13499 രൂപ മതി, ഇൻഫിനിക്സിന്റെ കരുത്തൻ ഗ്ലാമർ 5ജി ഫോൺ ഇപ്പോൾ സ്വന്തമാക്കാം, ഓഫർ ഇതാ
5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷപകർന്ന് ഫ്ലിപ്പ്കാർട്ടിൽ ഇൻഫിനിക്സിന്റെ 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഓഫർ. കഴിഞ്ഞ വർഷം ഇൻഫിനിക്സ് പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായ ഇൻഫിനിക്സ് നോട്ട് 30 5ജി (Infinix Note 30 5G) ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ടുമായി കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാം.
ഗ്ലാമറിന് ഗ്ലാമറും കരുത്തിന് കരുത്തും പോരാത്തതിന് ലാഭമുള്ള വിലയും എന്നതാണ് ഇൻഫിനിക്സ് നോട്ട് 30 5ജിയെ ശ്രദ്ധേയമാക്കുന്നത്. 108MP ക്യാമറ, 16GB റാം, 45W ചാർജിംഗ്, 5000mAh ബാറ്ററി തുടങ്ങിയ നിരവധി മികച്ച ഫീച്ചറുകളുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 13,499 രൂപയ്ക്ക് ലഭിക്കുന്നത് ഉപയോക്താക്കൾക്ക് നേട്ടമാണ്.

ഒരു സാധാരണക്കാരനായ ഉപയോക്താവിന് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോൺ ഓപ്ഷൻ ആണ് ഇൻഫിനിക്സ് നോട്ട് 30 5ജി. കാരണം, വമ്പൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഇൻഫിനിക്സ് അവതരിപ്പിച്ച കിടിലനൊരു 5ജി സ്മാർട്ട്ഫോണാണ് ഇത്. 16,000 രൂപയിൽതാഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ലോഞ്ച് ചെയ്ത ഈ ഫോണാണ് ഇപ്പോൾ വൻഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്.
ഇൻഫിനിക്‌സ് നോട്ട് 30 5ജിയിലെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി എത്തുന്നത്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി മീഡിയടെക് ഒക്ടാ കോർ ഡൈമെൻസിറ്റി 6080 6nm ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. 8 ജിബി റാമും 8 ജിബി വരെ വെർച്വൽ റാം പിന്തുണയും ഇതിലുണ്ട്.

108 എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 108 എംപി + 2 എംപി ഡെപ്ത് സെൻസർ + AI ക്യാമറകളാണ് ഇതിലുൾപ്പെടുന്നത്. സെൽഫിക്കും മറ്റുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഡ്യുവൽ 5G സിം കാർഡുകളെ പിന്തുണയ്ക്കുന്ന നോട്ട് 30 ഏകദേശം 14 5ജി ബാൻഡുകളെ പിന്തുണയ്ക്കുന്നു.
ഇത്രയും 5ജി ബാൻഡുകളുടെ പിന്തുണ ഉള്ളതിനാൽത്തന്നെ രാജ്യാന്തര യാത്രകളിലും മറ്റും ഈ സ്മാർട്ട്ഫോൺ ഏറെ ഉപകാരപ്പെടും. വൈ-ഫൈ, ബ്ലൂടൂത്ത്, ടൈപ്പ്-സി പോർട്ട്, 3.5 എംഎം ജാക്ക് കണക്റ്റിവിറ്റി എന്നിവയും സ്പ്ലാഷിനും പൊടി പ്രതിരോധത്തിനും IP53 റേറ്റിങ്ങും ഇൻഫിനിക്സ് നോട്ട് 30 5ജിയിൽ ഉണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13ൽ ആണ് നോട്ട് 30 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ പാച്ചും 1 ആൻഡ്രോയിഡ് അപ്‌ഗ്രേഡും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒറ്റ ടാപ്പിലൂടെ പണമയയ്ക്കാൻ സഹായിക്കുന്ന എൻഎഫ്സി പേയ്‌മെന്റ് ഫീച്ചറും ബയോമെട്രിക് സുരക്ഷാ സംവിധാനത്തിനായി ഫിംഗർപ്രിന്റ് സെൻസറും ഒരു മൈക്രോ എസ്ഡി സ്ലോട്ടും ഇതിലുണ്ട്.

മികച്ച സ്റ്റീരിയോ സൗണ്ട് വാഗ്ദാനം ചെയ്യുന്നതിനായി ഡ്യുവൽ സൗണ്ട് സ്പീക്കറുകൾക്ക് കരുത്തേകാൻ ഓഡിയോ ബ്രാൻഡായ ജെബിഎല്ലുമായി സഹകരിച്ചാണ് ഇൻഫിനിക്സ് നോട്ട് 30 പുറത്തിറക്കിയിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് നോട്ട് 30 5ജിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. ബൈപാസ് ചാർജിംഗ്, വയർഡ് റിവേഴ്സ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
ലോഞ്ച് ചെയ്യുന്ന സമയത്ത് ഇൻഫിനിക്സ് നോട്ട് 30 5ജിയുടെ 4ജിബി റാം (4ജിബി അധികമായി വികസിപ്പിക്കാം) 128ജിബി ഇന്റേണൽ സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 14,999 രൂപയായിരുന്നു വില. ഉയർന്ന വേരിയന്റിന്റെ വില 15,999 രൂപയും. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോണിന്റെ ഉയർന്നവേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 14,999 രൂപ വിലയിലാണ്.
എന്നാൽ ബാങ്ക് ഓഫറായി 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ 13499 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 30 5ജി ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാൻ സാധിക്കുന്നു. മാജിക് ബ്ലാക്ക്, സൺസെറ്റ് ഗോൾഡ്, ഇന്റർസ്റ്റെല്ലാർ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്‌സ് നോട്ട് 30 5ജി ലഭ്യമാണ്.


Click it and Unblock the Notifications








