ഇതിന്റെ ഇടയ്ക്ക് ഇതും വന്നോ? ഇൻഫിനിക്സ് നോട്ട് 40X 5ജി ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ആരംഭിച്ചു
ഇൻഫിനിക്സ് നോട്ട് 40X 5ജി (Infinix Note 40X 5G) ഇന്ത്യയിൽ ഇന്ന് ആദ്യമായി വിൽപ്പനയ്‌ക്ക് എത്തും. ഇൻഫിനിക്സ് നോട്ട് 40 (Infinix Note 40) സീരീസിലെ മുൻകാല സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, നോട്ട് 40X 5ജി വയർലെസ് MagCharge പിന്തുണ നൽകുന്നില്ല. മീഡിയടെക് ചിപ്‌സെറ്റ്, സൂപ്പർ-സ്മൂത്ത് ഡിസ്‌പ്ലേ, ട്രിപ്പിൾ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയുള്ള ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഫോണായി ഇൻഫിനിക്‌സ് നോട്ട് 40X 5G അരങ്ങേറുന്നു.
ഇൻഫിനിക്സ് നോട്ട് 40X 5ജിയുടെ വിൽപ്പന, ഇന്ത്യയിലെ വില എന്നിവയെ കുറിച്ച് ആദ്യം നോക്കാം. ഇൻഫിനിക്‌സ് നോട്ട് 40X 5ജി ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ വിൽപ്പനക്ക് എത്തി. ഇൻഫിനിക്സ് നോട്ട് 40X 5ജിയുടെ ഇന്ത്യയിലെ വില അടിസ്ഥാന 8 ജിബി/256 ജിബി മോഡലിന് 14,999 രൂപ വിലയിൽ നിന്ന് ആരംഭിക്കുന്നു.

അതേ സമയം 12 ജിബി/ 256 ജിബി വേരിയൻ്റ് നിങ്ങൾക്ക് 15,999 രൂപ വിലയ്ക്ക് ലഭ്യമാകും. ഇൻഫിനിക്സ് നോട്ട് 40X 5ജി പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക്, ലൈം ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇൻഫിനിക്‌സ് 1,500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ഇൻഫിനിക്സ് നോട്ട് 40X 5ജി സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. ഇൻഫിനിക്‌സിൻ്റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി 5ജി സ്‌മാർട്ട്‌ഫോണിൽ MediaTek Dimensity 6300 SoC, Arm Mali-G57 MC2 GPU എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇത് 12 ജിബി വരെ LPDDR4X റാമും 256 ജിബി UFS 2.2 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാം.
നോട്ട് 40X 5ജിൽ 6.78 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും ഐഫോണിൻ്റെ ഡൈനാമിക് ഐലൻഡ് ആവർത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഡൈനാമിക് ബാർ ഫീച്ചറും ഉൾപ്പെടുന്നു. ഡിവൈസിൽ DTS സപ്പോർട്ട് ഉള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഉൾപ്പെടുന്നു. കൂടാതെ 18W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഇത് നൽകുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, ഇൻഫിനിക്‌സ് നോട്ട് 40X 5ജിൽ 108എംപി പ്രൈമറി സെൻസറും f/1.75 അപ്പേർച്ചറും 2എംപി മാക്രോ ലെൻസും ഒരു അധിക എഐ ലെൻസും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കായി, ഇത് 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി XOS 14ൽ പ്രവർത്തിക്കുന്ന ഫോൺ, 4G LTE, 5G, Dual-Band Wi-Fi, GPS, NFC, Bluetooth 5.3 എന്നിവയും മറ്റും പോലുള്ള കണക്റ്റിവിറ്റി ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








