Home
Mobile

വമ്പൻ ഡിസ്കൗണ്ടിൽ വില 14000 രൂപയായി കുറഞ്ഞു; 5G ഫോൺ തേടുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷൻ

5ജി സ്മാർട്ട്ഫോണിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ നമുക്കുചുറ്റുമുണ്ട്. മികച്ച വിലയിൽ നല്ലൊരു ഫോൺ കണ്ടെത്താനുള്ള അ‌ന്വേഷണത്തിലാണ് അ‌തിൽപ്പലരും. അ‌ത്തരം ആളുകളെ ലക്ഷ്യമിട്ട് ഇൻഫിനിക്സിന്റെ കിടിലൻ 5ജി ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു. ഈ വർഷം ജൂണിൽ ഇൻഫിനിക്സ് ഇന്ത്യയിൽ അ‌വതരിപ്പിച്ച ഇൻഫിനിക്സ് നോട്ട് 40 5G (Infinix Note 40 5G) ആണ് ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ട് സഹിതം ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്. ഏതാണ്ട് 20000 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ ഫോൺ ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം 14000 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇൻഫിനിക്‌സ് നോട്ട് 40 5ജിയുടെ 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയൻ്റിന് 19,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 15999 രൂപ വിലയിലാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വമ്പൻ ഡിസ്കൗണ്ടിൽ വില 14000 രൂപയായി കുറഞ്ഞു; ബെസ്റ്റ് 5G ഫോൺ ഓപ്ഷൻ

4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഇൻഫിനിക്സ് നോട്ട് 40 5ജിക്ക് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ മൊത്തെം 6000 രൂപ ഡിസ്കൗണ്ടിന് ശേഷം 13,999 രൂപ വിലയിൽ ഈ 5ജി ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.

15000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട് എങ്കിലും അ‌വയിൽ ലഭ്യമാകുന്നതിനെക്കാൾ ഫീച്ചറുകൾ 20000 രൂപ വിലയിൽ ലഭ്യമാകുന്ന ഫോണിൽ ഉണ്ട്. അ‌ത്തരത്തിൽ 20000 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ഒരു സ്മാർട്ട്ഫോണാണ് ഇപ്പോൾ വെറും 14000 രൂപ വിലയിൽ വാങ്ങാനാകുന്നത് എന്നത് ശ്രദ്ധേയമാണ്.

വമ്പൻ ഡിസ്കൗണ്ടിൽ വില 14000 രൂപയായി കുറഞ്ഞു; ബെസ്റ്റ് 5G ഫോൺ ഓപ്ഷൻ

20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ, ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റ X1 ചിപ്പ് നൽകുന്ന ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യ ഉള്ള ഫോൺ തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

IMG BXM-8-256 ജിപിയു, 8GB LPDDR4x റാം, 8GB വെർച്വൽ റാം, 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവ ഇൻഫിനിക്സ് നോട്ട് 40 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള XOS 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

വമ്പൻ ഡിസ്കൗണ്ടിൽ വില 14000 രൂപയായി കുറഞ്ഞു; ബെസ്റ്റ് 5G ഫോൺ ഓപ്ഷൻ

ക്യാമറയുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫനിക്സ് നോട്ട് 40 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ ഒഐഎസ് പിന്തുണ സഹിതം എഫ്/1.89 അപ്പേർച്ചറുള്ള 108എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ, JBL-ൻ്റെ സൗണ്ട് സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, IP53 റേറ്റിങ്, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, 33W ഓൾ റൗണ്ട് ഫാസ്റ്റ്ചാർജ് 2.0, 15W വയർലെസ് മാഗ്ചാർജ് ഉള്ള 5000mAh ബാറ്ററി എന്നിവയാണ് ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ഒബ്‌സിഡിയൻ ബ്ലാക്ക്, ടൈറ്റൻ ഗോൾഡ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Infinix Note 40 5G is now available on Flipkart at a discount of Rs 6,000. At the time of its launch in India, the 8GB RAM + 256GB storage variant of the Infinix Note 40 5G was priced at Rs 19,999. However, it is now listed on Flipkart at a price of Rs 15,999 after a direct discount of Rs 4,000. There is also a bank discount of Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X