ഡിസൈൻ മാത്രമല്ല വിലയും ഞെട്ടിക്കും! കാത്തിരിപ്പിന് അവസാനം Infinix Note 50x 5G നാളെ എത്തും
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ നോട്ട് 50x 5ജി (Infinix Note 50x 5G) അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഈ ഫോണിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇൻഫിനിക്സ് നോട്ട് 40x 5ജിയുടെ പിൻഗാമിയായി എത്തുന്ന ഈ ഫോൺ, മാർച്ച് 27ന് അതായത് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഏവർക്കും താങ്ങാനാവുന്ന വിലയിലായിരിക്കും ഫോൺ എത്തുകയെന്നും ഇൻഫിനിക്സ് ഉറപ്പ് നൽകുന്നുണ്ട്. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി ഫോൺ സ്വന്തമാക്കാം.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇൻഫിനിക്സ് നോട്ട് 50x 5Gയുടെ വിലയും ചിപ്‌സെറ്റും കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റുമായി വിപണിയിലിറങ്ങുന്ന ആദ്യത്തെ ഫോൺ കൂടിയാണിത്. ഗെയിമിംഗ് പ്രേമികൾക്കായി 90fps വേഗതയിൽ മികച്ച ഗെയിമിംഗ് അനുഭവം ഫോൺ വാഗ്ദാനം ചെയ്യുന്നു. മൾട്ടി ടാസ്‌കിംഗ് വളരെ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നും, ഗെയിമിംഗ് ആസ്വദിക്കുന്നവർക്ക് ഇതൊരു പുതിയ അനുഭവം തന്നെയായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇൻഫിനിക്സ് നോട്ട് 50X 5Gയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ വില തന്നെയാണ്. ഏകദേശം 12,000 രൂപയിൽ താഴെയായിരിക്കും ഈ ഫോണിന്റെ വില എന്ന് കമ്പനി X (ട്വിറ്റർ) അക്കൗണ്ടിലൂടെ ഔദ്യോഗികമായി അറിയിച്ചു. 90fps ഗെയിമിംഗ് ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഇന്നത്തെ വിപണിയിൽ ഒരു അത്ഭുതം തന്നെയാണ്. ഈ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നും ഇൻഫിനിക്സ് പറയുന്നു.
'ആക്ടീവ് ഹാലോ ലൈറ്റിംഗ്' സിസ്റ്റം സഹിതമാണ് ഇൻഫിനിക്സ് നോട്ട് 50X 5ജി എത്തുന്നത്. നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് ലൈറ്റിംഗ് സിസ്റ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫീച്ചർ, സന്ദർഭത്തിന് അനുസരിച്ച് ലൈറ്റ് സജ്ജമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു LED റിംഗ് ഉപയോഗിക്കുന്നു. അതിനാൽ ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ക്യാമറ മികവ് ഇതിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നോട്ട് 50xൽ 'ജെം-കട്ട് മൊഡ്യൂൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രീമിയം ഡിസൈൻ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വിപണിയിൽ ആദ്യമായിട്ടാണ് ഈ അഷ്ടഭുജാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ (octagonal camera module) എത്തുന്നത്. വരാൻ പോകുന്ന സ്മാർട്ട്ഫോണിന് ആകർഷകമായ രൂപഭാവം നൽകാൻ കഴിയും വിധമാണ് ഈ ഫോണിന്റെ ഡിസൈൻ തയാറാക്കിയിട്ടുള്ളത്.

2,300 ചാർജിംഗ് സൈക്കിളുകളുള്ള 5,500 mAh 'SolidCore' ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 50X 5ജി പ്ലസിൽ ഉണ്ടാകുക. ഇത് 45W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണകൾ വാഗ്ദാനം ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വീഗൻ ലെതർ ബാക്കുള്ള സീ ബ്രീസ് ഗ്രീൻ, എൻചാന്റ്‌റഡ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ള 50MP ക്യാമറ ഇൻഫിനിക്സ് നോട്ട് 50X 5ജിയിൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. MIL-STD-810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും IP64 പൊടി, ജല പ്രതിരോധവും ഇതിൽ ഉണ്ടാകും. ഒരു ജെം കട്ട് മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുക. ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന അഷ്ടഭുജാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഇൻഫിനിക്സ് നോട്ട് 50X 5ജിയുടെ ഗ്ലാമറും മൊത്തത്തിലുള്ള ഡിസൈനും മെച്ചപ്പെടുത്തും.

ഇൻഫിനിക്സ് AI ഇൻഫിനിറ്റി ബീറ്റ പ്ലാൻ വൺ-ടാപ്പ് ഇൻഫിനിക്സ് AI അവതരിപ്പിക്കുന്നുണ്ട്്. ഓൺ-സ്‌ക്രീൻ ഉള്ളടക്കം തിരിച്ചറിയാനും, ടെക്സ്റ്റ് വിവർത്തനം ചെയ്യാനും, ഷെഡ്യൂളിംഗ്, നാവിഗേഷൻ, കോളിംഗ് തുടങ്ങിയ ജോലികൾക്കായി ക്രോസ്-ആപ്പ് വോയ്‌സ് കമാൻഡുകൾ കൈകാര്യം ചെയ്യാനും കഴിയും. AI ഇറേസർ, AI കട്ടൗട്ട്, AI റൈറ്റിംഗ്, AI നോട്ട്, AI വാൾപേപ്പർ ജനറേറ്റർ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








