Home
Mobile

ദേ വരുന്നവൻ... പിടിച്ചോ... പിടിച്ചോ...! ഇന്ത്യയുടെ ഹൃദയം കീഴടക്കാൻ ഇൻഫിനിക്സ് നോട്ട് 40x 5G

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെ തേടി ഒരു പുതിയ ഇൻഫിനിക്സ് 5ജി സ്മാർട്ട്ഫോൺ കൂടി എത്തുന്നു. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ മിടുക്കുകാട്ടിയിട്ടുള്ള ഇൻഫിനിക്സ് അ‌ടുത്തതായി ഇൻഫിനിക്സ് നോട്ട് 40x 5ജി ( Infinix Note 40x 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നത്. വരുന്ന ഓഗസ്റ്റ് 5ന് നോട്ട് 40x 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചു. തങ്ങളുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ സ്മാർട്ട്ഫോണിനായി പുതിയ പേജും കമ്പനി ഒരുക്കിക്കഴിഞ്ഞു.

ലോഞ്ചിന് മുൻപ് തന്നെ നോട്ട് 40x 5ജിയുടെ ഡിസ്പ്ലേ വലുപ്പം, പ്രൈമറി ക്യാമറ, മെമ്മറി കോൺഫിഗറേഷൻ എന്നിവ ഇൻഫിനിക്സ് വെളിപ്പെടുത്തിക്കഴിഞ്ഞു. മറ്റ് ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകൾ അ‌വ വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻഫിനിക്സ് നോട്ട് 40x 5ജിയുടെ ലോഞ്ച് ഇവൻ്റ് ഇൻഫിനിക്‌സിൻ്റെ യൂട്യൂബ് ചാനലിൽ ​ലൈവായി കാണാനാകും എന്നാണ് വിവരം.

ദേ വരുന്നവൻ... പിടിച്ചോ!  ഹൃദയം കീഴടക്കാൻ ഇൻഫിനിക്സ് നോട്ട് 40x 5G

വരാൻ പോകുന്ന ഇൻഫിനിക്സ് നോട്ട് 40x 5ജിയുടെ ചില ഫീച്ചറുകൾ കമ്പനി ഇതിനകം തന്നെ തങ്ങളുടെ​ വെബ്​സൈറ്റ് വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഡി​സൈന്റെ കാര്യമെടുത്താൽ നീല നിറത്തിലുള്ള ഒരു മോഡൽ ആണ് ടീസർ ചിത്രത്തിൽ ഉള്ളത്. ഇത് ഫ്ലാറ്റ് എഡ്ജുകളോടെ എത്തുന്നു. പുതിയ ഐഫോണുകളിലേത് പോലെയാണ് നോട്ട് 40x 5ജിയുടെ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 40X 5ജി എത്തുന്നത്. ഈ മൂന്ന് ക്യാമറ സെൻസറുകളിൽ പ്രധാന ക്യാമറ 108എംപി "അൾട്രാ ക്യാം" ആണെന്നാണ് റിപ്പോർട്ട്. പിൻ ക്യാമറ പാനലിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഈ ഫോണിൽ ഉള്ളതായി കമ്പനി സ്ഥിരീകരിച്ചു.

കൂടാതെ, 3.5mm ഹെഡ്‌ഫോൺ ജാക്കും USB-C പോർട്ടും ഇൻഫിനിക്സ് നോട്ട് 40X 5ജിയിൽ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ ഒന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകളിലൂടെ പല പ്രധാന വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ഇത് ഈ ഫോണിനെപ്പറ്റിയുള്ള ഒരു സമ്പൂർണ്ണ ചിത്രം നൽകുന്നു.

ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് എൽസിഡി സ്‌ക്രീനും 120 ഹെർട്‌സ് പുതുക്കൽ റിഫ്രഷ് റേറ്റുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 40X 5ജി എത്തുക എന്ന് പറയപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ഫോണിൽ ഉണ്ടാകുക എന്നാണ് ടിപ്‌സ്റ്റർ സുധാൻഷു ആംബോർ വെളിപ്പെടുത്തിയിട്ടുള്ളത്.

റിയർ പാനലിലെ സെക്കൻഡറി ക്യാമറ 2എംപി സെൻസറും മൂന്നാമത്തേത് ഒരു ലൈറ്റ് സെൻസറും ആകാം. 15+ ക്യാമറ മോഡുകളും ക്വാഡ് എൽഇഡി റിംഗ് ഫ്ലാഷും ഈ ഇൻഫിനിക്സ് ഫോണിൽ ഉണ്ടാകും. ഇതിലെ ഫ്രണ്ട് ക്യാമറ പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ എത്തുന്ന 8 എംപി ആകാമെന്നാണ് റിപ്പോർട്ട്.

ദേ വരുന്നവൻ... പിടിച്ചോ!  ഹൃദയം കീഴടക്കാൻ ഇൻഫിനിക്സ് നോട്ട് 40x 5G

5000mAh സെല്ലും 18W ചാർജിംഗ് പിന്തുണയും ഇൻഫിനിക്സ് നോട്ട് 40X 5ജിയിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14 ഒഎസിൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം. സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് റീഡർ, DTS-ട്യൂൺ ഡ്യുവൽ സ്പീക്കറുകൾ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, NFC എന്നിവയും ഇതിൽ പ്രതീക്ഷിക്കാം. ബ്ലൂ, ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലാകും ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Infinix Note 40x 5G will launch Note 40x 5G in India on August 5. This phone comes with flat edges. The Note 40x 5G is equipped with a triple rear camera unit similar to the new iPhones. It is reported that the main rear camera is of 108MP. The company has confirmed that the phone has 12GB of RAM and 256GB of storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X