Home
Mobile

വില കേട്ടാലേ വാങ്ങും, ഈ ഫീച്ചറുകൾ കൂടി ഉള്ളതിനാൽ ഇൻഫിനിക്സ് നോട്ട് 50x 5G+ ഹിറ്റാകുമെന്ന് ഉറപ്പല്ലേ!

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുത്തൻ സ്മാർട്ട്ഫോണിനെക്കൂടി ബജറ്റ് വിലയിൽ ഇറക്കിവിടാൻ തയാറെടുത്തിരിക്കുകയാണ് ഇൻഫിനിക്സ്. തങ്ങളുടെ നോട്ട് 50 സീരീസിന്റെ ഭാഗമായി ഇൻഫിനിക്സ് നോട്ട് 50X 5ജി+ (Infinix Note 50x 5G+) എന്ന സ്മാർട്ട്ഫോൺ മാർച്ച് 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച സുപ്രധാന സൂചനകളും ചില ഫീച്ചറുകളും കമ്പനി പുറത്തുവിട്ടുകഴിഞ്ഞു. നിങ്ങളുടെ പഴയ സ്മാർട്ട്ഫോണിനെക്കാൾ ഫാസ്റ്റാണ് ഈ ഫോൺ എന്നാണ് പുതിയ ഫോണിനെ ഇൻഫിനിക്സ് പരിചയപ്പെടുത്തുന്നത്.

നാല് ​ഹൈ പെർഫോമൻസ് കോർടെക്സ് A78 കോറുകളുള്ള 2.5GHz മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്സെറ്റ് ആണ് ഇൻഫിനിക്സ് നോട്ട് 50x 5ജി പ്ലസിന്റെ കരുത്ത് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ആദ്യത്തെ ഫോണാണ് നോട്ട് 50x 5G+ സ്മാർട്ട്‌ഫോണെന്ന് ഇൻഫിനിക്സ് സ്ഥിരീകരിച്ചു.

ഈ ഫീച്ചറുകൾ കൂടി ഉള്ളതിനാൽ ഇൻഫിനിക്സ് നോട്ട് 50x 5G+ ഹിറ്റാകുമെന്ന് ഉറ

90FPS ഗെയിമിംഗിനെ പിന്തുണയ്‌ക്കുന്ന ഈ ഇൻഫിനിക്സ് ഫോൺ മാലി-G615 MC2 GPU സഹിതമാണ് എത്തുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുകയെന്നും ഇൻഫിനിക്സ് ഇതിനകം സ്ഥിരീകരിച്ചു. കൂടാതെ ഇൻഫിനിക്സ് എഐയുടെ ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിന് അ‌ലങ്കാരമാകും.

"ആക്ടീവ് ഹാലോ ലൈറ്റിംഗ്" സിസ്റ്റം സഹിതമാണ് ഇൻഫിനിക്സ് നോട്ട് 50X 5ജി എത്തുന്നത്. നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് ലൈറ്റിംഗ് സിസ്റ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫീച്ചർ, സന്ദർഭത്തിന് അ‌നുസരിച്ച് ​ലൈറ്റ് സജ്ജമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു LED റിംഗ് ഉപയോഗിക്കുന്നു. അ‌തിനാൽ ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ക്യാമറ മികവ് ഇതിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഫീച്ചറുകൾ കൂടി ഉള്ളതിനാൽ ഇൻഫിനിക്സ് നോട്ട് 50x 5G+ ഹിറ്റാകുമെന്ന് ഉറ

2,300 ചാർജിംഗ് സൈക്കിളുകളുള്ള 5,500 mAh "SolidCore" ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 50X 5ജി പ്ലസിൽ ഉണ്ടാകുക. ഇത് 45W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണകൾ വാഗ്ദാനം ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വീഗൻ ലെതർ ബാക്കുള്ള സീ ബ്രീസ് ഗ്രീൻ, എൻ‌ചാൻറ്റഡ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്നും ഉറപ്പിച്ചിട്ടുണ്ട്.

4K വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ള 50MP ക്യാമറ ഇൻഫിനിക്സ് നോട്ട് 50X 5ജി പ്ലസിൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. MIL-STD-810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും IP64 പൊടി, ജല പ്രതിരോധവും ഇതിൽ ഉണ്ടാകും. ഒരു ജെം കട്ട് മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുക.

ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന അഷ്ടഭുജാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഇൻഫിനിക്സ് നോട്ട് 50X 5ജി പ്ലസിന്റെ ഗ്ലാമറും മൊത്തത്തിലുള്ള ഡി​സൈനും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. മാർച്ച് 27 ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ഫീച്ചറുകൾ ലോഞ്ചിനോട് അ‌ടുത്ത ദിവസങ്ങളിൽ കമ്പനി പുറത്തുവിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ ഫീച്ചറുകൾ കൂടി ഉള്ളതിനാൽ ഇൻഫിനിക്സ് നോട്ട് 50x 5G+ ഹിറ്റാകുമെന്ന് ഉറ

ബജറ്റ് വിലയിൽ എത്തുന്ന ഇൻഫിനിക്സ് നോട്ട് 50X 5ജി പ്ലസ് കടുത്ത മത്സരം നേരിടാൻ മികച്ച ഫീച്ചറുകൾ തന്നെ അ‌വതരിപ്പിക്കുമെന്ന് ഇതുവരെ ലഭ്യമായ വിവരങ്ങൾ സൂചന നൽകുന്നു. വിവോ T4x, റിയൽമി P3x എന്നിവയുടെ നിരയിലേക്ക് ആകും ഈ ഇൻഫിനിക്സ് ഫോണും എത്തുക. അ‌ടുത്തിടെ സാംസങ്ങും ഗാലക്സി എഫ്16 ഉൾപ്പെടെ ഒന്നിലധികം ​5ജി ഫോണുകൾ ബജറ്റ് വിലയിൽ അ‌വതരിപ്പിച്ചിരുന്നു. അ‌തിനാൽ മത്സരം ശക്തമാണ്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X