എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ ധാരാളം ആളുകളുണ്ട്. ഉയർന്ന വിലയുടെ ഫോൺ വാങ്ങാൻ എല്ലാവരെക്കൊണ്ടും സാധിക്കണമെന്നില്ല. ഏറ്റവും പുതിയ ഫീച്ചറുകളുള്ള അത്യാവശ്യം മികച്ച ഒരു ഫോൺ എത്രയും കുറഞ്ഞ വിലയിൽ ലഭിക്കുമോ അത്രയും സന്തോഷം എന്ന് കരുതുന്ന ആളുകൾക്ക് പരിഗണിക്കാൻ ഇപ്പോൾ ഒരു ഓപ്ഷൻ ലഭ്യമാണ്.
ഇൻഫിനിക്സ് ഹോട്ട് 30 5ജി (Infinix HOT 30 5G) ആണ് ആ ഓപ്ഷൻ. 16GB റാം, 120Hz റിഫ്രഷ് റേറ്റ്, 6000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, Mali G57 MC2 ഗ്രാഫിക്‌സ് കാർഡ് തുടങ്ങിയ ഫീച്ചറുകൾ എല്ലാം ഈ 5ജി സ്മാർട്ട്ഫോണിലുണ്ട്.

വെറും 10000 രൂപയുണ്ടെങ്കിൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. 10000 രൂപ വിലയിൽ ധാരാളം ഫോണുകൾ വിപണിയിൽ ലഭ്യമാണെങ്കിലും പലതും 4ജി ഫോണുകളാണ്. എല്ലാവരും 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അത് 5ജി ഫോൺ തന്നെയാകുന്നതാണ് നല്ലത്.
പതിനായിരം രൂപ നിരക്കിൽ 5ജി ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ഓപ്ഷനായി മാറാൻ ഇൻഫിനിക്സ് ഹോട്ട് 30 5ജിക്ക് കഴിയുന്നുണ്ട്. മാത്രമല്ല യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഫോൺ ലഭ്യമാണ് എന്ന പ്രത്യേകതയുമുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് വിപണിയിൽ പതിനായിരം രൂപയ്ക്കടുത്ത് വിലയിൽ ലഭ്യമായിരുന്ന സ്മാർട്ട്ഫോണുകൾക്ക് കനത്തവെല്ലുവിളിയാണ് ഈ ഫോൺ ഉയർത്തിയത്.
കാരണം, നൽകുന്ന തുകയ്ക്ക് മറ്റാരും നൽകാത്തത്ര മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്തിരുന്നു. അതിനാൽത്തന്നെ നിരവധി ആളുകൾ 5ജിയുടെ ലോകത്തേക്ക് പ്രവേശിക്കാൻ ഇൻഫിനിക്സ് ഹോട്ട് 30 5ജിയെ കൂട്ടുപിടിച്ചു. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഈ ഫോൺ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഓഫറും ലഭ്യമാണ്.
ഇൻഫിനിക്സ് ഹോട്ട് 30 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് FullHD+ LCD ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 580 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
4 ജിബി റാം (+4ജിബി വെർച്വൽ റാം) + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ എത്തുന്നു. ആകെ 16ജിബി റാം ശേഷിയുമായാണ് രണ്ടാമത്തെ വേരിയന്റ് എത്തുന്നത്. 1ടിബി വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണയും ഇതിലുണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ മാന്യമായ 50 മെഗാ പിക്സൽ മെയിൻ ക്യാമറ + 2 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഹോട്ട് 30 യിൽ ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. ഡ്യുവൽ എൽഇഡി ഫ്ലാഷും ഇതോടൊപ്പമുണ്ട്. ഫ്രണ്ട് ക്യാമറ 8എംപി ആണ്.
14 5ജി ബാൻഡുകളുടെ പിന്തുണ ഈ സ്മാർട്ട്ഫോണിനുണ്ട്. ഡ്യുവൽ സ്പീക്കറുകളും ഡിടിഎസ് സൗണ്ട് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്ന ഹോട്ട് 30 മികച്ച മ്യൂസിക്, വീഡിയോ, ഗെയിമിങ് അനുഭവം നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദിവസം മുഴുവൻ ചാർജ് നീണ്ടുനിൽക്കുന്ന ബജറ്റ് സ്മാർട്ട്‌ഫോൺ തേടുന്ന ഉപയോക്താക്കളെ കണക്കിലെടുത്ത് 6000mAh ബാറ്ററിയാണ് ഹോട്ട് 30 5ജി അവതരിപ്പിക്കുന്നത്.
ഒരൊറ്റ ടാപ്പിലൂടെ പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്ന എൻഎഫ്സി പേയ്‌മെന്റ് ഫീച്ചർ, സൈഡ്-മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് ഫീച്ചർ എന്നിവയും ഈ ബജറ്റ് 5ജി ഫോണിലുണ്ട്. അറോറ ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ലോഞ്ച് ചെയ്യുന്ന സമയത്ത് ഇൻഫിനിക്സ് ഹോട്ട് 30 5ജിയുടെ 4ജിബി റാം വേരിയന്റിന് 12,499 രൂപയായിരുന്നു വില. 8 ജിബി റാം വേരിയന്റിന് 13,499 രൂപ നൽകണമായിരുന്നു. എന്നാലിപ്പോൾ അടിസ്ഥാന വേരിയന്റ് 11,999 രൂപയ്ക്കും രണ്ടാം വേരിയന്റ് 12,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും.
അതിനാൽ ഇൻഫിനിക്സ് ഹോട്ട് 30 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ 10999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. അതേപോലെ രണ്ടാമത്തെ വേരിയന്റ് 11999 രൂപയ്ക്ക് വാങ്ങാം. ഈ ഫോണിൽ ലഭ്യമാകുന്ന ഫീച്ചറുകൾ കണക്കിലെടുത്താൽ 10000 രൂപ ബജറ്റിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഇൻഫിനിക്സ് ഹോട്ട് 30 5ജി.


Click it and Unblock the Notifications