Home
Mobile

അളിയനും അളിയന്റെ അളിയനും റെഡി! ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5ജി സീരീസ്‌ വിൽപ്പന ഇന്ന് മുതൽ

ഇൻഫിനിക്സ് നോട്ട് 40 (Infinix Note 40) സീരീസ് സ്മാർട്ട്ഫോണുകളുടെ പുതിയ വേർഷൻ ഇന്നലെ ലോഞ്ച് ചെയ്തിരുന്നു. പുതുതായി പുറത്തിറക്കിയ ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷനിൽ നോട്ട് 40 പ്രോ, (Note 40 Pro) നോട്ട് 40 പ്രോ+ (Note 40 Pro+) എന്നീ രണ്ട് മോഡലുകൾ ആണ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകൾ ബിഎംഡബ്ല്യു ഡിസൈൻ വർക്കുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ എഫ്1 പ്രചോദിതമായ ഡിസൈൻ ഫീച്ചർ ചെയ്യുന്നു. ലോഞ്ച് ചെയ്തതിന് അധികം താമസിക്കാതെ തന്നെ ഇപ്പോൾ ഇത് വിൽപ്പനക്ക് എത്തിയിരിക്കുകയാണ്.

ഇൻഫിനിക്സ് നോട്ട് 40 സീരിസിന്റെ വിലയും ലഭ്യതയും നോക്കാം. ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജിയുടെ ഇന്ത്യയിലെ വില 21,999 രൂപ ആണ്. 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമായാണ് ഈ മോഡൽ വരുന്നത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ+ ന് 24,999 രൂ ആണ് വില. ഇത് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നത്.

ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5ജി സീരീസ്‌ വിൽപ്പന ഇന്ന് മുതൽ

ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5ജി സീരീസിനായുള്ള എർലി ബേർഡ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ ആരംഭിക്കും. എർലി ബേർഡ് ഓഫർ നിങ്ങൾക്ക് 4,999 രൂപയുടെ MagKit സൗജന്യമായി നൽകുന്നു. MagKitൽ MagCase, MagPower ചാർജർ എന്നിവ ഉൾപ്പെടുന്നു. ഒബ്സിഡിയൻ ബ്ലാക്ക്, ടൈറ്റൻ ഗോൾഡ്, വിൻ്റേജ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് നോട്ട് 40 പ്രോ 5G സീരീസ് ലഭ്യമാകും.

ഇൻഫിനിക്സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷൻ, ഇൻഫിനിക്സ് നോട്ട് 40 പ്രോ+ റേസിംഗ് എഡിഷൻ എന്നിവയുടെ സവിശേഷതകൾ നോക്കാം. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷനും നോട്ട് 40 പ്രോ+ റേസിംഗ് എഡിഷനും ഈ വർഷം ആദ്യം പുറത്തിറക്കിയ മോഡലുകളുടെ അതേ പ്രത്യേകതകളാണ് ഉള്ളത്.

രണ്ടും 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,436 പിക്‌സൽ) കെർവേഡ്‌ LTPS അമോലെഡ് സ്‌ക്രീനിൽ 120Hz റിഫ്രഷ് റേറ്റും 1,300 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ആണ് ഉള്ളത്. 12 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 7200 SoC ആണ് ഹാൻഡ്‌സെറ്റുകൾ നൽകുന്നത്.

മെച്ചപ്പെട്ട തെർമൽ മാനേജ്‌മെൻ്റിനായി 11 ലെയർ ഹീറ്റ് ഡിസ്‌സിപ്പേഷൻ മെറ്റീരിയലുള്ള VC കൂളിംഗ് ടെക്‌നോളജി 2.0 എന്നിവയും അവ അവതരിപ്പിക്കുന്നു. ക്യാമറ സജ്ജീകരണത്തിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറയും രണ്ട് വ്യക്തമാക്കാത്ത 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ട്.

JBL ട്യൂൺ ചെയ്ത ഡ്യുവൽ സ്പീക്കറുകളും 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയ്ക്ക് ഉള്ള പിന്തുണയും ഈ ഹാൻഡ്‌സെറ്റുകളിൽ ലഭ്യമാണ്. രണ്ട് റേസിംഗ് എഡിഷൻ മോഡലുകൾക്കും പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും IP53 റേറ്റിംഗ് ഉണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Infinix Note 40 Pro 5G price in India is Rs 21,999. This model comes with 8GB of RAM and 256GB of internal storage. Infinix Note 40 Pro+ is priced at Rs 24,999. It comes with 12GB RAM and 256GB storage. The early bird sale for the Infinix Note 40 Pro 5G series will begin today at 12 noon via Flipkart in India. The early bird offer gives you a free MagKit worth Rs 4,999. MagKit includes MagCase and MagPower charger. The Infinix Note 40 Pro 5G series will be available in three color options: Obsidian Black, Titan Gold, and Vintage Green.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X