ലേസ് 5ജി തുടങ്ങിയ ഫോണുകളുടെ സെഗ്മെന്റിലേക്കാണ് Infinix Hot 20 5G സ്മാർട്ട്ഫോൺ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ പുതിയ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാൻ ലഭ്യമാക്കിയിട്ടുണ്ട്. ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോണിന്റെ വില ഫീച്ചറുകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

Infinix Hot 20 5G: ഇൻഫിനിക്സ് ഹോട്ട് 20 5ജി ഫീച്ചറുകൾ

Infinix Hot 20 5G: ഇൻഫിനിക്സ് ഹോട്ട് 20 5ജി ഫീച്ചറുകൾ

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1080 x 2408 പിക്സൽ റെസല്യൂഷനും ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാമ്പിളിങ് റേറ്റ്, 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 1500 : 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും ലഭ്യമാക്കിയിരിക്കുന്നു.

Project Pigeon | പ്രാവുകൾ പറത്തുന്ന മിസൈലുകൾ; ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അഡാറ് പരീക്ഷണങ്ങൾProject Pigeon | പ്രാവുകൾ പറത്തുന്ന മിസൈലുകൾ; ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അഡാറ് പരീക്ഷണങ്ങൾ

ഇന്ത്യ

ഇന്ത്യയിൽ ലഭ്യമായ 12 5ജി ബാൻഡുകൾ ഡിവൈസിൽ സപ്പോർട്ട് ചെയ്യും. എൻ1, എൻ3, എൻ5, എൻ7, എൻ8, എൻ20, എൻ28, 38, എൻ40, എൻ41, എൻ77, എൻ78 എന്നിവയാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോണിൽ സപ്പോർട്ട് ലഭ്യമായ 5ജി ബാൻഡുകൾ. ഫോണിന്റെ പ്രോസസർ അടക്കമുള്ള ഫീച്ചറുകൾ ചുവടെ നൽകിയിരിക്കുന്നു.

ഇൻഫിനിക്സ്

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിന് സമാനമായി മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. എആർഎം മാലി ജി57 എംപി2 ജിപിയു, രണ്ട് എആർഎം കോർട്ടക്സ് എ76 കോറുകൾ, ആറ് എആർഎം കോർട്ടക്സ് എ55 കോറുകൾ എന്നിവയ്ക്കൊപ്പം 6 എൻഎം ഫാബ്രിക്കേഷൻ പ്രോസസ് ബിൽഡും ഈ പ്രോസസറിന്റെ സവിശേഷതയാണ്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം

ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം എഐ ക്യാമറയും ഈ റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഭാഗമാകുന്നു. ഡിസ്പ്ലെയിലെ വാട്ടർ ഡ്രോപ്പ് നോച്ചിൽ 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഫേസ് അൺലോക്ക് ഫീച്ചറും ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ് 10.6 കസ്റ്റം മെയ്ഡ് സ്കിന്നിലാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ പുതിയ ഇൻഫിനിക്സ് സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നു.

UFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥUFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥ

സ്മാർട്ട്ഫോൺ

സൈഡ് മൌണ്ടഡ് ഫിഗർ പ്രിന്റ് സ്കാനറും ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഫ്ലിപ്പ്കാർട്ടിലാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഇന്റേണൽ സ്റ്റോറേജ്

4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ കോൺഫിഗറേഷനിലുള്ള ഒരേയൊരു മോഡലിലാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. 11,999 രൂപയാണ് ഇപ്പോൾ ഡിവൈസിന് വില വരുന്നത്. ബ്ലാസ്റ്റർ ഗ്രീൻ, സ്പേസ് ബ്ലൂ, റേസിങ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും ലഭ്യമാണ്.

Jio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാംJio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാം

Best Mobiles in India

English summary
Infinix Hot 20 5G is a 5G smartphone that was launched in the Indian market on December 1. It is also one of the cheapest 5G smartphones currently available on the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X