വേവോളം കാത്തിരുന്ന നമുക്ക് ആറോളം കാക്കാലോ...! മാർച്ച് 27ന് അവൻ വരുന്നുണ്ട്
വ്യത്യസ്തമായ ഡിസൈൻ കാരണം സമീപകാലത്ത് ഏറ്റവും വലിയ തരംഗമായ സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്നു ഇൻഫിനിക്സ്. ചൈനീസ് ബ്രാൻഡായ ഇൻഫിനിക്സ് ഫോണുകൾക്ക് മികച്ച സ്വീകരണമാണ് ടെക് കമ്യൂണിറ്റി നൽകിയത്. ഇൻഫിനിക്‌സിന്റെ പുതിയ 5ജി ഫോണായ Infinix Note 50x ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാനൊകുങ്ങുകയാണ് കമ്പനി. മാർച്ച് 27ന് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയായിരിക്കും Infinix Note 50x വിൽപ്പനയ്‌ക്കെത്തുക. ഇന്ത്യയിൽ വരുംദിവസങ്ങളിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് കരുതുന്ന Infinix Note 50x ഇപ്പോൾ തന്നെ ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഫോണിന്റെ ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏകദേശം ഒരു വർഷം മുമ്പ് അനാച്ഛാദനം ചെയ്ത ഇൻഫിനിക്സ് നോട്ട് 40 മോഡലുകൾക്ക് പകരമായിരിക്കും വരാനിരിക്കുന്ന ഇൻഫിനിക്‌സ് നോട്ട് 50X 5G . ഇൻഫിനിക്സ് നോട്ട് 50 സീരീസിലെ ഒരു ഹാൻഡ്‌സെറ്റിന്റെ പിൻ ക്യാമറ മൊഡ്യൂളിനെക്കുറിച്ചും കമ്പനി ഒരു ചെറിയ ടീസർ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നോട്ട് 50 സീരീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഏറെയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

പുതിയ ഫോണുകൾ കൂടുതൽ ശക്തമായ പ്രോസസർ, ഉയർന്ന ഡിസ്പ്ലേ റിഫ്രഷ്മെന്റ്, വലിയ ഡിസ്പ്ലേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മികച്ചതും മിഴിവുറ്റതുമായ ഫോട്ടോഗ്രാഫി, സ്റ്റൈലിഷ് മോഡേൺ ഡിസൈൻ എന്നിവ ഉൾക്കൊള്ളുന്നതാണെന്ന് കമ്പനി അധികൃതർ ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഇൻഫിനിക്‌സ് നോട്ട് 50X 5G സിൽവർ ഫിനിഷിൽ അഷ്ടഭുജാകൃതിയിലുള്ള 'ജെം-കട്ട്' ക്യാമറ മൊഡ്യൂളോടെയാണ് നിർമ്മാണം. മൂന്ന് സെൻസറുകൾ, ഒരു എൽഇഡി ഫ്ലാഷ്, ഒരു ആക്റ്റീവ് ഹാലോ യൂണിറ്റ് എന്നിവയാണ് ഇൻഫിനിക്‌സ് നോട്ട് 50ത 5ഏയിലുള്ളത്. ഫോണിന്റെ ബാക്ക് പാനലിൽ ക്യാമറ മൊഡ്യൂളിന് സമീപത്ത് ഹാലോ ലൈറ്റും നൽകിയിട്ടുണ്ട്. ക്യാമറ ഐലൻഡ് ഇൻഫിനിക്‌സ് നോട്ട് 50യുടെ ബേസിക് മോഡലിന് സമാനമായിരിക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റോടു കൂടിയ 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സ്‌ക്രീൻ, 18 വാട്ട് വയർഡ് ചാർജിങ്, റിവേഴ്‌സ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

മികച്ച എഐ ഫീച്ചറുകളും ചാർജിങ് ഫീച്ചറുകളും ഒപ്പം മികച്ച സുരക്ഷയും വരാനിരിക്കുന്ന ഫോണിൽ വാഗ്ദാനം ചെയ്യുമെന്നാണ് ഇൻഫിനിക്‌സ് ഇന്ത്യയുടെ വൈബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക, 108 എംപി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 8 എംപി സെൽഫി ക്യാമറയും ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്.
ആക്ടീവ് ഹാലോ ലൈറ്റ് ഫീച്ചറുകളോടെയാണ് ഇൻഫിനിക്‌സ് നോട്ട് 50X 5G ഫോണെത്തുക. ഇത് നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് പ്രകാശിക്കും. കൂടാതെ സെൽഫി ടൈമറായി പ്രവർത്തിക്കാനും ചാർജിങ് സ്റ്റാറ്റസ് കാണിക്കാനും ഗെയിം ബൂട്ട്-അപ്പ് സമയത്ത് ഒരു ഡൈനാമിക് ഇഫക്റ്റ് നൽകാനും ആക്ടീവ് ഹാലോ ലൈറ്റിന് സാധിക്കും.

ഇൻഫിനിക്സ് നോട്ട് 40X ന്റെ 8GB + 256GB സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയും 12GB + 256GB സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ഇൻഫിനിക്‌സ് നോട്ട് 50X 5G സമാനമായ വിലയിൽ പുറത്തിറക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








