Home
Mobile

സ്ലിം ബ്യൂട്ടി സ്മാർട്ട്ഫോൺ വേണോ! ഇൻഫിനിക്സ് നോട്ട് 50s 5G+ പ്രത്യേക ഡിസ്കൗണ്ടുമായി വിൽപ്പന തുടങ്ങി

ഇൻഫിനിക്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ച നോട്ട് 50s 5G+ (Infinix NOTE 50s 5G+ ) ന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ഈ നോട്ട് 50s 5G+ ന്റെ അ‌ടിസ്ഥാന മോഡൽ തുടക്കത്തിൽ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും. കാരണം വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് പ്രത്യേക ഡിസ്കൗണ്ട് ഇൻഫിനിക്സ് ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.

ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് യഥാർഥത്തിൽ 15,999 രൂപയാണ് വില. അ‌തേപോലെ, 8GB + 256GB മോഡലിന് 17,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആദ്യ ദിവസം 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 14999 രൂപ വിലയിൽ വാങ്ങാനാകും.

ഇൻഫിനിക്സ് നോട്ട് 50s 5G+ പ്രത്യേക ഡിസ്കൗണ്ടുമായി വിൽപ്പന തുടങ്ങി

ഇന്ത്യയിലെ ഏറ്റവും സ്ലിം ആയിട്ടുള്ള സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇതെന്നും 6.78 ഇഞ്ച് 144Hz 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ സഹിതമാണ് ഈ ഫോൺ എത്തുന്നത് എന്നും ഇൻഫിനിക്സ് പറയുന്നു. താങ്ങാനാകുന്ന വിലയിൽ എത്തുന്ന ഈ 5ജി ഫോണിൽ 45W ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 3.0 പിന്തുണയ്ക്കുന്ന 5500mAh ബാറ്ററി അ‌ടക്കമുള്ള ഫീച്ചറുകൾ ഉണ്ട്.

ഇൻഫിനിക്സ് നോട്ട് 50s 5G+ യുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയാണ് ഡിസ്പ്ലേയു​മായി ബന്ധപ്പെട്ടുവരുന്ന പ്രധാന ഫീച്ചറുകൾ.

ഇൻഫിനിക്സ് നോട്ട് 50s 5G+ പ്രത്യേക ഡിസ്കൗണ്ടുമായി വിൽപ്പന തുടങ്ങി

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ കരുത്ത്. ഇതോടൊപ്പം മാലി-G615 MC2 ജിപിയു, 8GB LPDDR5X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15-ൽ ആണ് പ്രവർത്തനം (2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 50s 5G+ ൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13MP ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, JBL, DTS ഓഡിയോ, ഡ്യുവൽ എന്നിവ ഉപയോഗിച്ച് സൗണ്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ മൈക്രോഫോണുകൾ, IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഇൻഫിനിക്സ് നോട്ട് 50s 5G+ പ്രത്യേക ഡിസ്കൗണ്ടുമായി വിൽപ്പന തുടങ്ങി

45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 50s 5G+ ൽ നൽകിയിരിക്കുന്നത്. മറൈൻ ഡ്രിഫ്റ്റ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, റൂബി റെഡ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. 164.33×74.53×7.6mm (ചുവപ്പും ചാരനിറവും) / 7.65mm (നീല) വലിപ്പവും 180 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്.

Best Mobiles in India

English summary
Infinix Note 50s 5G+ sales have started in India from today. As part of the launch offer, this smartphone can be purchased today at a price of Rs 14,999. The 8GB + 128GB base variant of Infinix Note 50s 5G+ is actually priced at Rs 15,999. Similarly, the 8GB + 256GB model has been priced at Rs 17,999. This smartphone can be purchased via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X