ഗെയിമിംഗ്-കേന്ദ്രികൃത പ്രോസസ്സറുകളുമായി ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, നോട്ട് 10 ഇന്ത്യയിൽ അവതരിപ്പിച്ചു
ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, ഇൻഫിനിക്സ് നോട്ട് 10 സ്മാർട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തി കഴിഞ്ഞു. ഇൻഫിനിക്‌സ് നോട്ട് 10 പ്രോയ്ക്ക് മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറും, ഇൻഫിനിക്‌സ് നോട്ട് 10 ന് ഹീലിയോ ജി 85 പ്രോസസറും സപ്പോർട്ടുണ്ട്. 64 മെഗാപിക്സലിൻറെ പ്രധാന പിൻ ക്യാമറയുള്ള ക്വാഡ് ക്യാമറ സംവിധാനവുമായാണ് ഇൻഫിനിക്‌സ് നോട്ട് 10 പ്രോ വരുന്നത്. 48 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇൻഫിനിക്‌സ് നോട്ട് 10 ൽ നൽകിയിട്ടുള്ളത്. ഈ രണ്ട് സ്മാർട്ട്ഫോണുകളും 5,000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ വരുന്നു.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, ഇൻഫിനിക്സ് നോട്ട് 10 സ്മാർട്ഫോണുകളുടെ വിലയും, വിൽപ്പനയും
പുതിയ ഇൻഫിനിക്‌സ് നോട്ട് 10 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 16,999 രൂപയാണ് വില വരുന്നത്. ജൂൺ 13 മുതൽ ഈ സ്മാർട്ഫോൺ ഫ്ലിപ്കാർട്ടിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും. ഇൻഫിനിക്‌സ് നോട്ട് 10 പ്രോ 7 ഡിഗ്രി പർപ്പിൾ, 95 ഡിഗ്രി ബ്ലാക്ക്, നോർഡിക് സീക്രട്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇൻഫിനിക്‌സ് നോട്ട് 10 സ്മാർട്ഫോണിൻറെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 10,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയുമാണ് വില വരുന്നത്. ജൂൺ 13 മുതൽ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ വിൽപ്പന നടത്തും. ഇൻഫിനിക്‌സ് നോട്ട് 10 സ്മാർട്ഫോൺ 7 ഡിഗ്രി പർപ്പിൾ, 95 ഡിഗ്രി ബ്ലാക്ക്, എമറാൾഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, ഇൻഫിനിക്സ് നോട്ട് 10 സ്മാർട്ഫോണുകളുടെ സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 7.6 സോഫ്റ്റ്വെയറിൽ ഇൻഫിനിക്സ് നോട്ട് 10 പ്രോ, ഇൻഫിനിക്സ് നോട്ട് 10 സ്മാർട്ഫോണുകൾ പ്രവർത്തിക്കുന്നു. 180Hz ടച്ച് സാമ്പിൾ റേറ്റുള്ള 6.95 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ ഫ്ലൂയിഡ് ഡിസ്‌പ്ലേയാണ് രണ്ട് സ്മാർട്ട്ഫോണുകളിലും നൽകിയിട്ടുള്ളത്. ഇൻഫിനിക്സ് നോട്ട് 10 പ്രോയിൽ 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ് സവിശേഷതയുണ്ട്. എന്നാൽ, നോട്ട് 10 ന് 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. ഈ സ്മാർട്ട്ഫോണുകൾക്ക് സിനിമാറ്റിക് ഡ്യുവൽ സ്പീക്കറുകളുമുണ്ട്.

ഇൻഫിനിക്സ് നോട്ട് 10 പ്രോയ്ക്ക് മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ കരുത്തും ഇൻഫിനിക്സ് നോട്ട് 10 ന് ഹീലിയോ ജി 85 പ്രോസസറും സപ്പോർട്ടുണ്ട്. ഇൻഫിനിക്സ് നോട്ട് 10 പ്രോ 8 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുമായി വരുന്നു. ഇൻഫിനിക്‌സ് നോട്ട് 10 സ്മാർട്ഫോണിന് 6 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുണ്ട്.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, ഇൻഫിനിക്സ് നോട്ട് 10 സ്മാർട്ഫോണുകളുടെ ക്യാമറ സവിശേഷതകൾ
എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ഇൻഫിനിക്‌സ് നോട്ട് 10 പ്രോയിൽ ഒരു ക്വാഡ് ക്യാമറ സംവിധാനമുണ്ട്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും എഫ് / 2.5 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസും എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസും ഇതിൽ ഉൾപ്പെടുന്നു. 48 മെഗാപിക്സലിൻറെ പ്രധാന ക്യാമറ, എഫ് / 1.79 വലിയ അപ്പർച്ചർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, രണ്ട് മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇൻഫിനിക്‌സ് നോട്ട് 10ൽ അവതരിപ്പിക്കുന്നത്, പിന്നിലായി ഒരു ക്വാഡ്-എൽഇഡി ഫ്ലാഷ് അവതരിപ്പിക്കുന്നു. മുൻവശത്ത്, രണ്ട് സ്മാർട്ട്‌ഫോണുകളിലും 16 മെഗാപിക്സൽ എഐ സെൽഫി ക്യാമറകൾ എഫ് / 2.0 അപ്പർച്ചർ, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവയും ഉൾപ്പെടുന്നു.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോയിലും ഇൻഫിനിക്‌സ് നോട്ട് 10 ലും 5,000 എംഎഎച്ച് ബാറ്ററികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഫിനിക്‌സ് നോട്ട് 10 പ്രോയിൽ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും, ഇൻഫിനിക്‌സ് നോട്ട് 10 ൽ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. 142 മണിക്കൂർ മ്യൂസിക് പ്ലേബാക്കും 11 മണിക്കൂർ ഗെയിമിംഗും ബാറ്ററികൾക്ക് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് സ്മാർട്ട്ഫോണുകളും ടിയുവി റൈൻലാൻഡ് സാക്ഷ്യപ്പെടുത്തി, ഫെയ്‌സ് അൺലോക്ക് സവിശേഷതയും മൾട്ടിഫങ്‌ഷണൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിൻറ് സെൻസറും അവതരിപ്പിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഓഡിയോ ജാക്കും ഉൾപ്പെടുന്നു.


Click it and Unblock the Notifications