Home
Mobile

ഇവൻ ശൂപ്പറാടാ..! ബജറ്റ് വിലയിൽ വാങ്ങാൻ ഒരു കിടിലൻ 5G ഫോൺ; ഇൻഫിനിക്സ് നോട്ട് 50x 5G+ വിൽപ്പനയ്ക്ക്

ബജറ്റ് വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് പരിഗണിക്കാൻ ഇന്ന് മുതൽ ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ കൂടി ഡിസ്കൗണ്ട് സഹിതം വിപണിയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 50x 5G+ (Infinix Note 50x 5G+) ആണ് ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇൻഫിനിക്സിന്റെ നോട്ട് സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ ആണ്. 12000 രൂപയിൽ താഴെ വിലയിൽ അ‌വിശ്വസനീയമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇൻഫിനിക്സ് നോട്ട് 50x 5G+ ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,499 രൂപയും 8GB + 128GB വേരിയന്റിന് 12,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട് വഴിയാണ് ഇത് വാങ്ങാനാകുക. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ബജറ്റ് വിലയിൽ വാങ്ങാൻ ഒരു കിടിലൻ 5G ഫോൺ; ഇൻഫിനിക്സ് നോട്ട് 50x 5G+

ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇൻഫിനിക്സ് നോട്ട് 50x 5G+ വാങ്ങുമ്പോൾ 1,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. ഗ്രീൻ, പർപ്പിൾ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

ഇൻഫിനിക്സ് നോട്ട് 50x 5G+ യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (720 ×1600 പിക്സലുകൾ) HD+LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 672 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

ബജറ്റ് വിലയിൽ വാങ്ങാൻ ഒരു കിടിലൻ 5G ഫോൺ; ഇൻഫിനിക്സ് നോട്ട് 50x 5G+

മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഇൻഫിനിക്സ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ലോട്ടിംഗ് വിൻഡോ, ഡൈനാമിക് ബാർ, ഗെയിം മോഡ്, കിഡ്‌സ് മോഡ്, പീക്ക് പ്രൂഫ് തുടങ്ങി നിരവധി ഫീച്ചറുകൾ ഉള്ള ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15-ൽആണ് ഫോൺ പ്രവർത്തിക്കുന്നത്.

2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇതിലെ ഫോളാക്സ് സ്മാർട്ട് അസിസ്റ്റന്റ് കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ക്യാമറ നിയന്ത്രണം, സൗഹൃദ ചാറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. AIGC പോർട്രെയിറ്റ് മോഡ് (ക്യാമറ), AI വാൾപേപ്പർ ജനറേറ്റർ, AI നോട്ട്, ഫോളാക്സ്- AI വോയ്‌സ് അസിസ്റ്റന്റ്, AI ഗാലറി - AI ഇറേസർ, AI കട്ട്-ഔട്ട്, സെർച്ച് തുടങ്ങിയ നിരവധി എഐ ഫീച്ചറുകൾ ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 50x 5G+ൽ ഉള്ളത്. ഇത് f/1.6 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, ഡ്യുവൽ LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം എത്തുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയും ഉണ്ട്.

ബജറ്റ് വിലയിൽ വാങ്ങാൻ ഒരു കിടിലൻ 5G ഫോൺ; ഇൻഫിനിക്സ് നോട്ട് 50x 5G+

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ
മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H കംപ്ലയിന്റ്), IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) തുടങ്ങിയ ഫീച്ചറുകളും ഈ ഇൻഫിനിക്സ് ഫോൺ വാഗ്ദാനം ചെയ്യുന്നു.

5G SA/NSA (n1/n3/n5/n8/N28b/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഉണ്ട്. 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Infinix Note 50x 5G+ has gone on sale in India starting today. The base variant with 6GB + 128GB is priced at Rs 11,499 and the 8GB + 128GB variant is priced at Rs 12,999. It can be purchased via Flipkart. As part of the launch offer, there is an instant bank discount of Rs 1,000 on the purchase of the Infinix Note 50x 5G+ using ICICI Bank debit and credit cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X