ഓണത്തിന് ഫോൺ വാങ്ങേണ്ടവർ ഇത് നോക്കൂ! ഇൻഫിനിക്സ് ഹോട്ട് 50 5G വെറും 9999 രൂപയ്ക്ക് വാങ്ങാം
പുതിയൊരു ബജറ്റ് 5ജി സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്താൻ പോകുകയാണ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഹോട്ട് സീരീസിൽ പുതിയതായി അവതരിപ്പിക്കുന്ന ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ ലോഞ്ച് സെപ്റ്റംബർ 5ന് നടക്കുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച അറിയിച്ചതാണ്. ഈ ലോഞ്ചിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. ഇൻഫിനിക്സ് ഹോട്ട് 50 5G ഇന്ത്യയിൽ 9,999 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകും എന്നാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരം. ഫ്ലിപ്കാർട്ട് വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്.
ഇൻഫിനിക്സ് ഹോട്ട് 50 5G ഇന്ത്യയിൽ 9,999 രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തുമെങ്കിലും ഇത് യഥാർഥ വിലയാണോ എന്ന് ലോഞ്ചിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ. ലോഞ്ച് ഓഫർ സഹിതമുള്ള വില ആകാനാണ് കൂടുതൽ സാധ്യത. പതിനായിരം രൂപയിൽ നിരവധി ബ്രാൻഡുകൾ പുതിയ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ 10999 അല്ലെങ്കിൽ 10499 രൂപ വിലയിൽ അടിസ്ഥാന മോഡൽ അവതരിപ്പിച്ച ശേഷം ബാങ്ക് ഡിസ്കൗണ്ടുകളിലൂടെ അവയുടെ വില പതിനായിരം രൂപയിൽ താഴേക്ക് എത്തിക്കുന്ന രീതിയാണ് സാധാരണയായി കണ്ടുവരുന്നത്. ഇൻഫിനിക്സും അതേ പാതയിലാകും ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ 9999 രൂപ വിലയിൽ എത്തിക്കുക.
വില സംബന്ധിച്ച വിവരങ്ങൾ മാത്രമല്ല, ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ ഡിസൈൻ വ്യക്തമാക്കുന്ന ചിത്രങ്ങളും ചില ഫീച്ചറുകളും ഇൻഫിനിക്സ് ഇതിനകം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രത്യേക പേജ് വഴി വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂ, ഗ്രീൻ, ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് കമ്പനി ഇതിനകം പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.

സെഗ്മെന്റിലെ ഏറ്റവും സ്ലിം 5ജി സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 7.8mm ആണ് ഈ ഫോണിന്റെ വലിപ്പം. വോളിയം റോക്കറും പവർ ബട്ടണും വലത് വശത്ത് ഉണ്ട്. 3ഡി കർവ്ഡ് എഡ്ജുകളുമായാണ് ഈ ഫോൺ എത്തുന്നതെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ് സഹിതമാണ് ഇൻഫിനിക്സ് ഹോട്ട് 50 5ജി എത്തുന്നത് എന്ന് കമ്പനി വെളിപ്പെടുത്തി. ഈ ബജറ്റ് 5ജി ഫോണിന്റെ ഫ്രണ്ടിലായി ഫേസ് അൺലോക്കിനും ചാർജിംഗ് ആനിമേഷനുമുള്ള സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിത മാജിക് റിംഗ് ഉള്ള ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ടെന്ന് സൂചനയുണ്ട്.
ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ റിയർ പാനലിൻ്റെ മുകളിൽ ഇടത് വശത്ത് ഒരു വലിയ ഓവൽ ആകൃതിയിലുള്ള മൊഡ്യൂൾ കാണാം. ഇതിലാണ് ക്യാമറ സെൻസറുകൾ സ്ഥാപിക്കുക. ഇടത് വശത്ത് തന്നെ എൽഇഡി ഫ്ലാഷ് മൊഡ്യൂളും നൽകിയിരിക്കുന്നു. ക്യാമറ മൊഡ്യൂളിന് പുറത്തായി റിയർ പാനലിൽ 'ആസ്ഫെറിക്കൽ ലെൻസ് ' f/1.8 അപ്പർച്ചർ/25mm എന്ന് പ്രിൻ്റ് ചെയ്‌തിരിക്കുന്നു.

അഞ്ച് വർഷത്തേക്ക് മികച്ച പെർഫോമൻസ് ലഭ്യമാകുന്ന വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ടിപ്സ്റ്റർമാർ ലോഞ്ചിന് മുൻപ് തന്നെ ഈ ഫോണിന്റെ ചില ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനുകളിൽ ലഭ്യമായിട്ടുള്ള ലീക്ക് റിപ്പോർട്ടുകൾ പ്രകാരം മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ ആണ് ഈ 5ജി ഫോണിൽ ഉണ്ടാകുക.
ഈ ഫോണിന്റെ റിയർ ക്യാമറ മൊഡ്യൂളിൽ മൂന്ന് ലെൻസ് കട്ട്ഔട്ടുകൾ കാണാം. ഇതിൽ 48 എംപി ഡ്യുവൽ എഐ ക്യാമറകളുണ്ടെന്ന് പറയപ്പെടുന്നു. കൃത്യമായ വിവരം ലോഞ്ചിന് ശേഷമേ വ്യക്തമാകൂ. 1600X720 പിക്‌സൽ റെസല്യൂഷനോട് കൂടിയ എച്ച്‌ഡി+ ഡിസ്‌പ്ലേ, 16GB വരെ റാം (വെർച്വൽ റാം സഹിതം ആയിരിക്കാം) എന്നിവയും ഇൻഫിനിക്സ് ഹോട്ട് 50 5ജിയിൽ ഉണ്ടാകുമെന്ന് ടിപ്സ്റ്റർമാർ പറയുന്നു.


Click it and Unblock the Notifications