Home
Mobile

വേഗത്തെ ജയിച്ചവൻ! ​ഹൈ പെർഫോമൻസുമായി ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷൻ ഇന്ത്യയിൽ എത്തി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ നോട്ട് 40 5ജി പ്രോ സീരീസ് ഇപ്പോൾ ബിഎംഡബ്ലുവിന്റെ എഫ്1 ഡി​സൈനുമായി നവീകരിച്ച് ഇൻഫിനിക്സ് നോട്ട് 40 റേസിംഗ് എഡിഷൻ സീരീസ് (Infinix Note 40 Racing Edition series) ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 40 പ്രോ+ 5ജി (Infinix Note 40 Pro+ 5G), ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജി (Infinix Note 40 Pro 5G) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇതിൽ ഉള്ളത്.

മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇൻഫിനിക്സ് നോട്ട് 40 റേസിംഗ് എഡിഷൻ സീരീസ് പുത്തൻ ലുക്കിൽ എത്തിയിരിക്കുന്നത്. 6.78 ഇഞ്ച് FHD+ കർവ്ഡ് AMOLED ഡിസ്‌പ്ലേയും 120 Hz പുതുക്കൽ നിരക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും റേസിംഗ് എഡിഷൻ സീരീസ് വാഗ്ദാനം ചെയ്യുന്നു.

ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷൻ ഇന്ത്യയിൽ എത്തി

ഇൻഫിനിക്‌സ് നോട്ട് 40 റേസിംഗ് എഡിഷൻ സീരീസ് മീഡിയടെക് ഡൈമെൻസിറ്റി 7020 പ്രൊസസർ കരുത്താക്കിയാണ് എത്തുന്നത്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഇതോടൊപ്പമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 2 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷൻ സീരീസ് ഫോണുകളിലുള്ളത്. അ‌തിൽ എഫ്/1.75 അപ്പേർച്ചറുള്ള 108എംപി റിയർ ക്യാമറ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷൻ ഇന്ത്യയിൽ എത്തി

ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് 5ജി മോഡൽ 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,600 mAh ബാറ്ററി അ‌വതരിപ്പിക്കുന്നു. അതേസമയം നോട്ട് 40 പ്രോ 5G മോഡൽ 5,000 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുമാണ് വാഗ്ദാനം ചെയ്യുന്നത്. വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതിനായി 20 W വയർലെസ് MagPad, MagCase എന്നിവ ഉൾപ്പെടുന്ന വയർലെസ് MagCharging സൊല്യൂഷനും ഈ ഫോണുകൾക്കുണ്ട്.

ആക്ടീവ് ഹാലോ എഐ ലൈറ്റിങ്, IP53 റേറ്റിങ്, ഇൻഫിനിക്സിന്റെ സ്വന്തം ചീറ്റാ X1 ചാർജിംഗ് ചിപ്പ്, 5ജി, 4ജി, ഡ്യുവൽ നാനോ സിം, പുതിയ നിരവധി എഐ ഫീച്ചറുകൾ എന്നിവ സഹിതമാണ് ഇൻഫിനിക്സ് നോട്ട് 40 സീരീസ് റേസിങ് എഡിഷൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷന്റെ യഥാർഥ വില ഇപ്പോൾ വ്യക്തമായിട്ടില്ല. നോട്ട് 40 പ്രോ 5ജി മോഡൽ 15,999 രൂപയ്ക്കും നോട്ട് 40 പ്രോ+ 5ജി മോഡൽ 18,999 രൂപയ്ക്കും ഓഗസ്റ്റ് 26 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് ഡിസ്കൗണ്ട് ഓഫറുകൾ സഹിതമുള്ള വില ആകാനാണ് സാധ്യത.

ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷൻ ഇന്ത്യയിൽ എത്തി

കാരണം ഇതിനകം ഇന്ത്യയിൽ ​ഇൻഫിനിക്സ് നോട്ട് 40 5ജി പ്രോ സീരീസ് ഫോണുകൾ വിൽപ്പനയ്ക്ക് എത്തിയതാണ്.
ഇൻഫിനിക്സ് നോട്ട് 40 പ്രോ (8ജിബി റാം+ 256ജിബി ഇൻ്റേണൽ സ്റ്റോറേജ്) മോഡലിന് 21,999 രൂപയാണ് വില. ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് മോഡൽ (12GB റാം + 256GB സ്റ്റോറേജ്) 24,999 രൂപ വിലയിലാണ് വിൽക്കുന്നത്.

അ‌തിനാൽത്തന്നെ പുതിയ ഇൻഫിനിക്സ് നോട്ട് 40 റേസിങ് എഡിഷൻ 18999 രൂപ വിലയിൽ ലോഞ്ച് ചെയ്യാൻ സാധ്യത കുറവാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ ഡിസ്കൗണ്ട്, ക്യാഷ്ബാക്ക് തുടങ്ങിയവയ്ക്ക് ശേഷമുള്ള വിലയാകാം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കൃത്യമായ വില വിവരങ്ങൾ ഓഗസ്റ്റ് 26ന് വിൽപ്പന ആരംഭിക്കും മുമ്പ് പുറത്തുവരും.

More from GizBot

Best Mobiles in India

English summary
Infinix has launched the Infinix Note 40 Racing Edition series in the Indian market. This series is powered by MediaTek Dimensity 7020 processor. The Infinix Note 40 Racing Edition series will be available for purchase on Flipkart from August 26. It features a 6.78-inch FHD+ curved AMOLED display, 120Hz refresh rate, and Corning Gorilla Glass 5 protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X