Home
Mobile

ഇതൊക്കെ എങ്ങനെ സാധിക്കുന്നു, വില 11499 രൂപ മാത്രം! മികച്ച ഗെയിമിംഗ് ഫോണുമായി ഇൻഫിനിക്സ് വീണ്ടും

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡ് എന്ന പേര് ഇതിനോടകം ഇൻഫിനിക്സ് സ്വന്തമാക്കി കഴിഞ്ഞു. മുൻപ് ബജറ്റ് വിലയിൽ അവർ പുറത്തിറക്കിയ പല മോഡലുകളും വിപണിയിൽ വലിയ വിജയം നേടിയിരുന്നു. ഈ പ്രവണത തുടർന്നുകൊണ്ട്, 11499 രൂപ വിലയിൽ മികച്ച ഗെയിമിംഗ് ഫോണുമായി ഇൻഫിനിക്സ് വീണ്ടും എത്തുകയാണ്. ഇൻഫിനിക്സ് നോട്ട് 50X 5ജിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ വില തന്നെയാണ്. 90fps ഗെയിമിംഗ് ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഇന്നത്തെ വിപണിയിൽ ഒരു അത്ഭുതം തന്നെയാണ്.

ഈ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നും ഇൻഫിനിക്സ് പറയുന്നു. ഏപ്രിൽ 3 മുതൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് വഴി ഇൻഫിനിക്സ് നോട്ട് 50X 5ജി ഹാൻഡ്‌സെറ്റ് ലഭ്യമാകും. സീ ബ്രീസ് ഗ്രീൻ, എൻചാന്റഡ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വാങ്ങാം.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു, വില 11499 രൂപ മാത്രം!

ഒരു ജെം കട്ട് മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന അഷ്ടഭുജാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഇൻഫിനിക്സ് നോട്ട് 50X 5ജി പ്ലസിന്റെ ഗ്ലാമറും മൊത്തത്തിലുള്ള ഡിസൈനും മെച്ചപ്പെടുത്തുന്നുണ്ട്. 6GB/128GB , 8GB/128GB എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

16GB വരെ വികസിപ്പിക്കാവുന്ന റാമിനുള്ള പിന്തുണയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റുമായി വിപണിയിലിറങ്ങുന്ന ആദ്യത്തെ ഫോൺ കൂടിയാണ് നോട്ട് 50X 5G. ഗെയിമിംഗ് പ്രേമികൾക്കായി 90fps വേഗതയിൽ മികച്ച ഗെയിമിംഗ് അനുഭവം ഫോൺ വാഗ്ദാനം ചെയ്യുന്നു. മൾട്ടി ടാസ്‌കിംഗ് വളരെ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നും ഗെയിമിംഗ് ആസ്വദിക്കുന്നവർക്ക് ഇതൊരു പുതിയ അനുഭവം തന്നെയായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു, വില 11499 രൂപ മാത്രം!

90FPS ഗെയിമിംഗിനെ പിന്തുണയ്ക്കുന്ന ഈ ഇൻഫിനിക്സ് ഫോൺ മാലി-G615 MC2 GPU സഹിതമാണ് എത്തുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ ഇൻഫിനിക്സ് എഐയുടെ ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിന് അലങ്കാരമാകും. 'ആക്ടീവ് ഹാലോ ലൈറ്റിംഗ്' സിസ്റ്റം സഹിതമാണ് ഇൻഫിനിക്സ് നോട്ട് 50X 5ജി എത്തുന്നത്.

നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് ലൈറ്റിംഗ് സിസ്റ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫീച്ചർ, സന്ദർഭത്തിന് അനുസരിച്ച് ലൈറ്റ് സജ്ജമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു LED റിംഗ് ഉപയോഗിക്കുന്നു. 120 ഹെട്‌സ് റിഫ്രഷ് റേറ്റോടു കൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സ്‌ക്രീൻ, 45W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു, വില 11499 രൂപ മാത്രം!

4K വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ള 50MP ക്യാമറ ഇൻഫിനിക്സ് നോട്ട് 50X 5ജിയിൽ നൽകിയിട്ടുണ്ട്. MIL-STD-810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും IP64 പൊടി, ജല പ്രതിരോധവും ഇതിൽ ഉണ്ട്. ഇൻഫിനിക്സ് AI ഇൻഫിനിറ്റി ബീറ്റ പ്ലാൻ വൺ-ടാപ്പ് ഇൻഫിനിക്സ് AI അവതരിപ്പിക്കുന്നുണ്ട്്. ഓൺ-സ്‌ക്രീൻ ഉള്ളടക്കം തിരിച്ചറിയാനും, ടെക്സ്റ്റ് വിവർത്തനം ചെയ്യാനും, ഷെഡ്യൂളിംഗ്, നാവിഗേഷൻ, കോളിംഗ് തുടങ്ങിയ ജോലികൾക്കായി ക്രോസ്-ആപ്പ് വോയ്‌സ് കമാൻഡുകൾ കൈകാര്യം ചെയ്യാനും കഴിയും. AI ഇറേസർ, AI കട്ടൗട്ട്, AI റൈറ്റിംഗ്, AI നോട്ട്, AI വാൾപേപ്പർ ജനറേറ്റർ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Infinix has launched the Note 50x 5G in India, powered by the MediaTek Dimensity 7300 Ultimate chipset, making it the first phone globally to feature this processor. The device comes with an IP64 rating, octagonal camera decor, and Active Halo Light. Priced at Rs 11,499, the Infinix Note 50x will be available on Flipkart starting April 3rd in three color variants: Sea Breeze Green, Enchanted Purple, and Titanium Grey.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X