Home
Mobile

യഥാർഥ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്താണെന്ന് ഇത് കണ്ട് പഠിക്ക്! ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G എത്തി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ നോട്ട് 50 സീരീസ് വിപുലീകരിച്ചുകൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജി (Infinix NOTE 50 Pro+ 5G) എന്നാണ് പുതിയ മോഡലിന്റെ പേര്. ഇത് കൂടാതെ മറ്റ് രണ്ട് മോഡലുകൾ കൂടി ഇതേ സീരീസിലേക്ക് ഉടൻ വരും എന്ന വിവരവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കിടിലൻ എഐ അ‌ടക്കം ഒരുപാട് മികച്ച ഫീച്ചറുകളുമായി എത്തിയ ഈ ഇൻഫിനിക്സ് ഫോണിന്റെ ലോഞ്ചും കമ്പനി അ‌ൽപ്പം വ്യത്യസ്തമായാണ് നടത്തിയത്.

ആദ്യ വെർട്ടിക്കൽ സ്ക്രീൻ ലോഞ്ച് എന്നതാണ് ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയുടെ ലോഞ്ചിന്റെ പ്രത്യേകത. എഐ-അധിഷ്ഠിത ഇന്ററാക്ഷൻസ് സഹിതം ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയാണ് ഇതിന്റെ ലോഞ്ച് സംപ്രേഷണം ചെയ്തത്. ഒരു "യഥാർത്ഥ ഫ്ലാഗ്ഷിപ്പ്" സ്മാർട്ട്‌ഫോൺ എന്താണ് എന്നത് പുനർവിചിന്തനം ചെയ്യാൻ ഈ സ്മാർട്ട്ഫോണിലൂടെ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് കമ്പനി പറഞ്ഞു.

യഥാർഥ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്താണെന്ന് ഇത് കണ്ട് പഠിക്ക്!

ഫീച്ചറുകളിലേക്ക് കടക്കും മുമ്പ് കരുത്തിൽ നിന്ന് പറഞ്ഞുതുടങ്ങാം. ഡമാസ്കസ് സ്റ്റീലും എയ്‌റോസ്‌പേസ് ഗ്രേഡ് അലുമിനിയവും സംയോജിപ്പിച്ച് ആർമർഅലോയ് എന്ന യഥാർത്ഥ ലോഹ ഫ്രെയിം ഉപയോഗിച്ചാണ് ഇൻഫിനിക്സ് നോട്ട് സീരീസിലെ ഈ ഫോൺ എത്തിയിരിക്കുന്നത് എന്ന് ഇൻഫിനിക്സ് അഭിപ്രായപ്പെട്ടു. വൃത്താകൃതിയിലുള്ള എഡ്ജുകളുള്ള ഈ മിനുക്കിയ ഫ്രെയിം സ്റ്റൈലും സൗകര്യങ്ങളും സംയോജിപ്പിക്കുന്നു.

TÜV SÜD- സർട്ടിഫൈഡ് ഷോക്ക്അബ്സോർബ് സിസ്റ്റം ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയിലുണ്ട്. ഇത് ​ഈ ഫോണിന് ഡ്രോപ്പ് പ്രൊട്ടക്ഷൻ നൽകുന്നു. കൂടാതെ ഇതിലെ മെറ്റൽ ഡിസൈൻ 5.5G ഓപ്പൺ-എയർ നെറ്റ്‌വർക്ക് ഘടനയുടെ സഹായത്തോടെ ശക്തമായ സിഗ്നലുകളെ പിന്തുണയ്ക്കുകയും വൈ-ഫൈ, ജിപിഎസ്, കണക്റ്റിവിറ്റി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഓട്ടോമോട്ടീവ് ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹൈപ്പർകാസ്റ്റിംഗ് സാങ്കേതികവിദ്യ ഭാരം ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. അ‌തിനാൽ ഭാരക്കുറവ് അ‌നുഭവപ്പെടുകയും എന്നാൽ മികച്ച കരുത്ത് ലഭിക്കുന്നതുമായ ഒരു ബിൽഡ് ഉറപ്പാക്കുകയും ചെയ്യുന്നു. ടൈറ്റാനിയം ഗ്രേ, എൻചാന്റഡ് പർപ്പിൾ എന്നീ വേരിയന്റുകൾ കൂടാതെ റേസിംഗ് എഡിഷനും അ‌വതരിപ്പിച്ചിട്ടുണ്ട്.

റേസിംഗ് എഡിഷൻ: മികച്ച പെർഫോമൻസിന്റെ അ‌ടയാളമായി വേഗതയുടെ പര്യായമായി ത്രിവർണ്ണ വരകൾ ഉൾക്കൊള്ളുന്ന റേസിംഗ് കാർ രൂപകൽപ്പനയിൽ നിന്നാണ് ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G റേസിംഗ് എഡിഷൻ ഡി​സൈൻ ചെയ്തിരിക്കുന്നത്. ഇതിലെ സഫയർ ക്രിസ്റ്റൽ എംബെഡഡ് പവർ ബട്ടൺ പ്രീമിയം അനുഭവം നൽകുന്നുവെന്ന് കമ്പനി എടുത്തുപറയുന്നുണ്ട്.

ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G യുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് FHD+ (2436×1080) AMOLED, 1300 nits പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, ഓൾവെയ്സ് ഓൺ ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫൈഡ് ആണിത്.

മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് (4nm) ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി G615 MC6 ജിപിയു, 12GB LPDDR5X റാം + 12GB എക്സ്റ്റെൻഡഡ് റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവ ഇതോടൊപ്പം എത്തുന്നു. ഇതിലെ 5.5G ഉപയോഗിച്ച് 200% വേഗത്തിലുള്ള ഡൗൺലോഡുകൾ സാധ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയിൽ ഉള്ളത്. അ‌തിൽ 50MP (OIS, f/2.0) 100X പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് (കോംപാക്റ്റ്, 6X ഇമേജ് നിലവാരത്തിൽ 100X സൂം പകർത്തുന്നു), 8MP 112° അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് (f/2.2), AI∞ RAW പ്രോസസ്സിംഗ് ഉള്ള 50MP SONY IMX896 മെയിൻ ക്യാമറ (OIS, f/1.9) എന്നിവ 4K 60FPS വീഡിയോ റെക്കോർഡിംഗ് സഹിതം എത്തുന്നു. ​ഒപ്പം LED ഫ്ലാഷും ഉണ്ട്.

യഥാർഥ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്താണെന്ന് ഇത് കണ്ട് പഠിക്ക്!

ഫ്രണ്ടിൽ 32MP ക്യാമറയാണ് (f/2.2), 4K 30FPS വീഡിയോ ഫീച്ചറുകൾ സഹിതം സജ്ജമാക്കിയിട്ടുള്ളത്. സ്‌ക്രീൻ ഓഫായിരിക്കുമ്പോൾ പോലും വേഗത്തിലുള്ള സ്ട്രീറ്റ് മോഡ് ആക്‌സസ്സിനായി ക്യാമറ സിസ്റ്റത്തിൽ ഒരു ഇൻസ്റ്റന്റ് ഡബിൾ-ടാപ്പ് മോഡ് ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

JBL ഡ്യുവൽ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, DTS, ഡ്യുവൽ മൈക്രോഫോണുകൾ, ആർമർഅലോയ് മെറ്റൽ ഫ്രെയിം, ഹൈപ്പർകാസ്റ്റിംഗ് ലൈറ്റ്വെയ്റ്റ് ബിൽഡ് ആണിത്. IP64 ഡസ്റ്റ് & വാട്ടർ റെസിസ്റ്റൻസ് ഈ ഫോണിനുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. കൂടാതെ IR ബ്ലാസ്റ്ററും ഇതിലുണ്ട്.

XBOOST AI ഗെയിം എഞ്ചിൻ ഇ സ്‌പോർട്‌സ് മോഡും മോഡ് സ്വിച്ചിംഗ് ഓപ്ഷനുകളും ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയിൽ സജ്ജമാക്കുന്നു. സുസ്ഥിരമായ പെർഫോമൻസിനും ഫീഡ്‌ബാക്കിനുമായി VC വേപ്പർ ചേമ്പർ, ഗ്രാഫൈറ്റ് ലെയർ, X-ആക്സിസ് മോട്ടോർ എന്നിവയുള്ള കൂളിംഗ് സിസ്റ്റം പിന്തുണയും ഇതിലുണ്ട്.

5G സബ്-6 TDD: n38/n40/n41/n77/n78, സബ്-6 FDD: n1/n3/n5/n7/n8/n12/n20/n28/n66/n71; 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, NFC, USB-C, OTG, ടൈപ്പ്-C ഓഡിയോ എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 163.36 × 74.53 × 7.99mm വലിപ്പവും 209 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

100W വയർഡ് ചാർജിങ്, 10W വയർഡ് ചാർജിങ്, 7.5W വയർലെസ് റിവേഴ്സ് ചാർജിങ് പിന്തുണകളോടെ 5200mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയിൽ നൽകിയിരിക്കുന്നത്. 1% ബാറ്ററിയിൽ 2.2 മണിക്കൂർ ടോക്ക് ടൈം അല്ലെങ്കിൽ 30 മിനിറ്റ് നാവിഗേഷൻ വാഗ്ദാനം ചെയ്യുന്ന പവർ റിസർവ് മോഡ് ഇതിൽ ഉണ്ടെന്ന് കമ്പനി പറയുന്നു.

യഥാർഥ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്താണെന്ന് ഇത് കണ്ട് പഠിക്ക്!

ഇൻഫിനിക്സ് AI∞ ബീറ്റ ആണ് ഈ ഫോണിന്റെ മറ്റൊരു ആകർഷണം. നോട്ട് 50 സീരീസ് വൺ ടാപ്പ് ഇൻഫിനിക്സ് AI∞ അവതരിപ്പിക്കുന്നു, ഇതിൽ പവർ ബട്ടൺ ദീർഘനേരം അമർത്തുന്നത് ഫോളാക്സ് അസിസ്റ്റന്റിനെ ആക്ടീവാക്കുന്നു. ഓൺ സ്ക്രീൻ കണ്ടന്റ് തിരിച്ചറിയൽ, തൽക്ഷണ വിവരങ്ങൾ വീണ്ടെടുക്കൽ, വാചക വിവർത്തനം, ചോദ്യോത്തരം, വൺ-ടാപ്പ് എൻക്വയറി (ടെക്‌സ്റ്റ്, ഇമേജുകൾ, വീഡിയോകൾ, തത്സമയ കാഴ്ചകൾ) എന്നീ ഫീച്ചറുകൾ ഇതിലെ എഐ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ, ഷെഡ്യൂളിംഗ്, നാവിഗേഷൻ, കോളുകൾ, കോൺടാക്റ്റ് മാനേജ്‌മെന്റ് എന്നിവയ്‌ക്കുള്ള ക്രോസ്-ആപ്പ് വോയ്‌സ് കമാൻഡുകൾ എന്നിങ്ങനെ സ്മാർട്ട്ഫോൺ ഉപയോഗം ഉപകാരപ്രദമാക്കുന്ന നിരവധി ഫീച്ചറുകളു, AI ഇറേസർ, AI കട്ട്ഔട്ട്, AI റൈറ്റിംഗ്, AI നോട്ട്, AI വാൾപേപ്പർ ജനറേറ്റർ (ആനിമേഷൻ, സൈബർപങ്ക് ശൈലികളിലെ സ്കെച്ചുകളിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കുന്നു) തുടങ്ങിയ ക്രിയേറ്റീവ് ടൂളുകളുടെ പിന്തുണയും ഇതിലെ എഐ വാഗ്ദാനം ചെയ്യുന്നു.

ആശയവിനിമയം കൂടുതൽ മികച്ചതാക്കാൻ റിയൽ-ടൈം കോൾ ട്രാൻസ്ലേറ്റർ, കോൾ സമ്മറി, AI ഓട്ടോ-ആൻസർ, ഡ്യുവൽ-വേ സ്പീച്ച് എൻഹാൻസ്‌മെന്റ്, AI മൊസൈക് (സെൻസിറ്റീവ് ഡാറ്റ മറയ്ക്കുന്നു) തുടങ്ങിയ എഐ ഫീച്ചറുകളും ഇൻഫിനിക്സ് എഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മൈ ഹെൽത്ത് ആപ്പ് വഴി രക്തത്തിലെ ഓക്സിജനും ഹൃദയമിടിപ്പ് ട്രാക്കിംഗിനുമുള്ള പിൻ സെൻസറും ഇതിലുണ്ട്.

XBOOST AI എഞ്ചിൻ, AI മാജിക് ബോക്സ് (വേഗത ഡയലോഗ്, ഗിയർ ശേഖരിക്കുന്നു), സോൺടച്ച് മാസ്റ്റർ (കൃത്യമായ നിയന്ത്രണങ്ങൾ), മാജിക് വോയ്‌സ് ചേഞ്ചർ എന്നിവയുടെ സഹായത്താൽ ഗെയിമിങ് കിടിലമാക്കാനും ഇതിലെ എഐ ഫീച്ചറുകൾ സഹായിക്കും. ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയുടെ വില 370 യുഎസ് ഡോളർ (ഏകദേശം 31,930 രൂപ) മുതൽ ആരംഭിക്കുന്നു.

FAQs
ഇൻഫിനിക്സ് ഇന്ത്യയിൽ അ‌വതരിപ്പിച്ച ഫോൾഡബിൾ ഫോൺ

ഇൻഫിനിക്സ് സീറോ ഫ്ലിപ്പ്

ഇൻഫിനിക്സ് നോട്ട് 50x 5G+ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തിയതി

മാർച്ച് 27

ഇൻഫിനിക്സ് അ‌ടുത്തതായി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ

ഇൻഫിനിക്സ് നോട്ട് 50x 5G+

GizBot Technology

More from GizBot

Best Mobiles in India

English summary
Infinix has expanded its Note 50 series with the launch of a new smartphone, the Infinix Note 50 Pro Plus 5G, globally. The smartphone is powered by the MediaTek Dimensity 8350 Ultimate (4nm) chipset. It comes with 12GB LPDDR5X RAM + 12GB Extended RAM and 256GB UFS 4.0 storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X