Home
Mobile

6500mAh ബാറ്ററി, 50MP ക്യാമറ, റിയർ മാട്രിക്സ് ഡിസ്പ്ലേ; ഇൻഫിനിക്സ് നോട്ട് 60 പ്രോ വരുന്നു

ഇൻഫിനിക്സ് തങ്ങളുടെ നോട്ട് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ തയാറെടുക്കുന്നു. കഴിഞ്ഞ വർഷത്തെ നോട്ട് 50 പ്രോ സീരീസിന്റെ പിൻഗാമിയായി പുതിയ ഇൻഫിനിക്സ് നോട്ട് 60 പ്രോ (Infinix Note 60 Pro) ആണ് വരാൻ പോകുന്നത്. ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഈ ഫോണിന്റെ ടീസറുകൾ ഇപ്പോൾ കമ്പനി പുറത്തുവിടാൻ തുടങ്ങിയിരിക്കുന്നു. വരാൻ പോകുന്ന ഫോണിൽ ഉണ്ടാകുന്ന ചില പ്രധാന ഫീച്ചറുകൾ ടീസറിൽ വെളിപ്പെടുത്തുന്നുണ്ട്. "റിയർ മാട്രിക്സ് ഡിസ്പ്ലേ'' ആണ് ഇൻഫിനിക്സ് നോട്ട് 6 പ്രോയുടെ വരവിൽ ഏറെ ശ്രദ്ധിക്കപ്പെടുക എന്ന് തോന്നുന്നു.

റോഗ് ഫോണിലും അ‌ടുത്തിടെ നത്തിങ് ഫോൺ 3 മോഡലിലും മറ്റും കണ്ടതുപോലുള്ള ഒരു റെട്രോ-ഫ്യൂച്ചറിസ്റ്റിക് ഡോട്ട്-മാട്രിക്സ് ഇന്റർഫേസ് ആണ് ഹോണർ നോട്ട് 60 പ്രോയിലെ റിയർ മാട്രിക്സ് ഡിസ്പ്ലേ. ക്യാമറ ഐലൻഡിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ഈ ഡിസ്പ്ലേ ലളിതമായ നോട്ടിഫിക്കേഷൻ എൽഇഡികൾക്ക് അപ്പുറം കടക്കുന്നു, അ‌തായത് ഈ ആക്റ്റീവ് മാട്രിക്സ് ഡിസ്പ്ലേ തത്സമയ വിവരങ്ങൾ കാണിക്കുന്നു.

റിയർ മാട്രിക്സ് ഡിസ്പ്ലേയുമായി ഇൻഫിനിക്സ് നോട്ട് 60 പ്രോ

തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകളും നിലവിലെ സമയവും പ്രദർശിപ്പിക്കാൻ റിയർ മാട്രിക്സ് ഡിസ്പ്ലേയ്ക്ക് കഴിയുമെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. നോട്ടിഫിക്കേഷൻ ഐക്കണുകൾ, മ്യൂസിക് ക​ൺട്രോൾ, ചാർജിംഗ് സ്റ്റാറ്റസ് എന്നിവയും വരാൻ പോകുന്ന ഇൻഫിനിക്സ് നോട്ട് 60 പ്രോ മോഡലിലെ ഈ ഡിസ്പ്ലേ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോ എത്തുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നോട്ട് സീരീസിനായുള്ള ഒരു സുപ്രധാന നീക്കമാണ് ക്വാൽകോമുമായി സഹകരിച്ച് നോട്ട് 60 പ്രോയിൽ സ്നാപ്ഡ്രാഗൺ 7s Gen 4 5G ചിപ്‌സെറ്റ് സജ്ജീകരിച്ചതിലൂടെ ഇൻഫിനിക്സ് നടത്തിയിരിക്കുന്നത്.

മുൻപ് പലപ്പോഴും മീഡിയടെക് ചിപ്സെറ്റാണ് ഇൻഫിനിക്സ് നോട്ട് സീരീസ് ഫോണുകളിൽ കണ്ടിരുന്നത്. എന്നാൽ അ‌വയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ക്വാൽക്കോം ചിപ്സെറ്റ് ഇത്തവണ ഉറപ്പിച്ചതിലൂടെ ഫോണിന്റെ പെർഫോമൻസിൽ കമ്പനി ശ്രദ്ധ കൂടുതൽ നൽകിയിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു. കനത്ത മൾട്ടിടാസ്കിംഗും ഉയർന്ന ഫ്രെയിം-റേറ്റ് ഗെയിമിംഗും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ ഫോണിന് കഴിയുമെന്ന് ഈ ചിപ്സെറ്റിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു.

വരാൻ പോകുന്ന ഈ ഇൻഫിനിക്സ് ഫോണിന്റെ ബാറ്ററി ശേഷിയും ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 6500mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയിൽ ഉണ്ടാകുക. ദീർഘകാല ഉപയോഗത്തിൽ ബാറ്ററി ആരോഗ്യം നശിക്കുന്നത് തടയുന്ന വിപുലമായ കെമിക്കൽ ഒപ്റ്റിമൈസേഷനുകൾ നിർദ്ദേശിക്കുന്ന "6 വർഷത്തെ ബാറ്ററി" ആയുസ്സും "ബാറ്ററി സെൽഫ്-ഹീലിംഗ് ടെക്" ഫീച്ചറും ഇതിൽ ഉള്ളതായി ടീസറിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയിലെ 6500mAh ബാറ്ററി എത്തുക. 144Hz റിഫ്രഷ് റേറ്റുള്ള 1.5K അൾട്രാ HDR സിനിമാറ്റിക് ഡിസ്‌പ്ലേയും ഈ ഫോണിലുണ്ട്. 1.5K റെസല്യൂഷൻ സ്റ്റാൻഡേർഡ് 1080p പാനലുകളേക്കാൾ മികച്ച ഷാർപ്‌നെസ് വാഗ്ദാനം ചെയ്യുന്നു, അതേസമയം അൾട്രാ HDR പിന്തുണ ഡീപ് ബ്ലാക്ക്, വൈബ്രന്റ് കളേഴ്‌സ് എന്നിവ സ്ട്രീമിംഗ് കണ്ടന്റിന് ഉറപ്പാക്കുന്നു.

50MP നൈറ്റ് മാസ്റ്റർ ക്യാമറ ഇതിലുണ്ട്. ഇത് ലോ ​ലൈറ്റ് സാഹചര്യങ്ങൾക്കായി ഒപ്റ്റിമൈസ് ചെയ്ത 50MP സെൻസറാണ്. ഇവ കൂടാതെ, ഗെയിമിംഗ് സെഷനുകളിൽ സ്‌നാപ്ഡ്രാഗൺ ചിപ്പ് ചൂടാകാതിരിക്കാനും ചൂട് ഫലപ്രദമായി നിയന്ത്രിക്കാനും ഇതിൽ 3D ഐസ്‌കോർ VC കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നു.

ടീസർ JBL-ട്യൂൺ സൗണ്ടും പിന്നിൽ ലെതർ-ടെക്സ്ചർ ചെയ്ത ഫിനിഷും ഈ ഫോണിന് ഉണ്ടെന്ന് ടീസർ വെളിപ്പെടുത്തുന്നു. ഓറഞ്ച് നിറത്തിലാണ് ടീസറിൽ ഇൻഫിനിക്സ് നോട്ട് 60 പ്രോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ഫോണിന്റെ ലോഞ്ച് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും ടീസറിൽ ഉടൻ വരുന്നു എന്ന് സൂചിപ്പിച്ചിരിക്കുന്നതിനാൽ MWC 2026- ഇവന്റിനോട് അ‌നുബന്ധമായി ലോഞ്ച് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Infinix Note 60 Pro to launch soon with 6500mAh battery and 50MP camera. The most striking feature of the Note 60 Pro is the rear matrix display integrated into the camera island. Moving beyond simple notification LEDs, this active matrix display uses a retro-futuristic dot-matrix interface to show real-time information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X