Home
Mobile

അവൻ എത്തി... പുതിയ രൂപത്തിലും ഭാവത്തിലും! ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇൻഫിനിക്സ് നോട്ട് 40 (Infinix Note 40) സീരീസ് സ്മാർട്ട്ഫോണുകളുടെ പുതിയ വേർഷൻ ലോഞ്ച് ചെയ്തു. പുതുതായി പുറത്തിറക്കിയ ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷനിൽ നോട്ട് 40 പ്രോയും (Note 40 Pro) നോട്ട് 40 പ്രോ+ (Note 40 Pro+) ഉം ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണുകൾ ബിഎംഡബ്ല്യു ഡിസൈൻ വർക്കുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ എഫ്1 പ്രചോദിതമായ ഡിസൈൻ ഫീച്ചർ ചെയ്യുന്നു. യഥാർത്ഥ മോഡലുകളുടെ അതേ സ്പെസിഫിക്കേഷനുകൾ ഈ റേസിംഗ് എഡിഷൻ ഡിവൈസുകൾക്കും ലഭ്യമാണ്.

കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റ്, 108 എംപി ക്യാമറ, 100W വയർഡ് ചാർജിംഗ്, 20W വയർലെസ് ചാർജിംഗ് എന്നിവയും മറ്റും പ്രധാന സവിശേഷതകൾ ആണ്. ഇൻഫിനിക്സ് നോട്ട് 40 പ്രോ, ഇൻഫിനിക്സ് നോട്ട് 40 പ്രോ+ എന്നിവയെ പറ്റി കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കൂ.

ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷൻ, ഇൻഫിനിക്‌സ് നോട്ട് 40 പ്രോ+ റേസിംഗ് എഡിഷൻ ഇന്ത്യൻ വില: ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷൻ്റെ വില 15,999 രൂപ ആണ്. ഇത് 8 ജിബി+256 ജിബി റാമിലും സ്റ്റോറേജ് മോഡലിലും വരുന്നു. നോട്ട് 40 പ്രോ+ റേസിംഗ് എഡിഷൻ്റെ വില 18,999 രൂപയാണ്. ഇത് 12 ജിബി+256 ജിബി കോൺഫിഗറേഷനിൽ ലഭ്യമാകും.

ഈ ഡിവൈസുകൾക്ക് ബാങ്ക് കിഴിവുകളും ലഭ്യമാകും. എന്നാൽ അതിനെ കുറിച്ച് സ്മാർട്ട്ഫോൺ നിർമ്മാതാവ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷനും നോട്ട് 40 പ്രോ+ റേസിംഗ് എഡിഷനും ഓഗസ്റ്റ് 26 മുതൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും.

ഇൻഫിനിക്സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷൻ, ഇൻഫിനിക്സ് നോട്ട് 40 പ്രോ+ റേസിംഗ് എഡിഷൻ എന്നിവയുടെ സവിശേഷതകൾ നോക്കാം. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷനും നോട്ട് 40 പ്രോ+ റേസിംഗ് എഡിഷനും ഈ വർഷം ആദ്യം പുറത്തിറക്കിയ മോഡലുകളുടെ അതേ പ്രത്യേകതകളാണ് ഉള്ളത്.

രണ്ടും 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,436 പിക്‌സൽ) കെർവേഡ്‌ LTPS അമോലെഡ് സ്‌ക്രീനിൽ 120Hz റിഫ്രഷ് റേറ്റും 1,300 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ആണ് ഉള്ളത്. 12 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 7200 SoC ആണ് ഹാൻഡ്‌സെറ്റുകൾ നൽകുന്നത്.

മെച്ചപ്പെട്ട തെർമൽ മാനേജ്‌മെൻ്റിനായി 11 ലെയർ ഹീറ്റ് ഡിസ്‌സിപ്പേഷൻ മെറ്റീരിയലുള്ള VC കൂളിംഗ് ടെക്‌നോളജി 2.0 എന്നിവയും അവ അവതരിപ്പിക്കുന്നു. ക്യാമറ സജ്ജീകരണത്തിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറയും രണ്ട് വ്യക്തമാക്കാത്ത 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ട്.

JBL ട്യൂൺ ചെയ്ത ഡ്യുവൽ സ്പീക്കറുകളും 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയ്ക്ക് ഉള്ള പിന്തുണയും ഈ ഹാൻഡ്‌സെറ്റുകളിൽ ലഭ്യമാണ്. രണ്ട് റേസിംഗ് എഡിഷൻ മോഡലുകൾക്കും പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും IP53 റേറ്റിംഗ് ഉണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The new version of Infinix Note 40 series smartphones has been launched. The newly launched Infinix Note 40 Series Racing Edition includes Note 40 Pro and Note 40 Pro+. These smartphones are designed in collaboration with BMW Design Works. And features an F1 inspired design. The same specifications as the original models are available for these Racing Edition devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X