Home
Mobile

Infinix Note 30 5G | ഹൃദയത്തിലിടം പിടിക്കാൻ ഇൻഫിനിക്‌സ് നോട്ട് 30 5ജി ഇന്ത്യയിലേക്കെത്തുന്നു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പുതിയ മുഖങ്ങളിൽ ഒന്നാണ് ഇൻഫിനിക്സ് എന്ന് പറയേണ്ടതില്ലല്ലോ. എങ്കിൽ തന്നെയും കൊള്ളാവുന്ന ഫോണുകളും എണ്ണം പറഞ്ഞ ഫീച്ചറുകളുമെല്ലാമായി ഇന്ത്യക്കാരു‌ടെ മനസ് കീഴടക്കാനും ഇൻഫിനിക്സിന് ആയിട്ടുണ്ട്. കമ്പനിയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസുകളിൽ ഒന്നാണ് ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാ‍ർട്ട്ഫോൺ.

ഇൻഫിനിക്‌സ് നോട്ട് 30 5ജി ജൂൺ 14 -ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റ‍ർ പേജ് വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്‌മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും വിൽപ്പനയ്ക്ക് എത്തുക. പുതിയ 5ജി ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് യാതൊരു സൂചനകളും ഇൻഫിനിക്സ് തന്നിട്ടില്ല. എന്നാൽ ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്‌മാർട്ട്‌ഫോണിന്റെ ആഗോള വേരിയന്റിന് 300 ഡോളറിൽ താഴെയാണ് വില വരുന്നത്.‌

ഹൃദയത്തിലിടം പിടിക്കാൻ ഇൻഫിനിക്‌സ് നോട്ട് 30 5ജി ഇന്ത്യയിലേക്ക്

സമാനമായൊരു പ്രൈസ് ടാ​ഗിൽ തന്നെയായിരിക്കും ഡിവൈസ് ഇന്ത്യയിലും എത്തുക. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ് മോഡ് ഫീച്ചർ ചെയ്യുന്ന ഡിവൈസ് ജെബിഎൽ സപ്പോർട്ട് ലഭിക്കുന്ന സ്റ്റീരിയോ സ്പീക്കറും പായ്ക്ക് ചെയ്യുന്നു. ഡിസ്‌റ്റോർഷൻ ഫ്രീ ഓഡിയോയും ഡീപ്പ് ബാസും ഈ സ്പീക്കറുകളുടെ സവിശേഷതയാണ്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഇൻഫിനിക്‌സ് നോട്ട് 30 സീരീസിന് ലോഞ്ച് ചെയ്യുമ്പോൾ 300 ഡോളറിൽ താഴെയായിരുന്നു വില.

ഇൻഫിനിക്‌സ് നോട്ട് 30 5ജി ഫീച്ചറുകൾ : ഫോൺ ഇതിനകം തന്നെ ആഗോള വിപണികളിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ഡിവൈസിന്റെ ഫീച്ചറുകൾ നമുക്ക് അറിയുകയും ചെയ്യാം. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് ഡിസ്പ്ലെ പാനലാണ് ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 Hz വരുന്ന ഉയർന്ന റിഫ്രഷ് റേറ്റും 240 Hz വരുന്ന ടച്ച് സാംപ്ലിങ് റേറ്റും ഡിസ്പ്ലെയുടെ പ്രത്യേകതയാണ്.

മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്പ്‌സെറ്റാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മാലി ജി57 എംസി2 ജിപിയുവും ഡിവൈസിന്റെ പെർഫോമൻസ് ഉറപ്പ് വരുത്തുന്നു. 4 ജിബി / 8 ജിബി റാം ഓപ്ഷനുകളിലും 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിലും ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂട്ടാനും കഴിയും. 2 ടിബി വരെയാണ് ഡിവൈസിൽ ലഭ്യമാകുന്ന സ്റ്റോറേജ് എക്സ്പാൻഷൻ സപ്പോർട്ട്.

ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്‌മാർട്ട്‌ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. 108 എംപിയുടെ പ്രൈമറി ക്യാമറയാണ് ഈ സെറ്റപ്പിലെ ഹൈലൈറ്റ്. 2 എംപി ഡെപ്ത് സെൻസറും എഐ ക്യാമറയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ സെൽഫീ ഷൂട്ടറും ഫോണിൽ നൽകിയിരിക്കുന്നു. നീല, കറുപ്പ്, സൺസെറ്റ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്‌മാർട്ട്‌ഫോൺ വരുന്നത്.

45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 30 5ജി ഫീച്ചർ ചെയ്യുന്നത്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിലുണ്ട്. 5ജി, ഡ്യുവൽ 4ജി വോൾട്ടീ, ഡ്യുവൽ ബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് എന്നിവയാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്‌മാർട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. കൂടാതെ, 3.5 എംഎം ഓഡിയോ ജാക്കും ഡ്യുവൽ ജെബിഎൽ സ്പീക്കർ സജ്ജീകരണവും സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Infinix Note 30 5G will launch in India on June 14. The Infinix Note 30 5G smartphone will go on sale through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X