ഇത് ഫോണോ ഹെൽത്ത് ട്രാക്കറോ! വൺ-ടാപ്പ് ബട്ടൺ സഹിതം ഇൻഫിനിക്സ് നോട്ട് 60 ലോഞ്ച് ചെയ്തു
ഇൻഫിനിക്സ് ഇന്ന് (18-2-26) ഇന്ത്യൻ വിപണിയിൽ തങ്ങളുടെ നോട്ട് സീരീസിലെ പുതിയ മോഡലായി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി (Infinix NOTE Edge 5G) എന്ന മോഡൽ ലോഞ്ച് ചെയ്തതിന് പിന്നാലെ ആഗോള തലത്തിലും നോട്ട് സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. നോട്ട് 60 സീരീസിന്റെ ഭാഗമായി ഇൻഫിനിക്സ് നോട്ട് 60 (Infinix NOTE 60) ഇൻഫിനിക്സ് നോട്ട് 60 പ്രോ (Infinix NOTE 60 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. അധികം വൈകാതെ ഇവ ഇന്ത്യയിലുൾപ്പെടെ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
ഇൻഫിനിക്സ് നോട്ട് 60 5G
ഇൻഫിനിക്സ് നോട്ട് 60 സീരീസിലെ ഈ സ്റ്റാന്റേർഡ് മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് 4nm പ്രൊസസർ കരുത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ഫോണോ, അതോ ഹെൽത്ത് മോണിട്ടറിങ് ട്രാക്കറോ എന്ന് ചോദിപ്പിക്കും വിധത്തിൽ നിരവധി സെൻസറുകൾ അടങ്ങിയ ഒരു കസ്റ്റമൈസബിൾ വൺ-ടാപ്പ് ബട്ടൺ ഈ ഫോണിലുണ്ട്.

ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ, HRV (ഹൃദയമിടിപ്പ് വേരിയബിളിറ്റി) എന്നിവ ട്രാക്ക് ചെയ്യുന്നതിന് സെൻസറുകളെ സംയോജിപ്പിച്ചുകൊണ്ടാണ് ഫോണിന്റെ സൈഡിലായി ഈ വൺ-ടാപ്പ് ബട്ടൺ നൽകിയിരിക്കുന്നത്. കൂടാതെ ഈ മോഡലിന്റെ റിയർ പാനലിൽ ഒരു RGB ഹാലോ ലൈറ്റും ഉണ്ട്, ഇത് ഒരു നോട്ടിഫിക്കേഷൻ അല്ലെങ്കിൽ സ്റ്റാറ്റസ് ഇൻഡിക്കേറ്ററായി പ്രവർത്തിക്കുന്നു.
ഡിസ്പ്ലേ, ക്യാമറ എന്നിവയുടെ കാര്യത്തിലടക്കം പ്രോ മോഡലുമായി സാമ്യമുള്ള ഫീച്ചറുകൾ നിരവധിയുണ്ടെങ്കിലും ചിപ്സെറ്റ്, ബാറ്ററി ഫാസ്റ്റ് ചാർജിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു മോഡലുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. 4758mm² 3D VC ചേംബർ കൂളിംഗ് സഹിതമാണ് ഈ നോട്ട് 60 മോഡൽ എത്തിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇൻഫിനിക്സ് നോട്ട് 60 5ജിയിലുണ്ട്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഇൻഫിനിക്സ് നോട്ട് 60 യുടെ കരുത്ത്. ഇത് മാലി-G615 MC2 GPU, 8GB / 12GB LPDDR5X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവ സഹിതം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഇൻഫിനിക്സ് ഫോണിലുള്ളത്. അതിൽ f/1.59 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും 4K 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, JBL സൗണ്ട്, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC എന്നിവയും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 60 5ജിയിൽ ഉള്ളത്. മിസ്റ്റ് ടൈറ്റാനിയം, റോസ് ഗോൾഡ്, ഫിസ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, മോച്ച ബ്രൗൺ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ഈ മോഡലിന്റെ വില അതത് വിപണികളിൽ പുറത്തിറങ്ങുമ്പോൾ ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








