Home
Mobile

എന്തൊക്കെ വെ​റൈറ്റി ആണെന്ന് നോക്കണേ! സുഗന്ധം പൊഴിക്കുന്ന സ്മാർട്ട്ഫോണായി ഇൻഫിനിക്സ് നോട്ട് 50s 5G+

സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം വളരെ ശക്തമാണ്. എതിരാളികളെ നേരിടാൻ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ പുതിയ എന്തെങ്കിലുമൊക്കെ അ‌വതരിപ്പിക്കാൻ എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും പരിശ്രമിക്കുന്നുണ്ട്. അ‌ത്തരമൊരു വ്യത്യസ്തമായ പരിശ്രമവുമായി ഒരു ഇൻഫിനിക്സ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. ഇൻഫിനിക്സ് അ‌ടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലായി ഇൻഫിനിക്സ് നോട്ട് 50x 5G ലോഞ്ച് ചെയ്തിരുന്നു. ഇതേ സീരീസിലേക്ക് ഇപ്പോൾ ഇൻഫിനിക്സ് നോട്ട് 50s 5G+ (Infinix Note 50s 5G+) എന്ന മോഡൽ ആണ് കമ്പനി പുതിയതായി അ‌വതരിപ്പിക്കാൻ പോകുന്നത്.

ഏപ്രിൽ 18 വെള്ളിയാഴ്ച ഇൻഫിനിക്സ് നോട്ട് 50s 5G+ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇൻഫിനിക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സ്മാർട്ട്ഫോണുകളിലൊന്നും അധികം കണ്ടിട്ടില്ലാത്ത 'എനർജൈസിംഗ് സെന്റ്-ടെക്' ഫീച്ചറുമായാണ് ഈ ഫോൺ എത്തുന്നത്. കാണുന്നതിനും ​സ്പർശിക്കുന്നതിനും അപ്പുറത്തേക്ക് സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസ് വ്യാപിപ്പിക്കുന്ന ഓലാഫാക്റ്ററി സെൻസേഷനുകൾ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സുഗന്ധം പൊഴിക്കുന്ന സ്മാർട്ട്ഫോണായി ഇൻഫിനിക്സ് നോട്ട് 50s 5G+

ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ പ്രീമിയം വീഗൻ ലെതർ ബാക്ക് പാനലുള്ള മറൈൻ ഡ്രിഫ്റ്റ് കളർ വേരിയന്റിൽ ആണ് ഉന്മേഷദായകവും ദീർഘകാലം നിലനിൽക്കുന്നതുമായ സുഗന്ധം ഉൾപ്പെടുത്തുന്ന മൈക്രോഎൻക്യാപ്സുലേഷൻ സാങ്കേതികവിദ്യ ഇൻഫിനിക്സ് അ‌വതരിപ്പിക്കുന്നത്. ഇതിലെ ഫ്രാഗ്‌നൻസിന്റെ തീവ്രതയും ദൈർഘ്യവും ഉപയോഗ രീതികളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്നു.

മറ്റ് സ്മാർട്ട്ഫോണുകൾക്കിടയിൽ സുഗന്ധം പൊഴിച്ച അ‌ൽപ്പം വ്യത്യസ്തനാകാൻ ഈ ഇൻഫിനിക്‌സ് നോട്ട് 50s 5G+ ന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അ‌ടുത്തിടെ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 50x 5G-യുടെ അതേ ഡി​സൈൻ തന്നെയാണ് ഏപ്രിൽ 18ന് വരാനിരിക്കുന്ന ഈ ഫോണിനും ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സുഗന്ധം പൊഴിക്കുന്ന സ്മാർട്ട്ഫോണായി ഇൻഫിനിക്സ് നോട്ട് 50s 5G+

ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ അഷ്ടഭുജാകൃതിയിലുള്ള ക്യാമറ ഐലൻഡിൽ 64MP മെയിൻ ക്യാമറയടക്കം മൂന്ന് സെൻസറുകളും വിവിധ യൂസർ ആക്ടിവിറ്റികളുമായി പൊരുത്തപ്പെടുന്ന ഒരു ഹാലോ എൽഇഡി ലൈറ്റിംഗും ഉണ്ട്. മെറ്റാലിക് ഫിനിഷുള്ള ടൈറ്റാനിയം ഗ്രേ, റൂബി റെഡ് നിറങ്ങളിലും ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും.

ഇൻഫിനിക്‌സ് നോട്ട് 50s 5G+ ന്റെ മറ്റ് പ്രധാന ഫീച്ചറുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് മുന്നോടിയായി വരും ദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അ‌ടുത്തിടെ ഇൻഫിനിക്സ് ലോഞ്ച് ചെയ്ത നോട്ട് 50x 5ജി ഇതിനകം തന്നെ ലോഞ്ച് ഓഫർ സഹിതം വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഇൻഫിനിക്സ് നോട്ട് 50x 5G+ ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,499 രൂപയും 8GB + 128GB വേരിയന്റിന് 12,999 രൂപയുമാണ് വില. ഇപ്പോൾ ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇൻഫിനിക്സ് നോട്ട് 50x 5G+ വാങ്ങുമ്പോൾ 1,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് നേടാം.

സുഗന്ധം പൊഴിക്കുന്ന സ്മാർട്ട്ഫോണായി ഇൻഫിനിക്സ് നോട്ട് 50s 5G+

ഫ്ലിപ്കാർട്ട് വഴിയാണ് ഇത് വാങ്ങാനാകുക. ഗ്രീൻ, പർപ്പിൾ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ നോട്ട് 50x 5G+ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് (720 ×1600 പിക്സലുകൾ) HD+LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയടക്കം ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ), 8MP ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H കംപ്ലയിന്റ്), IP64 റേറ്റിങ്, 5G SA/NSA (n1/n3/n5/n8/N28b/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Infinix Note 50s 5G+ will be launched in India on Friday, April 18. The phone will come with an 'Energizing Scent-Tech' feature. The Note 50s 5G+ Marine Drift color variant will come with microencapsulation technology that infuses a refreshing, long-lasting fragrance into the premium vegan leather back panel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X