Home
Mobile

'നോട്ട്' കുറച്ച് കൊടുത്താൽമതി, ഈ നോട്ട് കിട്ടും! ഇൻഫിനിക്സ് നോട്ട് 50s 5G+ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

15000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഇൻഫിനിക്സ് നോട്ട് 50 സീരീസിലെ ഏറ്റവും പുതിയ മോഡലായി ഇൻഫിനിക്സ് നോ്ട്ട് 50s 5G+ (Infinix Note 50s 5G+) ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് യഥാർഥത്തിൽ 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് എത്തുന്നത്. എന്നാൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തുമ്പോൾ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും.

'എനർജൈസിംഗ് സെന്റ്-ടെക്' എന്ന പേരിൽ ഒരു പുതിയ ഫീച്ചർ ഈ ഇൻഫിനിക്സ് ഫോൺ അ‌വതരിപ്പിക്കുന്നുണ്ട്. മറൈൻ ഡ്രിഫ്റ്റ് ബ്ലൂ വേരിയന്റിൽ ആണ് ഈ അവതരിപ്പിക്കുന്നു, മൈക്രോഎൻക്യാപ്സുലേഷൻ ടെക്നോളജി ഉപയോഗിച്ച് ഇതിൽ വീഗൻ ലെതർ ബാക്ക് പാനലിലേക്ക് സുഗന്ധം സംയോജിപ്പിക്കുന്നു. ഉപയോക്താക്കളുടെ ഉപയോഗത്തെയും പാരിസ്ഥിതിക ഘടകങ്ങളെയും ആശ്രയിച്ച് സുഗന്ധത്തിന്റെ തീവ്രതയും ദൈർഘ്യവും വ്യത്യാസപ്പെടാം.

'നോട്ട്' കുറച്ച് കൊടുത്താൽമതി, ഈ ഇൻഫിനിക്സ് നോട്ട് 50s 5G+ കിട്ടും!

മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. 90fps ഗെയിമിംഗ് അ‌ടക്കമുള്ള ഫീച്ചറുകളും ഫോളാക്സ് സ്മാർട്ട് അസിസ്റ്റന്റും 64MP മെയിൻ ക്യാമറ നയിക്കുന്ന റിയർ ക്യാമറ യൂണിറ്റും 5500mAh ബാറ്ററിയും അ‌ടക്കം മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോണിൽ ലഭ്യമാകും. ഇത് വിശദമായി പരിചയപ്പെടാം.

ഇൻഫിനിക്സ് നോട്ട് 50s 5G+ യുടെ പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

'നോട്ട്' കുറച്ച് കൊടുത്താൽമതി, ഈ ഇൻഫിനിക്സ് നോട്ട് 50s 5G+ കിട്ടും!

മാലി-G615 MC2 ജിപിയു, 8GB LPDDR5X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15 ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഇൻഫിനിക്സ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, JBL, DTS ഓഡിയോ, ഡ്യുവൽ എന്നിവ ഉപയോഗിച്ച് സൗണ്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ മൈക്രോഫോണുകൾ, IP54 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

'നോട്ട്' കുറച്ച് കൊടുത്താൽമതി, ഈ ഇൻഫിനിക്സ് നോട്ട് 50s 5G+ കിട്ടും!

ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ വില

ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ 8GB + 128GB മോഡലിന് 15,999 രൂപയും 8GB + 256GB മോഡലിന് 17,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12 മുതലാണ് വിൽപ്പന ആരംഭിക്കുക. മറൈൻ ഡ്രിഫ്റ്റ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, റൂബി റെഡ് നിറങ്ങളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Infinix Note 50s 5G+ has been launched in India. The Infinix Note 50s 5G+ is priced at Rs 15,999 for the 8GB + 128GB model and Rs 17,999 for the 8GB + 256GB model. There is a discount of Rs 1000 as part of the launch offer. The phone will go on sale via Flipkart. The sale will start on April 24 at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X