ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ ഈ മാസം ഇന്ത്യയിലെത്തും | Infinix Note 30 5G
ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. തങ്ങളുടെ ഏറ്റവും പുതിയ അഫോർഡബിൾ ലോപ്ടോപ്പ് ഇന്ത്യയിൽ അനൌൺസ് ചെയ്തതിന് തൊട്ട് പിന്നാലെയാണ് പുതിയ ഫോണിന്റെ ലോഞ്ച് തീയതിയും കമ്പനി പ്രഖ്യാപിച്ചത്. സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച 5ജി ഫോണെന്ന വിശേഷണവും ഡിവൈസിന് നൽകിയിട്ടുണ്ട്.
കമ്പനിയുടെ അവകാശവാദങ്ങൾ എല്ലാം ശരിയായാൽ സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച 5ജി ഫോണുകളിൽ ഒന്നായിരിക്കും ഇൻഫിനിക്സ് നോട്ട് 30 5ജി (Infinix Note 30 5G). നാല് പുതിയ സ്മാർട്ട്‌ഫോണുകളാണ് ഏറ്റവും പുതിയ ഇൻഫിനിക്സ് നോട്ട് 30 സീരീസിൽ ഉള്ളത്. ഇൻഫിനിക്സ് നോട്ട് 30 4ജി, ഇൻഫിനിക്സ് നോട്ട് 30 പ്രോ, ഇൻഫിനിക്സ് നോട്ട് 30 5ജി എന്നിവയിൽ 5ജി മോഡൽ മാത്രമാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ജൂൺ 14 -ാം തീയതിയാണ് ഇൻഫിനിക്സ് നോട്ട് 30 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇൻഫിനിക്‌സിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോൺ (5G Smartphone) രാജ്യത്ത് വിൽപ്പനയ്‌ക്ക് എത്തുക. ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ മാജിക് ബ്ലാക്ക്, ഇന്റർസ്റ്റെല്ലാർ ബ്ലൂ, സൺസെറ്റ് ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും രാജ്യത്ത് ലഭ്യമാകുകയെന്നും ഇൻഫിനിക്സ് അറിയിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ 300 ഡോളറിനും താഴെയുള്ള പ്രൈസ് സെഗ്മെന്റിലായിരിക്കും നോട്ട് 30 5ജി, നോട്ട് 30 പ്രോ സ്മാർട്ട്ഫോണുകളുടെ പ്രൈസ് ടാഗ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെക്സും ഫീച്ചറുകളും കണക്കിലെടുക്കുമ്പോൾ ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 20,000 രൂപയിൽ താഴെയായിരിക്കും വില വരികയെന്നും കണക്ക് കൂട്ടാം. ഇൻഫിനിക്സ് നോട്ട് 30 5ജി ഫോണിന്റെ ഫീച്ചറുകൾ വിശദമായി നോക്കാം.
ഇൻഫിനിക്സ് നോട്ട് 30 5ജി ഫീച്ചറുകൾ (Infinix Note 30 5G) : മീഡിയടെക് ഡൈമൻസിറ്റി 6080 പ്രോസസറാണ് സ്മാർട്ട്ഫോണിലുള്ളത്. 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. വെർച്വൽ റാം വഴി 16 ജിബി വരെയായി റാം കപ്പാസിറ്റി കൂട്ടാനും യൂസേഴ്സിന് സാധിക്കും. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് സ്കിന്നിലാണ് ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ 6.78 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി സ്ക്രീൻ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും (120Hz Refresh Rate) 240 ഹെർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 5000 mAh ബാറ്ററിയും (5000 mAh Battery) ഇൻഫിനിക്സ് നോട്ട് 30 5ജി ഫോണിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിനൊപ്പം പുതിയ ചാർജിങ് സാങ്കേതികവിദ്യയും ഡിവൈസ് ഓഫർ ചെയ്യുന്നു.
ക്യാമറ സജ്ജീകരണത്തിലേക്ക് വരുമ്പോൾ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജിയിലുള്ളത്. 108 എംപി സാംസങ് ഐസോസെൽ എച്ച്എം6 പ്രൈമറി സെൻസറും (108 MP Samsung ISOCELL HM6 sensor) എഐ ലെൻസും 2 എംപി ഡെപ്ത് സെൻസറുമാണ് ഈ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ള ക്യാമറകൾ. 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.


Click it and Unblock the Notifications