Home
Mobile

ലോകത്തെ ഏറ്റവും സ്ലിം 3D-കർവ്ഡ് സ്‌ക്രീൻ സ്മാർട്ട്ഫോൺ എന്ന ഗിന്നസ് റെക്കോഡ് ഇൻഫിനിക്സ് ഹോട്ട് 60 പ്രോ+ന്

ലോകത്തെ ഏറ്റവും സ്ലിം 3D-കർവ്ഡ് സ്‌ക്രീനുള്ള സ്മാർട്ട്ഫോൺ എന്ന ഗിന്നസ് റെക്കോഡ് ഇൻഫിനിക്സ് ഹോട്ട് 60 പ്രോ+ (Infinix HOT 60 Pro+) സ്വന്തമാക്കി. കഴിഞ്ഞ മാസമാണ് ഇൻഫിനിക്സിന്റെ ഹോട്ട് സീരീസിലേക്ക് ഹോട്ട് 60 പ്രോ+ അ‌വതരിപ്പിക്കപ്പെട്ടത്. 5.95mm അൾട്രാ-സ്ലിം ബോഡിയാണ് ഇതിന് ഉള്ളത്. ഇപ്പോൾ ഇതിന്റെ ഇന്തോനേഷ്യയിലെ ലോഞ്ചിനോട് അ‌നുബന്ധിച്ച് അ‌വിടുത്തെ പുരാതന ബോറോബുദൂർ ക്ഷേത്രത്തിൽ വച്ച് ലോകത്തെ ഏറ്റവും സ്ലിം 3D-കർവ്ഡ് സ്‌ക്രീനുള്ള സ്മാർട്ട്ഫോൺ എന്ന ഗിന്നസ് റെക്കോഡ് ഈ ഫോണിന് നൽകപ്പെട്ടിരിക്കുന്നു.

പരിശോധനയിൽ ഈ ഫോണിന്റെ ഏറ്റവും സ്ലിം ആയിട്ടുള്ള ഭാഗം 5.95mm വലിപ്പവും ഏറ്റവും കൂടിയ വലിപ്പം 6.09mm കനവും ആണ് ഉള്ളത് എന്ന് സ്ഥിരീകരിച്ചു. സ്ലിം ​ബോഡിയാണ് ഉള്ളത് എങ്കിലും 5160mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജും ഹോട്ട് 60 പ്രോ+ ന് ഉണ്ട്.

ഗിന്നസ് റെക്കോഡ് നേടി ഇൻഫിനിക്സ്

ഇൻഫിനിക്സ് ഹോട്ട് 60 പ്രോ+ ന്റെ ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (1224×2720 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഹീലിയോ G100 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.2GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റുള്ള ആദ്യ ഫോൺ ആണ് ഇത്. ആം മാലി-G57 MC2, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഗിന്നസ് റെക്കോഡ് നേടി ഇൻഫിനിക്സ്

1/1.92" സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ IMX882 സെൻസർ, f/1.79 അപ്പേർച്ചർ, ഡ്യുവൽ LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 13MP സെൽഫി ക്യാമറ, ഡ്യുവൽ LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് സഹിതം എത്തുന്നു.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. USB ടൈപ്പ്-സി ഓഡിയോ, DTS, ഡ്യുവൽ സ്പീക്കറുകൾ, JBL, ഹൈ-റെസ് ഓഡിയോ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IR ബ്ലാസ്റ്റർ, IP65 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 4G LTE, Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS പിന്തുണ, 45W ഫാസ്റ്റ് ചാർജിംഗുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, കോറൽ ടൈഡ്സ്, മിസ്റ്റി വയലറ്റ്, സോണിക് യെല്ലോ, മോക്കോ സൈബർ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് എത്തിയിരിക്കുന്നു.

ഗിന്നസ് റെക്കോഡ് നേടി ഇൻഫിനിക്സ്

നിലവിൽ ഇൻഫിനിക്സ് അ‌വതരിപ്പിച്ചിട്ടുള്ള ഇൻഫിനിക്സ് ഹോട്ട് 60 പ്രോ+ ഒരു 4ജി ഫോൺ ആണ്. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. ഇൻഫിനിക്സിന്റെ ഹോട്ട് 60 സീരീസിൽ രണ്ട് മോഡലുകൾ ഇതിനകം ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇൻഫിനിക്സ് ഹോട്ട് 60I 5ജി (9299 രൂപ പ്രാരംഭ വില), ഇൻഫിനിക്സ് ഹോട്ട് 60 5ജി+ (10499 രൂപ പ്രാരംഭ വില) എന്നിവയാണ് അ‌വ. ഹോട്ട് 60 പ്രോ+ ഇന്ത്യയിൽ അ‌വതരിപ്പിക്കുമോ എന്ന് ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
Infinix Hot 60 Pro+ sets Guinness World Record as world's thinnest 3D curved display smartphone. Guinness World Records has now officially certified the HOT 60 Pro+ as the world's thinnest 3D curved display smartphone. It was awarded at the iconic Borobudur Temple in Indonesia, in conjunction with its local launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X