ഹോങ്കോങ്ങിന്റെ ഹീറോ ഇന്ത്യയിലേക്ക്! ഇൻഫിനിക്‌സ് നോട്ട് 40x 5ജി ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ഹോങ്കോംഗ് ആസ്ഥാനമായി ഉള്ള ടെക് ഭീമനായ ഇൻഫിനിക്‌സ് നോട്ട് 40x 5ജി (Infinix Note 40x 5G) ഇന്ന് (ഓഗസ്റ്റ് 5) ഉച്ചയ്ക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ബ്രാൻഡിൻ്റെ നോട്ട് 40 സീരീസിൽ വരുന്ന നാലാമത്തെ ഹാൻഡ്‌സെറ്റ് ആണിത്. നോട്ട് 40 സീരീസിൽ വാനില നോട്ട് 40, നോട്ട് 40 പ്രോ, നോട്ട് 40 പ്രോ+ എന്നീ മോഡലുകൾ ആണ് ഇത് വരെ കമ്പനി ഇറക്കിയിട്ടുള്ളത്. നോട്ട് 40x ഈ 5ജി ലോഞ്ചിംഗിന് മുന്നോടിയായി, ട്രാൻസ്‌ഷൻ ഹോൾഡിംഗ്‌സ് സബ്‌സിഡിയറി പുതിയ നോട്ട് സീരീസ് ഫോണിൻ്റെ വില വെളിപ്പെടുത്തി.
നോട്ട് 40x ഈ 5ജി ഹാൻഡ്‌സെറ്റിന് 15,000 രൂപയിൽ താഴെയാണ് വില. ഇത് അടുത്തിടെ പുറത്തിറക്കിയ നോട്ട് 40 5ജിയേക്കാൾ കുറവായിരിക്കും. നോട്ട് 40 5ജി 8 ജിബി റാമിനും 256 ജിബി വേരിയൻ്റിനും 19,999 രൂപ ആണ് വില. Iഇൻഫിനിക്‌സ് നോട്ട് 40x 5ജി ഫോൺ 120Hz റിഫ്രഷ് റേറ്റിലും 500 യൂണിറ്റ് വരെപീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.78-ഇഞ്ച് FHD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേ ആയിരിക്കും.

12 ജിബി വരെ റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക്-സോഴ്‌സ് ഡൈമെൻസിറ്റി 6300 SoC ആയിരിക്കും നോട്ട് 40x 5ജി പവർ ചെയ്യുന്നത്. കൂടാതെ, ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഇൻ്റേണൽ സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാം.
ഇത് വരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഉള്ള ഇൻഫിനിക്‌സ് നോട്ട് 40x 5ജിയുടെ പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും പരിശോധിക്കാം. ഫോട്ടോഗ്രാഫിയുടെ കാര്യത്തിലേക്ക് വരുമ്പോൾ, 108 എംപി എഐ സപ്പോർട്ട് ഉള്ള പ്രൈമറി ഷൂട്ടർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫോണിൽ ഉണ്ടാകും.
മറ്റ് രണ്ട് സെൻസറുകളുടെ വിശദാംശങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. എൽഇഡി ഫ്ലാഷോട് കൂടിയ 8 എംപി ഷൂട്ടർ ആയിരിക്കും ഫ്രണ്ട് ക്യാമറയിൽ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. സേഫ്റ്റിക്ക് ആയി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഇൻഫിനിക്‌സ് നോട്ട് 40x 5ജിയിൽ ലഭിക്കുന്നു.
പുതിയ ഹാൻഡ്‌സെറ്റ് എഐ അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യും. ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആപ്പുകൾ ബാഗ്രൗണ്ടിൽ സൂക്ഷിക്കാൻ അനുവദിക്കുമെന്ന് അവകാശപ്പെടുന്ന ഒരു എഐ ആപ്പ് ബൂസ്റ്റ് ഫീച്ചർ ഇതിൽ ഉണ്ട്. കൂടാതെ, ബാറ്ററിയുടെ ആരോഗ്യം നിലനിർത്തിക്കൊണ്ട് ചാർജിംഗ് പ്രക്രിയ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ഒരു എഐ ചാർജ് സവിശേഷതയും ഇതിലുണ്ട്.
ഇൻഫിനിക്സ് നോട്ട് 40x 5ജി 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററി പായ്ക്ക് ചെയ്യും. 15 മണിക്കൂർ വീഡിയോ പ്ലേ ബാക്ക്, 16 മണിക്കൂർ കോളിംഗ്, 90 മണിക്കൂർ മ്യൂസിക്ക്, 10 മണിക്കൂർ ബ്രൗസിംഗ് എന്നിവ ഫോൺ വാഗ്ദാനം ചെയ്യും.
ലോഞ്ച് സമയത്ത്, ലൈം ഗ്രീൻ, പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്‌ഷനുകൾ ഇത് വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഇൻഫിനിക്‌സിൻ്റെ XOS 14ൽ ഇൻഫിനിക്‌സ് നോട്ട് 40x 5ജി പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് ആയി ലോഞ്ച് ആകുന്നതിന് വേണ്ടി കാത്തിരിക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








