Home
Mobile

ബജറ്റ് സെഗ്മെന്റിലെ കൊമ്പന്മാരെ മുട്ടുകുത്തിക്കാൻ ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോൺ

അടുത്ത കാലത്ത് ഇന്ത്യൻ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിൽ പേരെടുത്ത ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. പ്രത്യേകിച്ചും ബജറ്റ് സെഗ്മെന്റിൽ. കുറഞ്ഞ നിരക്കിൽ വലിയ ബാറ്ററികളും ക്യാമറ സവിശേഷതകളും മറ്റുമുള്ള ഡിവൈസുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. വിപണിയിൽ പിടിച്ചുകയറാൻ വേണ്ടിയാണെങ്കിലും ഇത് ആത്യന്തികമായി ഗുണം ചെയ്യുക ഉപയോക്താക്കൾക്ക് തന്നെ.

ഇൻഫിനിക്സ് ഹോട്ട് 30ഐ : ബജറ്റ് സെഗ്മെന്റിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് വിപണിയിലേക്ക് വരുന്നത്. ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക്ക് ഹീലിയോ ജി37 ചിപ്പ്സെറ്റ്, 8 ജിബി റാം എന്നിവയൊക്കെ ലഭ്യമാക്കിയിട്ടുണ്ട്.

ബജറ്റ് സെഗ്മെന്റിലെ കൊമ്പന്മാർ ഇനി മുട്ടുകുത്തും

വിലയും ഫീച്ചറുകളും പരിഗണിക്കുമ്പോൾ ഷവോമിയുടെ റെഡ്മി എ സീരീസ്, പോക്കോ സി 55 പോലെയുള്ള പോക്കോ സി സീരീസ് ഫോണുകൾ എന്നിവയാണ് വിപണിയിൽ ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിന്റെ എതിരാളികൾ. ബജറ്റ് സെ​ഗ്മെന്റിലെ കൊലകൊമ്പന്മാരുമായി നേരിട്ടേറ്റുമുട്ടി പിടിച്ചു നിൽക്കാൻ പുതിയ സ്മാ‍ർട്ട്ഫോണിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാൻ തുടർന്ന് വായിക്കുക.

ഇൻഫിനിക്സ് ഹോട്ട് 30ഐ വിലയും ലഭ്യതയും : മാർച്ച് 27 -നാണ് ഇൻഫിനിക്സ് ഹോട്ട് 30ഐ രാജ്യത്ത് ലോഞ്ച് ചെയ്തത്. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഡിവൈസ് ലഭ്യമാകുക. 8,999 രൂപയാണ് ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിന് വില വരുന്നത്. ഇതൊരു ഇൻട്രൊഡക്ടറി പ്രൈസ് ആണെന്നാണ് കമ്പനി പറയുന്നത്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭ്യമാണ്. മറ്റ് ലോഞ്ച് ഓഫറുകളൊന്നും സ്മാർട്ട്ഫോണിനൊപ്പം ലഭ്യമല്ല.

ബജറ്റ് സെഗ്മെന്റിലെ കൊമ്പന്മാർ ഇനി മുട്ടുകുത്തും

ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോൺ ഫീച്ചറുകൾ : എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിലുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. മീഡിയടെക്കിന്റെ ഹീലിയോ ജി37 എൻട്രി ലെവൽ ചിപ്പ്സെറ്റാണ് ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

8 ജിബി ഫിസിക്കൽ റാമാണ് ഡിവൈസിലുള്ളത്. വെർച്വൽ റാം ഫീച്ചർ വഴി 8 ജിബി റാം കപ്പാസിറ്റി കൂടി ഫോണിന് ലഭിക്കുന്നു. ഡിവൈസ് സ്റ്റോറേജ് ഉപയോഗപ്പെടുത്തിയാണ് വെർച്വൽ റാം സപ്പോർട്ട് ലഭിക്കുന്നത്. ഫിസിക്കൽ റാമും വെർച്വൽ റാമും കൂടി ചേരുമ്പോൾ ഡിവൈസിന് ആകെ 16 ജിബി റാം കപ്പാസിറ്റി ലഭിക്കുമെന്നാണ് ഇൻഫിനിക്സിന്റെ അവകാശ വാദം.

ബജറ്റ് സെഗ്മെന്റിലെ കൊമ്പന്മാർ ഇനി മുട്ടുകുത്തും

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റാണ് ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോണിനുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താം. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഫോൺ വരുന്നത്. 50 എംപി പ്രൈമറി സെൻസറും എഐ ഡെപ്ത് സെൻസറുമാണ് ഡിവൈസിൽ ഉള്ളത്. റിയർ സൈഡിൽ കാണുന്ന മൂന്നാമത്തെ കട്ടൌട്ടിൽ എൽഇഡി ഫ്ലാഷാണ് നൽകിയിരിക്കുന്നത്. 5 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്ക് ഫീച്ചറും ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5000 mAh ബാറ്ററിയും 10W ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. മിറർ ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് ഹോട്ട് 30ഐ സ്മാർട്ട്ഫോൺ വരുന്നത്. ഗ്ലാസ് ഫിനിഷുള്ള റിയർ പാനലാണ് ഈ ഡിവൈസുകളിൽ ഉള്ളത്. മാരിഗോൾഡ് കളർ ഓപ്ഷൻ ലൈതറൈറ്റ് ബാക്ക് പാനലും ഫീച്ചർ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The Infinix Hot 30i is the brand's most recent Android smartphone in India's entry-level market. It has a variety of features. The Infinix Hot 30i smartphone has an 8GB RAM, MediaTek Helio G37 CPU, and a 6.6-inch screen with a 90Hz refresh rate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X