Home
Mobile

വിഷു ഏപ്രിൽ 14ന് ആണെങ്കിലും ​കൈനീട്ടം ഏപ്രിൽ 12ന് കിട്ടും! ആവേശമായി ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ്

വിഷു ആഘോഷിക്കാനുള്ള തയാറെടുപ്പുകൾ ഇപ്പോഴേ മലയാളികൾ ആരംഭിച്ചുകഴിഞ്ഞു. കണിക്കൊന്നയും വിഷുക്കണിയൊക്കെ ഉണ്ടെങ്കിലും കുട്ടികളെ സംബന്ധിച്ചിത്തോളം വിഷുവിന്റെ ഏറ്റവും പ്രധാന ആകർഷണം വിഷു​ക്കൈനീട്ടമാണ്. ഒരു വിഷുക്കാലം കൂടി അ‌രികിലെത്തി നിൽക്കേ സ്മാർട്ട്ഫോൺ പ്രേമികളെത്തേടി ഒരു വിഷു​ക്കൈനീട്ടം ഇത്തവണ എത്തുന്നുണ്ട്, ഇൻഫിനിക്സ് നോട്ട് ​40 പ്രോ സീരീസ് ആണത്.

സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ പ്രമുഖ ബ്രാൻഡുകളിലൊന്നായ ഇൻഫിനിക്സ് കഴിഞ്ഞ മാസം ആഗോളതലത്തിൽ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസ് ആണ് ഇൻഫിനിക്സ് നോട്ട് 40 സീരീസ്. അ‌തിൽ നാല് സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരുന്നത്. അ‌തിൽ രണ്ട് മോഡലുകൾ 5ജിയും മറ്റ് രണ്ടെണ്ണം 4ജിയും ആയിരുന്നു.

​കൈനീട്ടം ഏപ്രിൽ 12ന്! ആവേശമായി ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ്

ഇന്ത്യയിലെ 5ജി തരംഗം കണക്കിലെടുത്ത്, ഇൻഫിനിക്സ് നോട്ട് 40 സീരീസിലെ 5ജി മോഡലുകൾ ഉൾപ്പെടുത്തിയുള്ള ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുകയാണ്. ഇത് സംബന്ധിച്ച സൂചനകൾ ഇൻഫിനിക്സ് ഇതിനകം നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ തീയതി അ‌റിയിച്ചിരുന്നില്ല. എന്നാലിപ്പോൾ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ്തന്നെ ലോഞ്ച് തീയതി പുറത്തുവന്നിരിക്കുന്നു.

91മൊബൈൽസ് ഹിന്ദിയുടെ റിപ്പോർട്ട് അനുസരിച്ച് ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഏപ്രിൽ 12-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ, നോട്ട് 40 പ്രോ+ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസായി (Infinix Note 40 Pro series ) ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക.

​കൈനീട്ടം ഏപ്രിൽ 12ന്! ആവേശമായി ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ്

ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റാ X1 ചാർജിംഗ് ചിപ്പ് ആണ് ​ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യയാണ് ചീറ്റാ X1 ചിപ്പിന്റെ പ്രധാന പ്രത്യേകത. ഹൈപ്പർ മോഡിൽ 8 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ കഴിയുന്ന 100W മൾട്ടി-സ്പീഡ് ഫാസ്റ്റ്ചാർജ് പ്രോ പ്ലസിനുണ്ട്.

ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിന്റെ പ്രധാന ഫീച്ചറുകൾ: ഇൻഫിനിക്സ് നോട്ട് 40 പ്രോ 5 ജി (Infinix Note 40 Pro 5G), ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് (Infinix Note 40 Pro+) എന്നിവയുടെ സവിശേഷതകൾ ഏറെക്കുറെ സമാനമാണ്. ബാറ്ററി, ചാർജിംഗ് വേഗത, റാം എന്നിവ മാത്രമാണ് വ്യത്യാസമുള്ളത്.

6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ കർവ്ഡ് അ‌മോലെഡ് സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവ ഈ സ്മാർട്ട്ഫോണുകളിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും കരുത്ത്.

​കൈനീട്ടം ഏപ്രിൽ 12ന്! ആവേശമായി ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ്

8GB(പ്രോ മോഡലിൽ)/ 12GB (പ്രോ പ്ലസ് മോഡലിൽ) LPDDR4x റാം 256GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഈ ഫോണുകളിലുണ്ട്. 40 പ്രോ പ്ലസിന് 100W ചാർജിംഗുള്ള 4,600mAh ബാറ്ററിയും 40 പ്രോ 5ജിക്ക് 45W ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയും ആണുള്ളത്. 26 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ പ്രോയുടെ ഫാസ്റ്റ് ചാർജറിന് കഴിയും.

ഈ രണ്ട് മോഡലുകളും 20W വയർലെസ് MagCharge പിന്തുണയോടെയാണ് വരുന്നത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിൽ പ്രവർത്തിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ഫോണുകളിൽ ​ഒരുക്കിയിരിക്കുന്നു.

എഫ്/1.75 അപ്പേർച്ചറുള്ള 108എംപി പ്രൈമറി ക്യാമറ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, 2എംപി മാക്രോ സെൻസർ, എഫ്/2.4 അപ്പേർച്ചർ ഉള്ള 2എംപി ഡെപ്ത് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇന്ത്യയിൽ എന്ത് വിലയിലാണ് ഇവ ലോഞ്ച് ചെയ്യപ്പെടുക എന്ന് വ്യക്തമല്ല. ആഗോളതലത്തിൽ ലോഞ്ച് ചെയ്തപ്പോൾ ഇൻഫിനിക്സ് നോട്ട് 40 Pro+ 5G-യുടെ വില 309 ഡോളറും (ഏകദേശം 25,620 രൂപ.), നോട്ട് 40 പ്രോ 5ജിക്ക് 289 ഡോളറും (ഏകദേശം 23,960 രൂപ) ആയിരുന്നു വില.

More from GizBot

Best Mobiles in India

English summary
According to new online reports, the Infinix Note 40 series smartphones will be launched in India on April 12. The Infinix Note 40 Pro series will be launched in India with two smartphones namely the Infinix Note 40 Pro and the Infinix Note 40 Pro Plus. Other than the battery, charging speed and RAM, the features are identical on both the phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X