ഈ പവർ മതിയോ! സ്നാപ്ഡ്രാഗൺ 7s Gen 4 കരുത്തുമായി ഇൻഫിനിക്സ് നോട്ട് 60 പ്രോ 5G ലോഞ്ച് ചെയ്തു
ഇൻഫിനിക്സ് തങ്ങളുടെ നോട്ട് 60 സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. അതിൽ ഇൻഫിനിക്സ് നോട്ട് 60 (Infinix NOTE 60) ഇൻഫിനിക്സ് നോട്ട് 60 പ്രോ (Infinix NOTE 60 Pro) എന്നിങ്ങനെ രണ്ട് മോഡലുകൾ ആണ് അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ മോഡലായ പ്രോയുടെ ശക്തികേന്ദ്രം സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ ആണ്. ഇരുമോഡലുകളിലെയും ചില പ്രധാന ഫീച്ചറുകൾ സമാനമാണെങ്കിലും ചിപ്സെറ്റ്, ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നു.
നോട്ട് 60 പ്രോയുടെ പ്രത്യേകതകളിലൊന്ന് റിയർ പാനലിലെ ആക്ടീവ് മാട്രിക്സ് ഡിസ്പ്ലേയാണ്. ഇത് ആക്ടീവ് ആകുന്നതു വരെ കാണാനാകില്ല. തുടർന്ന് സ്മാർട്ട് നോട്ടിഫിക്കേഷനുകൾ, ആനിമേറ്റഡ് പെറ്റ്സ്, മിനി-ഗെയിമുകൾ എന്നിവ കാണിക്കാൻ തൽക്ഷണം പ്രകാശിക്കും. 4758mm² 3D VC ചേംബർ, സിഗ്നൽ ബൂസ്റ്റിനായി 360° ഗെയിമിംഗ് ആന്റിന എന്നീ ഫീച്ചറുകളും ഈ പ്രോ മോഡലിലുണ്ട്.

കസ്റ്റമൈസബിൾ വൺ-ടാപ്പ് ബട്ടൺ ആണ് ഇൻഫിനിക്സ് നോട്ട് 60 സീരീസിന്റെ മറ്റൊരു പ്രത്യേകത. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ, HRV (ഹൃദയമിടിപ്പ് വേരിയബിളിറ്റി) എന്നിവ ട്രാക്ക് ചെയ്യുന്നതിന് സെൻസറുകളെ സംയോജിപ്പിച്ചുകൊണ്ടാണ് ഫോണിന്റെ സൈഡിലായി ഈ വൺ-ടാപ്പ് ബട്ടൺ നൽകിയിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ ഈ ഫോണിലുണ്ട്. ഇത്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമെത്തുന്നു.

അഡ്രിനോ 810 GPU, 8GB / 12GB LPDDR5X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇൻഫിനിക്സ് നോട്ട് 60 പ്രോയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ൽ ആണ് പ്രവർത്തനം. 3 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് ഇൻഫിനിക്സ് വാഗ്ദാനം ചെയ്യുന്നു.
50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ( f/2.2 അപ്പേർച്ചർ, 4K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
90W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. ബാറ്ററി ആരോഗ്യം നിലനിർത്താൻ ഡൈനാമിക് റീക്രിസ്റ്റലൈസേഷൻ ഉപയോഗിക്കുന്ന ഒരു "സെൽഫ് റിപ്പയർ" സിസ്റ്റം ബാറ്ററി ഉപയോഗിക്കുന്നുണ്ടെന്ന് ഇൻഫിനിക്സ് അവകാശപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, JBL സൗണ്ട്, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ് എന്നിവയും ഇൻഫിനിക്സ് നോട്ട് 60 പ്രോയിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.37 x 77.17 x 7.36mm (ബ്ലാക്ക്) / 7.45mm (മറ്റ് നിറങ്ങൾ) വലിപ്പവും 199 ഗ്രാം ഭാരവും ഈ പ്രോ മോഡലിനുണ്ട്.
മിസ്റ്റ് ടൈറ്റാനിയം, സോളാർ ഓറഞ്ച്, ഡീപ് ഓഷ്യൻ ബ്ലൂ, മോച്ച ബ്രൗൺ, ഫ്രോസ്റ്റ് സിൽവർ, ടോറിനോ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇതിന്റെ വില അതത് വിപണികൾക്ക് അനുസരിച്ച് ലോഞ്ച് സമയത്ത് പ്രഖ്യാപിക്കും. അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








