Home
Mobile

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ വിൽപന ഇന്ന് ഫ്ലിപ്കാർട്ടിൽ: വില, സവിശേഷതകൾ

ഇൻഫിനിക്‌സിന്റെ ഏറ്റവും പുതിയ ഹോട്ട് 9 പ്രോ സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ വിൽപ്പന ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12:00 മണിക്ക് നടക്കും. 10,499 രൂപ വില വരുന്ന ഇൻഫിനിക്സ് ഹോട്ട് 9 പ്രോ വേരിയന്റിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്നു. വയലറ്റ്, ഓഷ്യൻ വേവ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രീതി നേടിയ ബ്രാന്റാണ് ഇൻഫിനിക്സ്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ

ഇൻഫിനിക്സിന്റെ ഏറെ ശ്രദ്ധനേടിയ സ്മാർട്ഫോണുകളാണ് ഹോട്ട് 9, ഹോട്ട് 9 പ്രോ തുടങ്ങിയവ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എൻട്രി ലെവൽ ഹാൻഡ്സെറ്റുകളാണ് ഇവ. പതിനായിരം രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുവാൻ നോക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഈ ഇൻഫിനിക്‌സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോൺ. ഇന്ന് നിങ്ങൾ ഈ സ്മാർട്ഫോൺ വാങ്ങുകയാണെങ്കിൽ ഇൻഫിനിക്സ് ഹോട്ട് 9 പ്രോ 6 മാസത്തെ ഗൂഗിൾ വൺ ട്രയൽ ഉപയോഗിച്ച് എക്സ്ചേഞ്ച്, കോസ്റ്റ് ഇഎംഐ അല്ലെങ്കിൽ കമ്പ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷൻ തുടങ്ങിയ പ്രത്യകതകളുമായി വരുന്നു.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ഫോൺ

ഇന്ത്യൻ വിപണിയിലെ പതിനായിരം രൂപയിൽ താഴെയുള്ള പട്ടികയിൽ വരുന്ന ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ ഏറെ പ്രശസ്‌തി നേടിക്കഴിഞ്ഞു. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഹാൻഡ്സെറ്റിൻെറ വിൽപ്പന നടക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിനൊപ്പം 5 ശതമാനം തൽക്ഷണ കിഴിവ് എന്നിവ ലഭിക്കുന്നു. ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതലായി ഇവിടെ പരിശോധിക്കാവുന്നതാണ്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ ഉപയോക്താക്കൾക്ക് ഒരു വലിയ സ്‌ക്രീനും വലിയ ബാറ്ററിയും മിതമായ നിരക്കിൽ നൽകാൻ കമ്പനി ശ്രമിക്കുന്നു. ഈ ഫോണിന്റെ മറ്റുള്ള വേരിയന്റുകളെക്കാൾ 1,000 രൂപ കൂടുതലാണ്, മാത്രമല്ല മികച്ചതും വ്യത്യസ്തത പുലർത്തുന്നതുമായ ഒരു ക്യാമറ സെറ്റപ്പ് നൽകുന്നു. 1600 x 720 പിക്‌സൽ റെസല്യൂഷൻ നൽകുന്ന 6.6 ഇഞ്ച് വലിയ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. മുകളിൽ ഇടത് കോണിലുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്‌ഔട്ടും ഈ ഫോൺ നൽകുന്നു. പഞ്ച്-ഹോൾ സെൽഫി ക്യാമറ രൂപകൽപ്പനയുള്ള ഏറ്റവും താങ്ങാനാവുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ.

മീഡിയടെക് ഹെലിയോ പി 22 ഒക്ടാ കോർ SoC പ്രോസസ്സർ

മീഡിയടെക് ഹെലിയോ പി 22 ഒക്ടാ കോർ SoC പ്രോസസ്സർ വരുന്ന ഈ സ്മാർട്ട്‌ഫോൺ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് സവിശേഷതയും ഇവിടെ ലഭിക്കുന്നു. 48 മെഗാപിക്സൽ മെയിൻ ഷൂട്ടർ ഉള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ വരുന്നത്. ഇത് 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത്, ലോ-ലൈറ്റ് സെൻസർ എന്നിവയുമായി ജോടിയാക്കുന്നു. ഈ ഹാൻഡ്‌സെറ്റിന് പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും, 5,000 എംഎഎച്ച് ബാറ്ററിയും വരുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഇത് എക്‌സ്ഒഎസ് 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
Infinix's new smartphone Hot 9 Pro will go on sale again in India today. The selling will be made on Flipkart at 12:00pm (12 noon). The Infinix Hot 9 Pro is priced at Rs 10,499 and comes in one version featuring 4 GB RAM and 64 GB internal storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X