5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 10 പ്രോ മെയ് 13 ന് അവതരിപ്പിക്കും

|

ബജറ്റ് സ്മാർട്ഫോണുകൾക്ക് പേരുകേട്ട ഇൻഫിനിക്സ് ഏഷ്യൻ രാജ്യങ്ങൾക്കായി ധാരാളം ഹാൻഡ്‌സെറ്റുകൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. അടുത്തിടെ, ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇൻഫിനിക്സ് ഹോട്ട് 10 എസിൻറെ ടൈംലൈൻ ഈ മാസം രണ്ടാം ആഴ്ചയിൽ ടിപ്പ് ചെയ്തിരുന്നു. മെയ് 13 ന് ആരംഭിക്കുന്ന ഇൻഫിനിക്സ് നോട്ട് 10 പ്രോയുടെ മറ്റൊരു സ്മാർട്ട്‌ഫോണിൻറെ ലോഞ്ച് തീയതി ബ്രാൻഡ് ഇപ്പോൾ സ്ഥിതീകരിച്ചു കഴിഞ്ഞു. ഇൻഫിനിക്‌സിൻറെ പാകിസ്ഥാൻ വെബ്‌സൈറ്റിൽ നിന്നുമുള്ള വിവരമനുസരിച്ച്, ഈ ഹാൻഡ്‌സെറ്റ് മെയ് 16 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകുകയും, മെയ് 18 മുതൽ വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും.

 

5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 10 പ്രോ

ഈ ഹാൻഡ്‌സെറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യുഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. ഫോണിൻറെ സവിശേഷത ഇതിനോടകം തന്നെ നിരവധി തവണ ഓൺ‌ലൈനിൽ ചോർന്നു കഴിഞ്ഞു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിൻറെ തത്സമയ ചിത്രങ്ങൾ അടുത്തിടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തിയിരുന്നു. കുറഞ്ഞത് രണ്ട് കളർ ഓപ്ഷനുകളിലെങ്കിലും ഹാൻഡ്‌സെറ്റിന് ലഭിക്കുമെന്നാണ് പൊതുവെ പറയുന്നത്. അതിലൊന്ന് പർപ്പിൾ നിറവും, മറ്റൊന്ന് വേരിയന്റ് ഗ്രേഡിയന്റ് കളറും ആയിരിക്കും.

ഇൻഫിനിക്സ് നോട്ട് 10 പ്രോ: എന്താണ് പ്രതീക്ഷിക്കേണ്ടത്?
 

ഇൻഫിനിക്സ് നോട്ട് 10 പ്രോ: എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഇൻഫിനിക്സ് നോട്ട് 10 പ്രോയ്ക്ക് 6.9 ഇഞ്ച് ഡിസ്പ്ലേ, 1080 × 2040 പിക്സൽ സ്ക്രീൻ റെസലൂഷൻ, 480 പിപിഐ പിക്സൽ ഡെൻസിറ്റി ഉണ്ട്. 90Hz റിഫ്രഷ് റേറ്റിനെ ഇത് സപ്പോർട്ട് ചെയ്യുമെന്നും, ഫ്രണ്ട് ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി മുകളിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ടാകും. മീഡിയടെക് ജി 90 ചിപ്‌സെറ്റ് ആയിരിക്കും മികച്ച പ്രവർത്തക്ഷമത നൽകുന്നത്. കൂടാതെ, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായും, കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനുകളുമായി ഇൻഫിനിക്സ് നോട്ട് 10 പ്രോ വരുന്നു.

സ്ക്വയർ ഡിസ്പ്ലേയുള്ള റെഡ്മി വാച്ച് മെയ് 13 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾസ്ക്വയർ ഡിസ്പ്ലേയുള്ള റെഡ്മി വാച്ച് മെയ് 13 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 10 പ്രോയുടെ ക്യാമറ സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 10 പ്രോയുടെ ക്യാമറ സവിശേഷതകൾ

64 എംപി മെയിൻ ലെൻസ് ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് സെൻസറുകൾ ഏതൊക്കെയാണെന്ന് ഇപ്പോഴും കമ്പനി വ്യക്തമാക്കിയിട്ടില്ല. മുൻവശത്ത്, ഈ സ്മാർട്ട്ഫോൺ 16 എംപി സെൽഫി ക്യാമറ നൽകിയേക്കും. മാത്രമല്ല, കമ്പനിയുടെ എക്സ്ഒഎസ് 7.6 നൊപ്പം ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കും. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിൽ ബ്ലൂടൂത്ത്, നാവിഗേറ്റുചെയ്യുന്നതിനുള്ള ജിഎൻ‌എസ്എസ്, സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഒരു സിം കാർഡ് സ്ലോട്ട്, ഒരു സ്പീക്കർ ഗ്രിൽ, കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടും.

ഇൻഫിനിക്സ് നോട്ട് 10 പ്രോ ഇന്ത്യയിൽ ലഭ്യമാക്കുമോ ?

ഇൻഫിനിക്സ് നോട്ട് 10 പ്രോ ഇന്ത്യയിൽ ലഭ്യമാക്കുമോ ?

ഇന്ത്യയിൽ ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പാക്കിസ്ഥാനിൽ ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്തതിന് ശേഷം രാജ്യത്ത് എത്തുമെന്ന് സംസാരമുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ മാസം പകുതിയോടെ ഇൻഫിനിക്സ് ഹോട്ട് 10 എസ് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ, കമ്പനി ഈ രണ്ട് ഡിവൈസുകളും ഒരേ സമയം രാജ്യത്ത് അവതരിപ്പിച്ചേക്കും. എന്നാൽ, ഏതെങ്കിലും ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തുന്നതുവരെ ഇത് അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. മേൽപ്പറഞ്ഞ സവിശേഷതകൾ നോക്കുമ്പോൾ, ഗാലക്സി എഫ് 41, റിയൽമി 8, തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്കെതിരെ ഇൻഫിനിക്സ് നോട്ട് 10 പ്രോ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാല് പിൻക്യാമറകളുമായി ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വില, സവിശേഷതകൾനാല് പിൻക്യാമറകളുമായി ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വില, സവിശേഷതകൾ

Best Mobiles in India

English summary
Now, the company has announced the launch date of another smartphone, the Infinix Note 10 Pro, which will be available on May 13. According to the Infinix Pakistan website, pre-orders will begin on May 16 and the product will be available for purchase on May 18.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X