Home
Mobile

കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 11, നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

ഇൻഫിനിക്സ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകളായ ഇൻഫിനിക്സ് നോട്ട് 11, നോട്ട് 11 എസ് എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറെക്കുറെ താങ്ങാവുന്ന വിലയിൽ അടിപൊളി ഫീച്ചറുകളുമായാണ് കമ്പനി തങ്ങളുടെ പുതിയ രണ്ട് സ്മാർട്ട്ഫോണുകളും വിപണിയിൽ എത്തിച്ചിരിക്കുന്നത്. 15,000 രൂപയിൽ കുറഞ്ഞ സെഗ്മെന്റിലാണ് രണ്ട് ഫോണുകളും വരുന്നത് എന്നത് തന്നെയാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ആകർഷണം. എറെ മികച്ച ക്യാമറ സെഗ്മെന്റും പുതിയ സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. ചാരുതയുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന 50എംപി ട്രിപ്പിൾ ക്യാമറകൾ, 512 ജിബി വരെ അധിക സ്റ്റോറേജ് വിപുലീകരണം, കമ്പനിയുടെ എക്സ്ഒഎസ് 10 കസ്റ്റം ആൻഡ്രോയിഡ് സ്‌കിന്നോട് കൂടിയ ആൻഡ്രോയിഡ് 11 ഒഎസ് എന്നിവ പുതിയ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളിൽപ്പെടുന്നു.

ഇൻഫിനിക്സ് നോട്ട് 11 ഫീച്ചറുകൾ

ഇൻഫിനിക്സ് നോട്ട് 11 ഫീച്ചറുകൾ

ഇൻഫിനിക്സ് നോട്ട് 11 ഹാൻഡ്‌സെറ്റിന് 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1080x2400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും സാധാരണ 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയാണ് ഫോണിന് കരുത്ത് പകരുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്‌ഫോണിൽ ഉണ്ട്. ഇമേജിംഗിനായി, എഫ്/1.6 അപ്പർച്ചർ, 2എംപി ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവയുള്ള 50എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമുണ്ട്. മുൻ വശത്ത്, ഡ്യുവൽ എൽഇഡി ഫ്ലാഷും സൂപ്പർ നൈറ്റ് മോഡും ജോടിയാക്കിയ 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ സെൻസറാണ് ഫോണിനുള്ളത്.

ഇൻഫിനിക്‌സ്

ഇൻഫിനിക്‌സ് നോട്ട് 11ൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും 4ജി എൽടിഇ, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും സപ്പോർട്ട് ചെയ്യുന്നു. ഈ സെഗ്‌മെന്റിലെ ഏറ്റവും മെലിഞ്ഞത് എന്ന് പറയപ്പെടുന്ന ഫോണിന്റെ കനം 7.9 മിമി മാത്രമാണ്. അവസാനമായി, 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിലുള്ളത്.

നോട്ട് 11എസ് ഫീച്ചറുകൾ

നോട്ട് 11എസ് ഫീച്ചറുകൾ

നോട്ട് 11എസ് ഒരു വലിയ 6.95 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2460 പിക്സൽസ്) ഐപിഎസ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്. 8 ജിബി വരെ റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക്ക് ഹിലീയോ ജി96 എസ്ഒസിയുമായും വരുന്നു. 50എംപി മെയിൻ ലെൻസ്, 2എംപി ഡെപ്ത് സെൻസർ, 2എംപി മാക്രോ ഷൂട്ടർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. 16എംപി ഫ്രണ്ട് ക്യാമറ സെൻസർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 33 വാട്ട് ചാർജിങുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് വശങ്ങൾ. ലീനിയർ മോട്ടോറിനൊപ്പം ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, ഡാർ ലിങ്ക് 2.0 ഗെയിം ബൂസ്റ്റ് ടെക്‌നോളജി, ഡിടിഎസ് ഉള്ള സിനിമാറ്റിക് ഡ്യുവൽ സ്പീക്കറുകൾ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

ഇൻഫിനിക്സ് നോട്ട് 11 & നോട്ട് 11 എസ് ഇന്ത്യയിലെ വിലയും വിൽപ്പന തീയതിയും

ഇൻഫിനിക്സ് നോട്ട് 11 & നോട്ട് 11 എസ് ഇന്ത്യയിലെ വിലയും വിൽപ്പന തീയതിയും

ഇൻഫിനിക്സ് നോട്ട് 11 ഒരു 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിലാണ് വരുന്നത്. 11,999 രൂപയ്ക്കാണ് കമ്പനി ഫോൺ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. ഡിസംബർ 23 മുതൽ ഫ്ലിപ്കാർട്ട് വഴി സെലസ്റ്റിയൽ സ്നോ, ഗ്ലേസിയർ ഗ്രീൻ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. മറുവശത്ത്, ഇൻഫിനിക്സ് നോട്ട് 11എസിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 12,999 രൂപയ്ക്കാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ബേസ് പ്രൈസിൽ ലഭിക്കുക. ഉയർന്ന നിലവാരമുള്ള 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും നൽകണം. ഹേസ് ഗ്രീൻ, മിത്രിൽ ഗ്രേ, സിംഫണി സിയാൻ കളർ വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. ഡിസംബർ 20 മുതൽ ഇൻഫിനിക്സ് നോട്ട് 11 എസ് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

മിഡ് റേഞ്ച്

ഈ സ്‌മാർട്ട്‌ഫോണുകളുടെ സവിശേഷതകൾ നോക്കുമ്പോൾ, രണ്ടും അവയുടെ വിലയെ സാധൂകരിക്കുന്ന മികച്ച ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്നുവെന്ന് നമ്മുക്ക് പറയാൻ സാധിക്കും. ഫാസ്റ്റ് ചാർജിങും മിഡ് റേഞ്ച് ഗെയിമിങ് പ്രോസസറും സഹിതം അമോലെഡ് പാനൽ സ്മാർട്ട്ഫോൺ വെറും 11,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. നോട്ട് 11 എസ് ആകട്ടെ ഉയർന്ന റിഫ്രഷ് റേറ്റിനൊപ്പം വലിയ ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുന്നു.

5ജി

എന്നിരുന്നാലും നേരത്തെ പറഞ്ഞത് പോലെ ഈ രണ്ട് ഫോണുകളിലും 5ജി കണക്റ്റിവിറ്റി ഇല്ലെന്നത് ഒരു കുറവ് തന്നെയാണ്. പ്രത്യേകിച്ചും 2022 പകുതിയോടെയെങ്കിലും 5ജി സർവീസ് രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ. മറ്റ് കമ്പനികൾ സമാന റേറ്റിൽ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുവെന്നതും ഇൻഫിനിക്സിന് തിരിച്ചടിയാണ്. റിയൽമി, പോക്കോ, റെഡ്മി എന്നീ ബ്രാൻഡുകളാണ് ഇതേ റേഞ്ചിൽ 5ജി ഉപകരണങ്ങൾ വിൽക്കുന്നത്. ഇൻഫിനിക്‌സ് തങ്ങളുടെ ആദ്യത്തെ 5ജി ഫോൺ അടുത്ത വർഷം രാജ്യത്ത് അവതരിപ്പിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിട്ടാവും കമ്പനി പുതിയ ഫോൺ പുറത്തിറക്കുക.

 

 

Best Mobiles in India

English summary
Infinix has launched its new smartphones, the Infinix Note 11 and Note 11S. The company has launched two new smartphones with cool features at an affordable price. The main attraction of the smartphones is that both the phones come in the segment of less than Rs 15,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X