Home
Mobile

6000mAh ബാറ്ററിയുള്ള 5G ഫോൺ, വില വെറും 8999 രൂപ! ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിലെത്തി

ബജറ്റ് വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോണുകൾക്കിടയിൽ മത്സരം ശക്തമാക്കിക്കൊണ്ട് ഒരു പുതിയ ഇൻഫിനിക്സ് 5ജി​ ഫോൺ കൂടി ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുന്നു. തങ്ങളുടെ ഹോട്ട് സീരീസിൽ ഹോട്ട് 60 5G+ മോഡലിന് പിന്നാലെ ഇൻഫിനിക്സ് ഇപ്പോൾ ഹോട്ട് 60i 5G (Infinix HOT 60i 5G) എന്ന മോഡൽ ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6400 ഒക്ടാ-കോർ പ്രോസസറാണ് ഫോണിന്റെ കരുത്ത്. ബജറ്റ് വിലയിൽ ആണ് അ‌വതരിപ്പിച്ചിരിക്കുന്നത് എങ്കിലും ഒരുപാട് മികച്ച എഐ ഫീച്ചറുകൾ അ‌ടക്കം ഇതിൽ നൽകിയിരിക്കുന്നതായി ഇൻഫിനിക്സ് പറയുന്നു.

പതിനായിരം രൂപയിൽ താഴെ വിലയുള്ള ബജറ്റ് 5ജി ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന ഇൻഫിനിക്സ് ഹോട്ട് 60i 5ജിയിൽ 4GB റാമും 4GB വരെ വെർച്വൽ റാമും ഉണ്ട്. 5 വർഷം വരെ ലാഗ്-ഫ്രീ പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. അൾട്രാ ലിങ്ക് സാങ്കേതികവിദ്യയിലൂടെ നോ​ നെറ്റ്വർക്ക് കോൾ ഫീച്ചറും ഇതിലുണ്ട്. ഇത് മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയങ്ങൾ നടത്താൻ അനുവദിക്കുന്നു.

വില വെറും 8999 രൂപ! ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിലെത്തി

ഇൻഫിനിക്സ് ഹോട്ട് 60i 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഫ്ലാറ്റ് LCD സ്ക്രീൻ, 670 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം.

ആം മാലി-G57 MC2 GPU, 4GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തിക്കുന്നത്. 5 വർഷം വരെ ലാഗ് ഫ്രീ പെർഫോമൻസ് ഈ ഫോൺ കാഴ്ചവയ്ക്കുമെന്ന് ഇൻഫിനിക്സ് പറയുന്നു.

വില വെറും 8999 രൂപ! ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിലെത്തി

50MP പിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. സർക്കിൾ ടു സെർച്ച്, AI കോൾ ട്രാൻസ്ലേഷൻ, AI സമ്മറൈസേഷൻ, AI റൈറ്റിംഗ് അസിസ്റ്റന്റ്, ഫോട്ടോ എഡിറ്റിംഗിനായി AI ഇറേസർ, AI വാൾപേപ്പർ ജനറേറ്റർ തുടങ്ങിയ എഐ ഫീച്ചറുകളും ഫോളാക്സ് വോയ്‌സ് അസിസ്റ്റന്റും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സിംഗിൾ ബോട്ടം-പോർട്ടഡ് സ്പീക്കർ, DTS, IP64 റേറ്റിങ് ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി എന്നിവയും ഇതിലുണ്ട്.

18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഈ ബജറ്റ് 5ജി ഫോണിൽ ഇൻഫിനിക്സ് സജ്ജീകരിച്ചിരിക്കുന്നത്. 167.64×76.8 ×8.14mm വലിപ്പവും 199 ഗ്രാം ഭാരവും ഹോട്ട് 60i 5ജിക്ക് ഉണ്ട്. ഷാഡോ ബ്ലൂ, മൺസൂൺ ഗ്രീൻ, പ്ലം റെഡ്, സ്ലീക്ക് ബ്ലാക്ക് നിറങ്ങളിൽ മാറ്റ് ഫിനിഷ് ബാക്ക്, ഡ്യുവൽ-ടോൺ എന്നിവയിൽ ഇത് ലഭ്യമാണ്.

വില വെറും 8999 രൂപ! ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിലെത്തി

ഇൻഫിനിക്സ് ഹോട്ട് 60i 5G വിലയും ലഭ്യതയും

ഇൻഫിനിക്സ് ഹോട്ട് 60i 5ജിയുടെ സിംഗിൾ 4GB + 128GB മോഡലിന് 9,299 രൂപയാണ് വില. എന്നാൽ ബാങ്ക് ഡിസ്കൗണ്ടായി 300 രൂപയുടെ ഇളവ് ലഭിക്കും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 8,999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഫോൺ വാങ്ങാനാകും. ഓഗസ്റ്റ് 21 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Infinix Hot 60i 5G has been launched in India. Its single 4GB + 128GB model is priced at Rs 9,299. However, there is a bank discount of Rs 300. So, the base model can be purchased for Rs 8,999. This phone can be purchased via Flipkart and retail stores. The sale will start from August 21.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X