ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം

|

ദിവസങ്ങൾക്ക് മുമ്പാണ് ഇൻഫിനിക്സ് നോട്ട് 12 സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇൻഫിനിക്സ് നോട്ട് 12, ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണുകളുടെ ഡോക്ടർ സ്ട്രേഞ്ച് എഡിഷനാണ് ഇന്ത്യയിൽ എത്തിയത്. കൂട്ടത്തിലെ ഹൈ എൻഡ് മോഡലായ ഇൻഫിനിക്സ് നോട്ട് 12 ടർബോ നേരത്തെ തന്നെ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ വിൽപ്പനയും ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചിരിക്കുകയാണ്.

 

ഇൻഫിനിക്സ് നോട്ട് 12: ഇന്ത്യയിലെ വില

ഇൻഫിനിക്സ് നോട്ട് 12: ഇന്ത്യയിലെ വില

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്. അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് നൽകേണ്ടത്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ വാങ്ങുന്ന ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻമാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ

ഇൻഫിനിക്സ്

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് പ്രതിമാസം 2,000 രൂപ മാത്രം ചിലവ് വരുന്ന നോ കോസ്റ്റ് ഇഎംഐയും ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. ആക്സിസ് ബാങ്ക് കാ‍ർഡുകൾ ഉപയോ​ഗിക്കുന്നവ‍ർക്ക് മാത്രമാണ് ഈ പറഞ്ഞ ഡിസ്കൗണ്ടുകൾ നൽകുന്നത്. അതേ സമയം മറ്റ് ബാങ്ക് കാ‍ർഡുകൾ ഉപയോ​ഗിക്കുന്നവ‍ർക്ക് ഇഎംഐ സൗകര്യങ്ങൾ ലഭിക്കും.

ആക്സിസ്
 

ആക്സിസ് ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകൾക്കും 3 മുതൽ 6 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുകൾ ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ 4 ജിബി, 6 ജിബി വേരിയന്റുകൾക്കൊപ്പം ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ സൌകര്യവും ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ ഓപ്ഷനും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ 4 ജിബി, 6 ജിബി വേരിയന്റുകൾക്ക് കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

റിയൽമി നാർസോ 50 5ജി റിവ്യൂ: ബജറ്റ് വിഭാഗത്തിലെ കരുത്തൻ സ്മാർട്ട്ഫോൺറിയൽമി നാർസോ 50 5ജി റിവ്യൂ: ബജറ്റ് വിഭാഗത്തിലെ കരുത്തൻ സ്മാർട്ട്ഫോൺ

ഡിസൈൻ

കുറ്റം പറയാനില്ലാത്ത ഡിസൈൻ, ഇമമേഴ്സീവ് ആയുള്ള എക്സ്പീരിയൻസ്, എടുത്ത് പറയേണ്ട പെർഫോമൻസ് എന്നിവയെല്ലാം ഇൻഫിനിക്സ് നോട്ട് സീരീസിന്റെ സവിശേഷതകളാണ്. മീഡിയാടെക് ഹീലിയോ ജി88, ജി96 പ്രൊസസറുകളാണ് യഥാക്രമം ഇൻഫിനിക്സ് നോട്ട് 12, ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. ഇൻഫിനിക്സ് നോട്ട് സീരീസ് സ്മാർട്ട്ഫോണുകളുടെ കൂടുതൽ സവിശേഷതകൾ അറിയാൻ തുടർന്ന് വായിക്കുക.

ഇൻഫിനിക്സ് നോട്ട് 12: സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്സ് നോട്ട് 12: സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 2400 x 1080 പിക്സൽസ് റെസല്യൂഷനും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. 180 ഹെർട്സ് വരുന്ന ടച്ച് സാംപ്ലിങ് റേറ്റ്, 1000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നെസ്, ഡിസിഐ പി3 കളർ ഗാമറ്റ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു

 ഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ

മീഡിയടെക്

മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ഹൃദയം. 4 ജിബി, 6 ജിബി റാം ഓപ്ഷനുകളും 64 ജബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മെക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് കൂട്ടാൻ ഉള്ള ഓപ്ഷനും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നു.

ഗെയിമിങ്

ഗെയിമിങ് എക്സ്പീരിയൻസ് മികവുറ്റതാക്കാൻ മീഡിയാടെക് ഹൈപ്പർ എഞ്ചിൻ 2.0 ഗെയിം ബൂസ്റ്റ് ടെക്നോളജിയും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഏറെ നേരം ഗെയിം കളിച്ചാലും നിങ്ങളുടെ ഡിവൈസ് കൂൾ ആയിരിയ്ക്കാനുള്ള സൂപ്പർകൂൾ മെക്കാനിസവും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സിനിമാറ്റിക് ഡ്യുവൽ സ്പീക്കേഴ്സും ഡിടിഎസ് സറൗണ്ട് സൗണ്ടും സ​ം​ഗീതാസ്വാദനത്തിനും ​ഗെയിമിങിനും ഏറെ സഹായകരമാണ്.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 10ൽ ആണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 അപ്ഡേറ്റും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്. ഫിംഗർ പ്രിന്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ജി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ജൈറോസ്കോപ്പ്, ഇ കോമ്പസ് എന്നിവയും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ ഉണ്ട്.

നോട്ട് 12

നോട്ട് 12 ടർബോയ്ക്ക് സമാനമായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിലും കമ്പനി നൽകിയിരിയ്ക്കുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിലെ ഹൈലൈറ്റ് എന്ന് പറയാം. 2 മെഗാ പിക്സൽ ഡെപ്ത് ലെൻസ്, എഐ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ മറ്റ് സെൻസറുകൾ. സെൽഫികൾ എടുക്കാനും വീഡിയോ കോളുകൾ ചെയ്യാനുമായി 16 മെഗാ പിക്സൽ സെൽഫി സെൻസറും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?

ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 24 മണിക്കൂ‍ർ നേരത്തേക്ക് വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 158 മണിക്കൂ‍ർ വരെ പാട്ട് കേൾക്കാൻ കഴിയും. 55 മണിക്കൂ‍‍ർ നേരത്തെ 4ജി കോൾ ടെമും ലഭിക്കും. 65 ദിവസത്തെ സ്റ്റാൻഡ് ബൈ ടൈമും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ കമ്പനി അവകാശപ്പെടുന്നുണ്ട്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 1.5 മണിക്കൂ‍ർ കൊണ്ട് ഡിവൈസ് പൂർണമായി ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

Best Mobiles in India

English summary
The Doctor Strange Edition of the Infinix Note 12 and Infinix Note 12 Turbo smartphones went on sale in India a few days ago. The high-end model in the group, the Infinix Note 12 Turbo, was already on sale at Flipkart. Sales of the Infinix Note 12 smartphone have also started on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X