ദേ ഇന്ന് വന്നതേ ഉള്ളൂ! കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 40 5G ഇന്ത്യയിൽ, ഒപ്പം മാജിക് പാഡ് ഫ്രീ
ഇൻഫിനിക്സ് തങ്ങളുടെ നോട്ട് 40 സീരീസിലെ ഏറ്റവും വിലക്കുറവുള്ള ഇൻഫിനിക്സ് നോട്ട് 40 5ജി (Infinix Note 40 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇൻഫിനിക്സ് നോട്ട് 40 പ്രോ, ഇൻഫിനിക്സ് നോട്ട് 40 പ്രോ+ 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ കമ്പനി ഇതിനകം ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഇൻഫിനിക്സ് നോട്ട് 40 5ജിക്ക് വില കുറവാണ് എങ്കിലും സീരീസിലെ മറ്റ് കൂടിയ സ്മാർട്ട്ഫോണുകളുടെ ഏതാണ്ട് അതേ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
ഏറ്റവും നല്ല ഫീച്ചറുകൾ ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോണുകൾ മാന്യമായ വിലയിൽ നൽകുന്നു എന്നതാണ് ഇൻഫിനിക്സ് ഫോണുകളെ എപ്പോഴും ശ്രദ്ധേയമാക്കുന്നത്. ആ പതിവ് ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്. ഈ പുതിയ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റ X1 ചിപ്പ് നൽകുന്ന ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യ ഇതിൽ ഉൾക്കൊള്ളുന്നുണ്ട് എന്നതാണ്.

20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജി. ഇതിന് 33W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് മാഗ്നറ്റിക് ചാർജിംഗും വയർലെസ് റിവേഴ്സ് ചാർജിംഗും ഉണ്ട്.
ഇൻഫിനിക്സ് നോട്ട് 40 പ്രോ മോഡലുകളോട് ചേർന്നു നിൽക്കുന്ന മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ 20000 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. ലോഞ്ച് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വില ഏതാണ്ട് 15000 രൂപയിലേക്ക് എത്തും. ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ 5ജി സ്മാർട്ട്ഫോണിനെ വിശദമായി ഇവിടെ പരിചയപ്പെടാം.
ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ കരുത്ത്. ഇതോടൊപ്പം IMG BXM-8-256 ജിപിയുവും ഉണ്ട്. 8GB LPDDR4x റാം, 8GB വെർച്വൽ റാം, 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, ഡ്യുവൽ സിം തുടങ്ങിയ ഫീച്ചറുകളും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫനിക്സ് നോട്ട് 40 5ജിയിൽ നൽകിയിരിക്കുന്നത്. അതിൽ ഒഐഎസ് പിന്തുണ സഹിതം എഫ്/1.89 അപ്പേർച്ചറുള്ള 108എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 32MP ക്യാമറയാണ് ഉള്ളത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ, JBL-ൻ്റെ സൗണ്ട് സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, IP53 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയവയും ഇതിലുണ്ട്.
33W ഓൾ റൗണ്ട് ഫാസ്റ്റ്ചാർജ് 2.0, 15W വയർലെസ് മാഗ്ചാർജ് ഉള്ള 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 40 5ജിയിൽ ഉള്ളത്. ഒബ്‌സിഡിയൻ ബ്ലാക്ക്, ടൈറ്റൻ ഗോൾഡ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 19,999 രൂപയാണ് വില.
ജൂൺ 26ന് ഉച്ചയ്ക്ക് 2 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇൻഫിനിക്സ് നോട്ട് 40 5ജി വാങ്ങാനാകും. തുടക്കത്തിൽ അത്യാകർഷകമായ ലോഞ്ച് ഓഫറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസിന് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

കൂടാതെ എക്സ്ചേഞ്ച് ഓഫറായി 2000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഈ ബാങ്ക് എക്സ്ചേഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 15,999 രൂപയ്ക്ക് ഈ 5ജി സ്മാർട്ട്ഫോൺ വാങ്ങാനാകുമെന്ന് കമ്പനി പറയുന്നു. ഇത് കൂടാതെ പ്രതിമാസം 1333 രൂപ ചെലവ് വരുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഫോൺ വാങ്ങാനായി കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ മാത്രം ലഭ്യമാകുന്ന ഒരു പ്രത്യേക ഓഫറും ഇൻഫിനിക്സ് നോട്ട് 40 5ജി വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ ഈ ഫോൺ വാങ്ങുന്നവർക്ക് ബോക്സിനൊപ്പം 1999 രൂപ വിലയുള്ള ഇൻഫിനിക്സ് മാജിക് പാഡ് (Infinix MagPad) സൗജന്യമായി ലഭിക്കും എന്നതാണ് അത്.


Click it and Unblock the Notifications








