ഫ്രീ ഉണ്ട്, ഡിസ്കൗണ്ട് ഉണ്ട്, ഒപ്പം ഒരു കിടിലൻ ഫോണുമുണ്ട്! ഇൻഫിനിക്സ് നോട്ട് 40 5G ഉഷാർ തന്നെ
ഓൺലൈനായോ, ഓഫ്ലൈനായോ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇന്ന് മുതൽ ഒരു നല്ല സ്മാർട്ട്ഫോൺ കൂടി പരിഗണിക്കാം, കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 40 5G (Infinix Note 40 5G) ആണ് അത്. ഇന്ന് മുതൽ ഇൻഫിനിക്സ് നോട്ട് 40 5Gയുടെ വിൽപ്പന ഇന്ത്യയിൽ തുടങ്ങുന്നതിനാൽ ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകൾ ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. പ്രീമിയം സ്മാർട്ട്ഫോണുകളിൽ കാണുന്ന പല ഫീച്ചറുകളും കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകളിലും അവതരിപ്പിക്കുന്ന പതിവ് ഈ ഫോണിലും ഇൻഫിനിക്സ് ആവർത്തിച്ചിട്ടുണ്ട്.
ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റ X1 ചിപ്പ് നൽകുന്ന ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജി. സാധാരണയായി വയർലെസ് ചാർജിംഗ് പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ആണ് കാണപ്പെടുന്നത്.

ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 19,999 രൂപയാണ് വില. ഇന്ന് (ജൂൺ 26) ഉച്ചയ്ക്ക് 2 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇൻഫിനിക്സ് നോട്ട് 40 5ജി വാങ്ങാനാകും. തുടക്കത്തിൽ അത്യാകർഷകമായ ലോഞ്ച് ഓഫറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസിന് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ ഇൻഫിനിക്സ് നോട്ട് 40 5ജി അടിസ്ഥാന മോഡൽ 17,999 രൂപയ്ക്ക് വാങ്ങാനാകും. എന്നാൽ എക്സ്ചേഞ്ച് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ 2000 രൂപ കൂടി ഡിസ്കൗണ്ട് കിട്ടും. അങ്ങനെയെങ്കിൽ 15,999 രൂപയ്ക്ക് വാങ്ങാനാകും.

ഇത് കൂടാതെ ഫ്ലിപ്പ്കാർട്ടിൽ പ്രതിമാസം 1,333 രൂപയുടെ നോ കോസ്റ്റ് ഇഎംഐയോടെയും ഇത് ലഭ്യമാകും. ഇത് കൂടാതെ 1999 രൂപ വിലയുള്ള ഇൻഫിനിക്സ് മാജിക് പാഡ് (Infinix MagPad) ഈ സ്മാർട്ട്ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. എന്നാൽ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഫ്രീ ഉണ്ടാകുക. ടൈറ്റൻ ഗോൾഡ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കാം.
ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ കരുത്ത്. 6.78 ഇഞ്ച് FHD+ ഫ്ലെക്സിബിൾ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
IMG BXM-8-256 ജിപിയു, 8GB LPDDR4x റാം, 8GB വെർച്വൽ റാം, 256GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ, JBL-ൻ്റെ സൗണ്ട് സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, IP53 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയവയും ഇതിലുണ്ട്.

108എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 32MP ക്യാമറയാണ് ഉള്ളത്. സെഗ്‌മെൻ്റിലെ ആദ്യത്തെ AI പിന്തുണയുള്ള ഹാലോ ലൈറ്റിംഗ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 33W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് മാഗ്നറ്റിക് ചാർജിംഗും വയർലെസ് റിവേഴ്സ് ചാർജിംഗും ഉള്ള 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 40 5ജിയിൽ ഉള്ളത്. കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ഫീച്ചറുകളടങ്ങിയ സ്മാർട്ട്ഫോൺ തന്നെയാണ് ഇത്.


Click it and Unblock the Notifications








