'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
വിവിധ കഥാപാത്രങ്ങളിലൂടെ മലയാളികളെമാത്രമല്ല മറ്റ് ഭാഷകളിലെ സിനിമാപ്രേമികളെയും ഞെട്ടിച്ചിട്ടുള്ള നടനാണ് ഫഹദ് ഫാസിൽ. എന്നാൽ ഇതുവരെ കാണാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ആവേശത്തിൽ കാണുകയെന്നും ഇതിൽ ഫഹദിനെ 'അഴിച്ചുവിട്ടിരിക്കുകയാണ്' എന്നും ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെയുള്ളവർ പടം ഇറങ്ങുംമുമ്പ് വ്യക്തമാക്കിയിരിന്നു. പടം തിയറ്ററിലെത്തിയപ്പോൾ ആളുകൾക്കും അത് ബോധ്യമായി.
ഫഹദിന്റെ പെർഫോമൻസിന്റെ കരുത്തിൽ വിഷുറിലീസ് ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റ് ആയി മാറാൻ ആവേശത്തിന് കഴിഞ്ഞു. തിയറ്ററിൽ മാത്രമല്ല, സ്മാർട്ട്ഫോൺ വിപണിയിലും വിഷുവിനോട് അടുപ്പിച്ച് നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുകയുണ്ടായി. അതിൽ ഏറ്റവും ശ്രദ്ധനേടിയ ഒരു ലോഞ്ചായിരുന്നു ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിന്റേത്.

കുറഞ്ഞ വിലയിൽ, സംതൃപ്തി നൽകുന്ന പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഫോണുകൾ പുറത്തിറക്കി ഇൻഫിനിക്സ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസാണ് എന്ന് പറയാം. കഴിഞ്ഞ ആഴ്ച ഇൻഫിനിക്സ് 'അഴിച്ചുവിട്ട' ഈ പെർഫോമൻസ് പുലികൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജി (Infinix Note 40 Pro 5G), നോട്ട് 40 പ്രോ+ 5ജി (Infinix Note 40 Pro+ 5G) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഇൻഫിനിക്സ് നോട്ട് 40 സീരീസിൽ ഉൾപ്പെടുന്നത്. ബാറ്ററി, ചാർജിംഗ് വേഗത, റാം എന്നിവയുടെ കാര്യത്തിൽ മാത്രമാണ് ഈ രണ്ട് ഫോണുകളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോൺ ആരിലും ആവേശം ഉണർത്തും. ഈ ആവേശം സ്വന്തമാക്കണമെങ്കിൽ ഇപ്പോൾനേരേ ഫ്ലിപ്പ്കാർട്ടിലേക്ക് പോയി ഇൻഫിനിക്‌സ് നോട്ട് 40 പ്രോ വാങ്ങിയാൽ മതി. വിൻ്റേജ് ഗ്രീൻ, ടൈറ്റൻ ഗോൾഡ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.
ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജിയുടെ 8ജിബി റാം+ 256ജിബി ഇൻ്റേണൽ സ്റ്റോറേജ് മോഡൽ 21,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് 5ജി 12GB റാം + 256GB സ്റ്റോറേജ് മോഡൽ 24,999 രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപയുടെ ഡിസ്കൗണ്ട് ഈ ഫോണുകൾക്ക് ലഭ്യമാകും. അതിനാൽ ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 20000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ലോഞ്ച് ഓഫറായതിനാൽ നിലവിലുള്ള സ്റ്റോക്ക് തീരും വരെയോ ഒരാഴ്ചത്തേക്കോ ആകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

ഇൻഫിനിക്സ് നോട്ട് 40 പ്രോ ഇതിനകം ബുക്ക് ചെയ്തവർക്ക് 4999 രൂപ വിലവരുന്ന MAGKIT എന്ന ചാർജിംഗ് ആക്‌സസറി കിറ്റ് ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. ഈ കിറ്റിൽ 3,020mAh കപ്പാസിറ്റിയുള്ള ഇൻഫിനിക്സ് MagPower പവർ ബാങ്കും 1000 രൂപ വിലയുള്ള MagCase കവറും ഉൾപ്പെടുന്നു.
ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിന്റെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് FHD+ 120Hz 55° 3D കർവ്ഡ് 120Hz AMOLED ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ, ഇൻഫിനിക്സ് ചീറ്റാ X1 ചാർജിംഗ് ചിപ്പ്, യൂണിബോഡി MDA (മെറ്റൽ ഡിവൈസ് ആൻ്റിന) ഡിസൈൻ.
ക്യാമറ: 108എംപി പ്രൈമറി ക്യാമറ, ഒഐഎസ്, 2എംപി മാക്രോ സെൻസർ, 2എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ. 32എംപി ഫ്രണ്ട് ക്യാമറ. ബാറ്ററി: 40 പ്രോ+ മോഡലിൽ 100W ചാർജിംഗുള്ള 4,600mAh ബാറ്ററിയും പ്രോ മോഡലിൽ 45W ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയും 20W വയർലെസ് MagCharge പിന്തുണയും ഇവയിലുണ്ട്.


Click it and Unblock the Notifications








