ആ വിഷമം അങ്ങ് മാറും! ഈ നോട്ട് വാങ്ങാൻ കുറച്ച് നോട്ട് മതി, വമ്പൻ വാഗ്ദാനവുമായി ഇൻഫിനിക്സ്
ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ആരാധകരുടെ കണ്ണിലുണ്ണികളാണ്. കാരണം
ഫീച്ചറുകൾകൊണ്ട് സമ്പന്നമായ കിടിലൻ സ്മാർട്ട്ഫോണുകളാണ് ഇൻഫിനിക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഇൻഫിനിക്സ് നോട്ട് 40 പ്രോ, ഇൻഫിനിക്സ് നോട്ട് 40 പ്രോ+ 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ ഇവ രണ്ടും മികച്ച സ്മാർട്ട്ഫോണുകൾ ആണെങ്കിലും സാധാരണക്കാരായ ആരാധകർക്ക് ഒരു വിഷമം നിലനിന്നിരുന്നു. ഇൻഫിനിക്സ് നോട്ട് 40 സ്റ്റാൻഡേർഡ് മോഡൽ കൂടി ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നു, എന്നാൽ അതുണ്ടായില്ല എന്നതായിരുന്നു ആരാധകരുടെ വിഷമം.
ഇൻഫിനിക്സ് നോട്ട് 40 പ്രോ അടിസ്ഥാന മോഡലിന് 21,999 രൂപയാണ് വില. ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസിന്റെ അടിസ്ഥാന മോഡലിന് 24,999 രൂപ വിലവരും. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സീരീസിൽ നിന്ന് ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കായി ഇൻഫിനിക്‌സ് നോട്ട് 40 ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്നു എന്ന സന്തോഷ വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു.

20000 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇൻഫിനിക്‌സ് നോട്ട് 40 ജൂൺ 21-ന് അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ട്. ഉയർന്ന വിലയിൽ എത്തുന്ന നോട്ട് 40 പ്രോയിൽ ഉള്ളതുപോലെ വയർലെസ് ചാർജിംഗിനുള്ള പിന്തുണയോടെയാണ് ഇൻഫിനികിസ് നോട്ട് 40 എത്തുക. ഇതടക്കം ഒരുപാട് വൻ സർപ്രൈസുകൾ ഇൻഫിനിക്സ് നോട്ട് 40 5ജിയിൽ ഉണ്ടാകും.
20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആയിരിക്കും ഇൻഫിനിക്സ് നോട്ട് 40. 15W വയർലെസ് MagCharge-നുള്ള പിന്തുണ ഈ ഉപകരണത്തിന് ഉണ്ടായിരിക്കുമെന്ന് ഇന്റേണൽ സോഴ്സുകൾ വെളിപ്പെടുത്തുന്നു. 33W വയർഡ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാകും ഇതിൽ ഉണ്ടാകുക.

ഇൻഫിനിക്സ് നോട്ട് 40യിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 120Hz പുതുക്കൽ നിരക്കുള്ള 6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് അൾട്രാ-നാരോ ബെസലുകളും 93.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഉൾക്കൊള്ളുന്നു. കൂടാതെ JBL ട്യൂൺ ചെയ്‌ത ഒരു സൗണ്ട് സിസ്റ്റവും ഇതിൽ ഉണ്ടാകും. കൂടാതെ മുൻ മോഡലിനെ അപേക്ഷിച്ച് 58% ബാസ് ബൂസ്റ്റും ഇതിലുണ്ടാകും.
ഇൻഫിനിക്സ് നോട്ട് പ്രോ സീരീസ് ഫോണുകളിലുള്ള പല മികച്ച ഫീച്ചറുകളും സ്റ്റാന്റേർഡ് നോട്ട് 40 മോഡലിൽ ഉണ്ടാകും. അതിനാൽത്തന്നെ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം നേട്ടം തന്നെയായിരിക്കും. ഈ ഫോണിന്റെ ഫീച്ചറുകൾ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് അടുത്തതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരും എന്ന് ഉറപ്പിക്കാം.
ആക്ടീവ് ഹാലോ എഐ ലൈറ്റിംഗ് പോലുള്ള നിരവധി AI ഫീച്ചറുകൾ സഹിതമാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ, പ്രോ പ്ലസ് മോഡലുകൾ എത്തുന്നത്. വരാൻ പോകുന്ന നോട്ട് 40 ക്യാമറ യൂണിറ്റിലും ഈ എഐ ഫീച്ചറുകളുടെ പിന്തുണ പ്രതീക്ഷിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് നോട്ട് 40 പ്രോ സ്മാർട്ട്ഫോണുകളുടെ കരുത്ത്.

ബാറ്ററി, ചാർജിംഗ് വേഗത, റാം എന്നിവയുടെ കാര്യത്തിൽ മാത്രമാണ് നോട്ട് 40 പ്രോ, നോട്ട് 40 പ്രോ പ്ലസ് ഫോണുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇൻഫിനിക്സ് നോട്ട് 40 അവതരിപ്പിക്കുമ്പോഴും ചിപ്സെറ്റ് അടക്കം നിലനിർത്തി ക്യാമറ അടക്കമുള്ള ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങൾ അവതരിപ്പിക്കപ്പെട്ടാൽ അത് മികച്ചൊരു നീക്കമായിരിക്കും.


Click it and Unblock the Notifications