Home
Mobile

ഇവനേതാ, ഈ ഐഫോൺ ലുക്കുള്ള ഫ്രീക്കൻ! ആരാധകരിൽ ആവേശമുണർത്തി ഇൻഫിനിക്സ് നോട്ട് 40x 5G ഇന്ത്യയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഒരിക്കൽ കൂടി ഇൻഫിനിക്സിന്റെ മറ്റൊരു കിടിലൻ സ്മാർട്ട്ഫോൺ അ‌വതരണത്തിന് സാക്ഷിയായിരിക്കുന്നു. ഐഫോണിന്റേതിന് സമാനമായ ക്യാമറ ഡി​സൈനുമായി ഇൻഫിനിക്സ് തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 120Hz ഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് FHD+ LCD സ്‌ക്രീൻ, ഇൻ്ററാക്ടീവ് ഡൈനാമിക് പോർട്ട്, മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ്, 12GB വരെ റാം, 12GB വരെ വെർച്വൽ റാം തുടങ്ങിയ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചു നൽകുന്ന ഇൻഫിനിക്സ് നോട്ട് 40x 5G (Infinix Note 40x 5G) സ്മാർട്ട്ഫോൺ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 40X 5ജി എത്തുന്നത്. ഈ മൂന്ന് ക്യാമറ സെൻസറുകളിൽ പ്രധാന ക്യാമറ 108എംപി "അൾട്രാ ക്യാം" ആണ്. DTS ഉള്ള ഡ്യുവൽ സ്പീക്കറുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 18W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

ഇവനേതാ, ഈ ഐഫോൺ ലുക്കുള്ള ഫ്രീക്കൻ! ഇൻഫിനിക്സ് നോട്ട് 40x 5G ഇന്ത്യയിൽ

ഇൻഫിനിക്സ് നോട്ട് 40X 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2460 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

8GB / 12GB LPDDR4x റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും സജ്ജമാണ്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള XOS 14 ഒഎസിൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി ഇതിൽ സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു.

ഇവനേതാ, ഈ ഐഫോൺ ലുക്കുള്ള ഫ്രീക്കൻ! ഇൻഫിനിക്സ് നോട്ട് 40x 5G ഇന്ത്യയിൽ

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ ഇതിന്റെ ​ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ എഫ്/1.75 അപ്പേർച്ചറുള്ള 108എംപി പിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ ക്യാമറ, എഐ ലെൻസ്, ക്വാഡ് എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 8എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) സൗകര്യവും 5G SA / NSA (n1/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC കണക്ടിവിറ്റി ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിലുണ്ട്.

DTS ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP52 റേറ്റിങ്,
201 ഗ്രാം ഭാരം, 18W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് ഇൻഫിനിക്സ് നോട്ട് 40x 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ലൈം ഗ്രീൻ, പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ​ഫോൺ ലഭ്യമാണ്.

ഇവനേതാ, ഈ ഐഫോൺ ലുക്കുള്ള ഫ്രീക്കൻ! ഇൻഫിനിക്സ് നോട്ട് 40x 5G ഇന്ത്യയിൽ

വിലയും ലഭ്യതയും: ഇൻഫിനിക്സ് നോട്ട് 40x 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന മോഡലിന് 14,999 രൂപയും 12GB + 256GB മോഡലിന് 15,999 രൂപയും ആണ് വില. എന്നാൽ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കൊപ്പം 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും.

അ‌തിനാൽ തുടക്കത്തിൽ ഇൻഫിനിക്സ് നോട്ട് 40x 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന മോഡൽ 13,499 രൂപ വിലയിലും ഉയർന്ന മോഡൽ 14,499 രൂപ വിലയിലും ലഭ്യമാകും. കൂടാതെ 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് 2 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Infinix Note 40x 5G launched in India It is priced at Rs 14,999 for the 8GB + 256GB base model and Rs 15,999 for the 12GB + 256GB model. But with SBI, HDFC Bank Credit and Debit Card you will get Rs 1500 discount. So initially the base model can be bought at a price of Rs 13,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X