Home
Mobile

5 വർഷത്തേക്ക് ഒന്നും പേടിക്കേണ്ട! ഇത്തവണ ഓണം അ‌ടിപൊളിയാക്കാൻ ഇൻഫിനിക്സ് ഹോട്ട് 50 5G

മികച്ച ഫീച്ചറുകൾ വാഗ്ദാനം​ ചെയ്യുന്ന ഒരു സ്മാർട്ട്ഫോണുമായി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നു. ഇൻഫിനിക്സ് ഹോട്ട് 50 5ജി (Infinix Hot 50 5G ) സെപ്റ്റംബർ 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും മെലിഞ്ഞതും വിശ്വസനീയവുമായ 5G ഫോൺ ("slimmest and most reliable 5G phone") എന്നാണ് ഇൻഫിനിക്സ് ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്. ലോഞ്ചിനോട് അ‌നുബന്ധിച്ച് ഇൻഫിനിക്സ് ഹോട്ട് 50 5ജിക്കായുള്ള ​മൈക്രോ ​സൈറ്റും കമ്പനിയുടെ വെബ്​സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ ഡി​സൈനിനെപ്പറ്റിയും ചില ഫീച്ചറുകളെക്കുറിച്ചും വെബ്​സൈറ്റിലെ ​മൈക്രോ ​സൈറ്റ് ചില സൂചനകൾ നൽകുന്നുണ്ട്. എന്നാൽ ഈ ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അ‌നുബന്ധിച്ച് സെപ്റ്റംബർ 2ന് വെളിപ്പെടുത്തും എന്നും ഇൻഫിനിക്സ് അ‌റിയിച്ചിട്ടുണ്ട്. 3ഡി കർവ്ഡ് എഡ്ജുകളുമായാണ് ഈ ഫോൺ എത്തുന്നതെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

5 വർഷത്തേക്ക് പേടിക്കേണ്ട! ഓണം അ‌ടിപൊളിയാക്കാൻ ഇൻഫിനിക്സ് ഹോട്ട് 50

ഇൻഫിനിക്സ് ഇന്ത്യ വെബ്‌സൈറ്റിലെ ഡെഡിക്കേറ്റഡ് മൈക്രോസൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇൻഫിനിക്‌സ് ഹോട്ട് 50 5ജിക്ക് മധ്യഭാഗത്ത് പഞ്ച്-ഹോൾ കട്ടൗട്ടും സെൽഫി സ്‌നാപ്പറും ഇടുങ്ങിയ ബെസലുകളും ഉണ്ടായിരിക്കും. വെറും 7.8mm ആണ് ഈ ഫോണിന്റെ വലിപ്പം. വോളിയം റോക്കറും പവർ ബട്ടണും വലത് വശത്ത് ഉണ്ട്.

ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ റിയർ പാനലിൻ്റെ മുകളിൽ ഇടത് വശത്ത് ഒരു വലിയ ഓവൽ ആകൃതിയിലുള്ള മൊഡ്യൂൾ കാണാം. ഇതിലാണ് ക്യാമറ സെൻസറുകൾ സ്ഥാപിക്കുക. ഇടത് വശത്ത് തന്നെ എൽഇഡി ഫ്ലാഷ് മൊഡ്യൂളും നൽകിയിരിക്കുന്നു. നീല, പച്ച നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ടീസർ ചിത്രങ്ങൾ കാണിക്കുന്നു, ചിത്രത്തിലില്ലെങ്കിലും കറുപ്പ് ഓപ്ഷനും പ്രതീക്ഷിക്കാം.

5 വർഷത്തേക്ക് പേടിക്കേണ്ട! ഓണം അ‌ടിപൊളിയാക്കാൻ ഇൻഫിനിക്സ് ഹോട്ട് 50

ക്യാമറ മൊഡ്യൂളിന് പുറത്തായി റിയർ പാനലിൽ 'ആസ്ഫെറിക്കൽ ലെൻസ് ' f/1.8 അപ്പർച്ചർ/25mm എന്ന് പ്രിൻ്റ് ചെയ്‌തിരിക്കുന്നത് കാണാം. പുതിയ ഫോൺ വാങ്ങുമ്പോൾ ലഭിക്കുന്നതു പോലുള്ള മികച്ച പെർഫോമൻസ് നിലവാരം അ‌ഞ്ച് വർഷത്തേക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

60 മാസത്തിന് ശേഷവും ഈ ഫോൺ അതിൻ്റെ യഥാർത്ഥ ശേഷിയുടെ 80 ശതമാനം നിലനിർത്തുമെന്നും ഇൻഫിനിക്സ് പറയുന്നുണ്ട്. IP54 റേറ്റിങ്ങോടു കൂടിയാണ് ഇൻഫിനിക്സ് ഹോട്ട് 50 5ജി എത്തുന്നത്. കൂടാതെ വെറ്റ് ടച്ച് സപ്പോർട്ടും ഇതിനുണ്ട്. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിലും TUV റെയിൻലാൻഡ് പ്ലാറ്റ്‌ഫോമുകളിലും ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നതിനാൽ ഇതിൽ ചില ഫീച്ചറുകൾ ഇതിനകം വ്യക്തമായിട്ടുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 50 5ജിയിൽ 1600X720 പിക്‌സൽ റെസല്യൂഷനോട് കൂടിയ എച്ച്‌ഡി+ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് മുൻപ് ലഭ്യമായിട്ടുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നു. ഈ ഫോണിന്റെ ലിസ്റ്റിംഗിൽ ചിപ്‌സെറ്റ് മീഡീയടെക് MT6835V എന്ന് പരാമർശിക്കുന്നു, അത് ഡിമെൻസിറ്റി 6100+ ചിപ്സെറ്റിന്റെ സൂചനയാണ്. എന്നാൽ ഗാഡ്ജറ്റ്സ്360 റിപ്പോർട്ട് ചെയ്യുന്നത് ഈ ഫോണിൽ ഡിമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഉണ്ടാകുകയെന്നാണ്.

5 വർഷത്തേക്ക് പേടിക്കേണ്ട! ഓണം അ‌ടിപൊളിയാക്കാൻ ഇൻഫിനിക്സ് ഹോട്ട് 50

8 ജിബി റാം ഓപ്ഷനും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഇൻഫിനിക്സ് ഹോട്ട് 50 5ജിയിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആയിരിക്കും ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. വിൽപ്പനയ്ക്ക് എത്തുമ്പോൾ 5,000mAh ബാറ്ററിയായിരിക്കും ഈ ഫോൺ അ‌വതരിപ്പിക്കുകയെന്നും റിപ്പോർട്ടിലുണ്ട്.

More from GizBot

Best Mobiles in India

English summary
India launch date of Infinix Hot 50 5G has been officially announced. The phone will be launched in India on September 6. Infinix describes this phone as the “slimmest and most reliable 5G phone”. In conjunction with the launch, a microsite for the Infinix Hot 50 5G has also appeared on the company's website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X