'രംഗണ്ണ'നോ ധ്യാൻ ശ്രീനിവാസനോ അല്ല, ഈ വിഷു ശരിക്കും തൂക്കിയത് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ്!
പെരുന്നാൾ- വിഷു റിലീസായി എത്തിയ ഫഹദ് ഫാസിലിന്റെ ആവേശവും വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ- പ്രണവ്- നിവിൻ പോളി കൂട്ടുകെട്ടിന്റെ വർഷങ്ങൾക്ക് ശേഷവും തിയറ്ററുകളിൽ ആളെ കുത്തിനിറച്ചുകൊണ്ടിരിക്കുകയാണ്. റിലീസായി ആദ്യ ദിനം പിന്നിടുമ്പോൾ ഏത് സിനിമയാണ് കൂടുതൽ സ്കോർ ചെയ്തത് എന്ന നിലയ്ക്കുള്ള ചർച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രേക്ഷകർക്കൊപ്പം വർഷങ്ങൾക്കുശേഷം കാണാനെത്തിയ ധ്യാൻ ശ്രീനിവാസൻ ഇത്തവണത്തെ വിഷു റിലീസ് താൻ 'തൂക്കി'യെന്ന് തമാശയായി പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ വിഷു ശരിക്കും തൂക്കിയത് ആവേശത്തിലെ രംഗണ്ണനോ ധ്യാൻ ശ്രീനിവാസനോ അല്ല, ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസാണ്.

ഫീച്ചറുകൾകൊണ്ട് സമ്പന്നമായ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഇൻഫിനിക്സ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജി (Infinix Note 40 Pro 5G), ഇൻഫിനിക്സ് നോട്ട് 40 പ്രോ+ 5ജി (Infinix Note 40 Pro+ 5G) എന്നിവയാണ് അവ.
ആക്ടീവ് ഹാലോ എഐ ലൈറ്റിംഗ് പോലുള്ള നിരവധി AI ഫീച്ചറുകൾ സഹിതമാണ് ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. നാല് മോഡലുകൾ അടങ്ങുന്ന ഇൻഫിനിക്സ് നോട്ട് 40 സീരീസ് കഴിഞ്ഞ മാസം കമ്പനി ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. അതിൽ 4ജി മോഡലുകൾ ഒഴിവാക്കി, പ്രോ മോഡലുകൾ മാത്രം ഉൾപ്പെടുത്തിയാണ് ഇന്ത്യയിൽ ഇൻഫിനിക്സ് നോട്ട് 40 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 40 പ്രോ, നോട്ട് 40 പ്രോ+ 5G ഫോണുകളുടെ പ്രധാന ഫീച്ചറുകൾ: രണ്ട് ഫോണുകളിലും 6.78-ഇഞ്ച് FHD+ 120Hz 55° 3D കർവ്ഡ് 120Hz AMOLED ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, യൂണിബോഡി MDA (മെറ്റൽ ഡിവൈസ് ആൻ്റിന) ഡിസൈൻ, OIS ഉള്ള 108MP ക്യാമറ, 3xലോസ്‌ലെസ് സൂപ്പർസൂം ക്യാമറ എന്നിവയുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും കരുത്ത്. ബാറ്ററി, ചാർജിംഗ് വേഗത, റാം എന്നിവയുടെ കാര്യത്തിൽ മാത്രമാണ് ഈ രണ്ട് ഫോണുകളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. പ്രോ മോഡലിൽ 8GBയും പ്രോ പ്ലസ് മോഡലിൽ 12GBയും LPDDR4x റാം ഉണ്ട്. ഒപ്പം 256GB (UFS 2.2) സ്റ്റോറേജുമുണ്ട്.
ക്യാമറകളുടെ കാര്യത്തിലും ഇവ ഒരുപോലെയാണ്. എഫ്/1.75 അപ്പേർച്ചറുള്ള 108എംപി പ്രൈമറി ക്യാമറ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, 2എംപി മാക്രോ സെൻസർ, എഫ്/2.4 അപ്പേർച്ചർ ഉള്ള 2എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ട് ക്യാമറ 32 എംപിയുടേത് ആണ്.

ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റാ X1 ചാർജിംഗ് ചിപ്പ് ആണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യയാണ് ചീറ്റാ X1 ചിപ്പിന്റെ പ്രധാന പ്രത്യേകത. പ്രോ+ മോഡലിൽ ഹൈപ്പർ മോഡിൽ 8 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ കഴിയുന്ന 100W മൾട്ടി-സ്പീഡ് ഫാസ്റ്റ്ചാർജിങ് ഉണ്ട്.
40 പ്രോ പ്ലസിന് 100W ചാർജിംഗുള്ള 4,600mAh ബാറ്ററിയും 40 പ്രോ 5ജിക്ക് 45W ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയും ആണുള്ളത്. 26 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ പ്രോയുടെ ഫാസ്റ്റ് ചാർജറിന് കഴിയും. ഈ രണ്ട് മോഡലുകളും 20W വയർലെസ് MagCharge പിന്തുണയോടെയാണ് വരുന്നത്.

ഇൻഫിനിക്സ് നോട്ട് 40 പ്രോ (8ജിബി റാം+ 256ജിബി ഇൻ്റേണൽ സ്റ്റോറേജ്) മോഡലിന് 21,999 രൂപയാണ് വില. ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് മോഡൽ (12GB റാം + 256GB സ്റ്റോറേജ്) 24,999 രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഈ രണ്ട് ഫോണുകളുടെയും എർലി ബേർഡ് സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് പർച്ചേസുകൾക്ക് തുടക്കത്തിൽ 2000 രൂപവരെ ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ ഇപ്പോൾ ഈ ഫോണുകൾ വാങ്ങുന്നവർക്ക് 4999 രൂപ വിലവരുന്ന MAGKIT എന്ന ചാർജിംഗ് ആക്‌സസറി കിറ്റ് സൗജന്യമായി ലഭിക്കും. ഈ കിറ്റിൽ 3,020mAh കപ്പാസിറ്റിയുള്ള ഇൻഫിനിക്സ് MagPower പവർ ബാങ്കും 1000 രൂപ വിലയുള്ള MagCase കവറും ഉൾപ്പെടുന്നു.


Click it and Unblock the Notifications








