ഇൻഫിനിക്സ് നോട്ട് 12 vs റിയൽമി 9ഐ; ബജറ്റ് വിപണിയിലെ പുത്തൻ താരങ്ങൾ

|

രാജ്യത്തെ രണ്ട് ജനപ്രിയ സ്മാർട്ട്ഫോൺ നിർമാതാക്കളാണ് ഇൻഫിനിക്സും റിയൽമിയും. കഴിഞ്ഞ ദിവസമാണ് ഇൻഫിനിക്സ് തങ്ങളുടെ ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഷവോമി, റിയൽമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുമുള്ള അഫോർഡബിൾ സ്മാർട്ട്ഫോണുകളുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 12 വിപണിയിൽ ഏറ്റ് മുട്ടുന്നത്. ഇക്കൂട്ടത്തിൽ ഏടുത്ത് പറയേണ്ട ഡിവൈസാണ് റിയൽമി 9ഐ സ്മാർട്ട്ഫോൺ. ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണും റിയൽമി 9ഐ സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസ്പ്ലെയും ഡിസൈനും

ഡിസ്പ്ലെയും ഡിസൈനും

6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 20:9 ആസ്പക്റ്റ് റേഷ്യോയും ഇൻഫിനിക്‌സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഡിസ്പ്ലെ 60 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും ഓഫർ ചെയ്യുന്നു. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസിന് ഒപ്പം കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടംവിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം

ഡിസ്പ്ലെ

ഇതേ സമയം റിയൽമി 9ഐ സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും റിയൽമി 9ഐ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. റിയൽമി 9ഐ സ്മാർട്ട്ഫോണിൽ അമോലെഡ് ഡിസ്പ്ലെ ഇല്ലെന്നത് യൂസേഴ്സ് ശ്രദ്ധിക്കണം. റിയൽമി 9ഐ സ്മാർട്ട്ഫോൺ 400 നിറ്റ്സ് ബ്രൈറ്റ്നസും ഓഫർ ചെയ്യുന്നു.

പെർഫോമൻസും ഒഎസും
 

പെർഫോമൻസും ഒഎസും

2 ഗിഗാ ഹെർട്സ് ക്ലോക്ക് സ്പീഡ് നൽകുന്ന മീഡിയാടെക് ഹീലിയോ ജി88 ചിപ്പ്‌സെറ്റുമായാണ് പുതിയ ഇൻഫിനിക്‌സ് നോട്ട് 12 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. 6 ജിബി വരെയുള്ള റാം ഓപ്ഷനും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഇൻഫിനിക്‌സ് നോട്ട് 12 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 10.6ൽ ആണ് ഇൻഫിനിക്‌സ് നോട്ട് 12 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓഗസ്റ്റിൽ ആൻഡ്രോയിഡ് 12 അപ്ഡേറ്റ് ലഭിക്കും.

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

റിയൽമി

മറുവശത്ത്, റിയൽമി 9ഐ സ്മാർട്ട്ഫോൺ 6nm പ്രൊസസറിനെ ബേസ് ചെയ്ത് എത്തുന്ന സ്‌നാപ്ഡ്രാഗൺ 680 ചിപ്പ്‌സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. 6 ജിബി റാം ഓപ്ഷനാണ് റിയൽമി 9ഐ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. ഇത് വെർച്വലായി 11 ജിബി വരെ കൂട്ടാനും കഴിയും. 128 ജിബി ഓൺബോർഡ് സ്റ്റോറേജും റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഉണ്ട്. ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് കൂട്ടാനും കഴിയും. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 2.0യിലാണ് റിയൽമി 9ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ ഫീച്ചറുകളും ബാറ്ററിയും

ക്യാമറ ഫീച്ചറുകളും ബാറ്ററിയും

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓഫർ ചെയ്യുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സെൻസറും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ലഭ്യമാണ്.

വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?

റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 9ഐ സ്മാർട്ട്ഫോണും ഫീച്ചർ ചെയ്യുന്നത്. ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് (പിഡിഎഎഫ്) ഉള്ള 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ക്യാമറയും പോർട്രെയിറ്റ് ഇമേജുകൾക്കായി 2 മെഗാ പിക്സൽ മോണോക്രോം ക്യാമറയും റിയൽമി 9ഐ സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സ്നാപ്പറും റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 9ഐ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

രണ്ട് വേരിയന്റുകളിലാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,499 രൂപയാണ് വില വരുന്നത്. ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും വില വരും. ഫോഴ്സ് ബ്ലാക്ക്, ജുവൽ ബ്ലൂ, സൺസെറ്റ് ഗോൾഡ് എന്നീ നിറങ്ങളിലാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

9ഐ സ്മാർട്ട്ഫോൺ

മൂന്ന് വേരിയന്റുകളിലാണ് റിയൽമി 9ഐ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില വരുന്നത്. റിയൽമി 9ഐ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി വേരിയന്റിന് 14,999 രൂപയും വില നൽകണം. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള മോഡലിന് 15,999 രൂപയുമാണ് വില വരുന്നത്. റിയൽമി 9ഐ സ്മാർട്ട്ഫോൺ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകും. പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ കളറുകളിലാണ് ഡിവൈസ് വിപണിയിൽ എത്തുന്നത്.

Best Mobiles in India

English summary
Infinix and Realme are the two most popular smartphone makers in the country. Infinix has recently launched its Infinix Note 12 smartphone in India. The Infinix Note 12 will compete with affordable smartphones from brands such as Xiaomi and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X