രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖരായ ഇൻഫിനിക്സ് തങ്ങളുടെ ഇൻഫിനിക്സ് നോട്ട് 40 സീരീസ് (Infinix Note 40 Series) ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ആകെ നാല് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. അതിൽ രണ്ട് സ്മാർട്ട്ഫോണുകൾ 5ജി മോഡലും മറ്റ് രണ്ടെണ്ണം 4ജി മോഡലും ആണ്.
ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് (Infinix Note 40 Pro+ 5G), ഇൻഫിനിക്സ് നോട്ട് 40 പ്രോ എന്നിവയാണ് 5ജി മോഡലുകൾ. ഇതോടൊപ്പം ഇൻഫിനിക്സ് നോട്ട് 40 പ്രോ, ഇൻഫിനിക്സ് നോട്ട് 40 എന്നീ 4ജി ഫോണുകളും അടങ്ങുന്നതാണ് ഇൻഫിനിക്സ് നോട്ട് 40 സീരീസ്.

ഇൻഫിനിക്സ് നോട്ട് 40 സീരീസിലെ പ്രോ ഫോണുകളിൽ ബ്രാൻഡിൻ്റെ ഇൻ-ഹൗസ് ചീറ്റാ X1 ചാർജിംഗ് ചിപ്പ് സജ്ജീകരിച്ചിരിക്കുന്നു. ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഹൈപ്പർ മോഡിൽ 8 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ കഴിയുന്ന 100W മൾട്ടി-സ്പീഡ് ഫാസ്റ്റ്ചാർജ് പ്രോ പ്ലസിനുണ്ട്.
26 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 45W ഫാസ്റ്റ് ചാർജാണ് പ്രോ 5Gയിലുള്ളത്. നോട്ട് 40 പ്രോ 5 ജി, 40 പ്രോ പ്ലസ് എന്നിവയുടെ സവിശേഷതകൾ ഏറെക്കുറെ സമാനമാണ്. ബാറ്ററി, ചാർജിംഗ് വേഗത, റാം എന്നിവ മാത്രമാണ് വ്യത്യാസമുള്ളത്.
ഇൻഫിനിക്സ് നോട്ട് 40 പ്രോ 5G, നോട്ട് 40 പ്രോ പ്ലസ് 5G എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ കർവ്ഡ് അമോലെഡ് സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവ ഈ സ്മാർട്ട്ഫോണുകളിലുണ്ട്.
ഒക്ട കോർ (2 x 2.2GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും കരുത്ത്. ഇതിന് അകമ്പടിയായി 8GB (Pro) / 12GB (Pro+) LPDDR4x റാം 256GB (UFS 2.2) സ്റ്റോറേജ് എന്നവിയുമുണ്ട്.
എഫ്/1.75 അപ്പേർച്ചറുള്ള 108എംപി റിയർ ക്യാമറ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് ക്യാമറയുമായി ബന്ധപ്പെട്ടുള്ള ഇൻഫിനിക്സ് നോട്ട് 40 സീരീസിന്റെ പ്രധാന ഫീച്ചറുകൾ. f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

40 പ്രോ പ്ലസിന് 100W ചാർജിംഗുള്ള 4,600mAh ബാറ്ററിയും 40 പ്രോ 5G ന് 45W ചാർജിംഗിനൊപ്പം വലിയ 5,000mAh ബാറ്ററിയും ആണ് ഉള്ളത്. വാട്ടർ, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനായി IP53 റേറ്റിങ് സഹിതമാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് എത്തുന്നത്.
ഇൻഫിനിക്സ് നോട്ട് 40 പ്രോ 4ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് FHD+ 3D കർവ്ഡ് അമോലെഡ് സ്ക്രീനാണ് ഇതിലുള്ളത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ G99 അൾട്ടിമേറ്റ് 6nm പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB/ 12GB LPDDR4x റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.
എഫ്/1.75 അപ്പേർച്ചറുള്ള 108എംപി പിൻ ക്യാമറ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ്, f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോയിലെ ക്യാമറ ഫീച്ചറുകൾ.
70W ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0, 20W വയർലെസ് മാഗ്ചാർജ് എന്നിവയുള്ള 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ 4ജി വാഗ്ദാനം ചെയ്യുന്നത്. IP54 റേറ്റിങ്ങും ഇതിലുണ്ട്. ഡ്യുവൽ 4G VoLTE, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS യുഎസ്ബി ടൈപ്പ്-സി തുടങ്ങിയവയൊക്കെയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ.

ഇൻഫിനിക്സ് നോട്ട് 40യുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് FHD+ ഫ്ലെക്സിബിൾ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഒക്ടാകോർ മീഡിയടെക് ഹീലിയോ G99 അൾട്ടിമേറ്റ് 6nm പ്രൊസസർ, 8GB LPDDR4x റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്.
എഫ്/1.89 അപ്പേർച്ചറുള്ള 108എംപി റിയർ ക്യാമറ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2കെ വീഡിയോ റെക്കോർഡിംഗ്, f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങുന്നതാണ് ക്യാമറ യൂണിറ്റ്. 45W ഓൾ റൗണ്ട് ഫാസ്റ്റ്ചാർജ് 2.0, 20W വയർലെസ് മാഗ്ചാർജ് പിന്തുണകളുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.
ഇൻഫിനിക്സ് നോട്ട് 40 Pro+ 5G-യുടെ വില 309 ഡോളർ (ഏകദേശം 25,620 രൂപ.) ആണ്. 40 പ്രോ 5ജിക്ക് 289 ഡോളറും (ഏകദേശം 23,960 രൂപ), നോട്ട് 40 പ്രോ 4G മോഡലിന് 259 ഡോളറും (ഏകദേശം 21,475 രൂപ) നോട്ട് 40 4ജിക്ക് 199 ഡോളറും (ഏകദേശം 16,500 രൂപ) വിലവരും.
ഈ നാല് മോഡലുകളും പിൻഭാഗത്ത് "ആക്റ്റീവ് ഹാലോ" എന്ന് വിളിക്കപ്പെടുന്ന എൽഇഡി സജ്ജീകരിച്ചിരിക്കുന്നു. ഇത് അറിയിപ്പുകൾക്കും ചാർജിംഗ് സൂചനകൾക്കും മറ്റും ഉപയോഗിക്കുന്നു. വിൻ്റേജ് ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക്, ടൈറ്റൻ ഗോൾഡ് എന്നീ നിറങ്ങളിൽ മാർച്ച് 19 ചൊവ്വാഴ്ച മുതൽ ആഗോളതലത്തിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. ഇന്ത്യയിലും ഇവ അധികം വൈകാതെ ലോഞ്ച് ചെയ്യും.


Click it and Unblock the Notifications








