Home
Mobile

എതിരാളികളെ വിറപ്പിച്ച് ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിലെത്തി; വില 12,999 രൂപ!

ഇന്ത്യൻ മൊ​ബൈൽ ഫോൺ വിപണിയിൽ ചുവടുറപ്പിക്കാൻ വമ്പൻ തയാറെടുപ്പുകളുമായി കിടിലൻ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്നത് തുടർന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്‌സ്. ഏറ്റവും ഒടുവിലായി ഇൻഫിനിക്സ് ഹോട്ട് 30 5ജി എന്ന ഫോണാണ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 15,000 രൂപയിൽ താഴെ വിലയിലാണ് ഹോട്ട് 30യുടെ വരവ്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിച്ച് അ‌ദ്ഭുതപ്പെടുത്താനുള്ള ശ്രമം ഇൻഫിനിക്സ് ഹോട്ട് 30യിലൂടെ നടത്തിയിട്ടുണ്ട്. 16GB റാം, 120Hz റിഫ്രഷ് റേറ്റ്, 6000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, Mali G57 MC2 ഗ്രാഫിക്‌സ് കാർഡ് തുടങ്ങി 15000 രൂപയിൽ താഴെവിലയിൽ ഏറ്റവും ആകർഷകമായ ഫീച്ചറുകളാണ് കമ്പനി നൽകുന്നത്.

എതിരാളികളെ വിറപ്പിച്ച് ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിലെത്തി

ഇൻഫിനിക്സ് ഹോട്ട് 30 5ജിയുടെ സവിശേഷതകൾ: 6.78-ഇഞ്ച് ( 2460 × 1080 പിക്സലുകൾ ) FullHD+ LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഈ സ്മാർട്ട്ഫോൺ 580 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും നൽകുന്നു.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm ചിപ്‌സെറ്റ് ആണ് ഇൻഫിനിക്സ് ഹോട്ട് 30 യുടെ കരുത്ത്. രണ്ട് വേരിയന്റുകളിലാണ് ഹോട്ട് 30 എത്തുന്നത്. ഇതിൽ ആദ്യ വേരിയന്റ് 4 ജിബി റാം (+ 4ജിബി വെർച്വൽ റാം) + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.

രണ്ടാം ​വേരിയന്റ് 8ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഈ വേരിയന്റിലും 8ജിബി വെർച്വൽ റാം സൗകര്യമുണ്ട്. അ‌തിനാൽ ആകെ 16ജിബി റാം ശേഷിയുമായാണ് ഈ വേരിയന്റ് എത്തുന്നതെന്ന് പറയാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ XOS 13-ലാണ് ഹോട്ട് 30 പ്രവർത്തിക്കുന്നത്.

1ടിബി വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണയും ഹോട്ട് 30 വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ സ്പീക്കറുകളും ഡിടിഎസ് സൗണ്ട് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്ന ഹോട്ട് 30 മികച്ച മ്യൂസിക്, വീഡിയോ, ഗെയിമിങ് അ‌നുഭവം നൽകും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. 14 5ജി ബാൻഡുകളുടെ പിന്തുണയും ഈ സ്മാർട്ട്ഫോണിനുണ്ട്.

50 മെഗാ പിക്സൽ മെയിൻ ക്യാമറ + 2 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഹോട്ട് 30 യിൽ ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. ഡ്യുവൽ എൽഇഡി ഫ്ലാഷും ഇതോടൊപ്പമുണ്ട്. 8 എംപിയുടേത് ആണ് ഫ്രണ്ട് ക്യാമറ.

എതിരാളികളെ വിറപ്പിച്ച് ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിലെത്തി

ദിവസം മുഴുവൻ ചാർജ് നീണ്ടുനിൽക്കുന്ന ബജറ്റ് സ്മാർട്ട്‌ഫോൺ തേടുന്ന ഉപയോക്താക്കളെ കണക്കിലെടുത്ത് 6000mAh ബാറ്ററിയാണ് ഹോട്ട് 30 5ജി അ‌വതരിപ്പിക്കുന്നത്. 53 മണിക്കൂർ കോളിംഗ്, 21 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 13 മണിക്കൂർ ഗെയിമിംഗ്, സ്റ്റാൻഡ്‌ബൈ മോഡിൽ 35 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഒരൊറ്റ ടാപ്പിലൂടെ പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്ന എൻഎഫ്സി പേയ്‌മെന്റ് ഫീച്ചറും ഹോട്ട് 30യിൽ ഉൾപ്പെടുന്നു. സൈഡ്-മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് ഫീച്ചറുകളെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. അറോറ ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഇൻഫിനിക്സ് ​ഹോട്ട് 30 5ജിയുടെ 4ജിബി റാം വേരിയന്റിന് 12,499 രൂപയാണ് വില. 8 ജിബി റാം വേരിയന്റിന് 13,499 രൂപ നൽകേണ്ടിവരും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ബാങ്ക് ഓഫറും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും സഹിതം 1000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ട് ഇൻഫിനിക്സ് നൽകുന്നു.

More from GizBot

Best Mobiles in India

English summary
Infinix Hot 30 5G smartphone launched in the Indian market. This phone comes with great features like 6000mAh battery, fast charging, Mali G57 MC2 graphics card. Infinix Hot 30 is powered by an octa-core MediaTek Dimensity 6020 7nm chipset. The Hot 30 comes in two variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X