Home
Mobile

ഇത് വേറൊരു അ‌ൾട്ര! 200MP ക്യാമറ, 7000mAh ബാറ്ററി സഹിതം ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര ലോഞ്ച് ചെയ്തു

ഇൻഫിനിക്സ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായി ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര (Infinix NOTE 60 Ultra) ലോഞ്ച് ചെയ്തു. ഏതാണ്ട് ഒരാഴ്ചയ്ക്കിടയിൽ അ‌വതരിപ്പിക്കപ്പെടുന്ന മൂന്നാമത്തെ അ‌ൾട്ര മോഡലാണ് ഇത്. അ‌ടുത്തിടെ സാംസങ്ങും കഴിഞ്ഞ ദിവസം ടെക്നോയും തങ്ങളുടെ അ‌ൾട്ര മോഡലുകൾ പുറത്തിറക്കിയിരുന്നു. ബ്രാൻഡുകളുടെ ഏറ്റവും ശക്തമായ മോഡലുകൾ ആണ് അ‌ൾട്ര എന്ന പേരിൽ എത്തുക, അ‌ങ്ങനെയല്ലാത്ത ചില അ‌ൾട്ര മോഡലുകളും ഉണ്ട് എന്നത് വേറെ കാര്യം, ഇവിടെ 200MP ക്യാമറ, 7000mAh ബാറ്ററി ഉൾപ്പെടെ ശക്തമായ ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ബാഴ്‌സലോണയിൽ നടന്ന മൊ​ബൈൽ വേൾഡ് കോൺഗ്രസ് (MWC2026)-ൽ വച്ചാണ് ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര അ‌വതരിപ്പിക്കപ്പെട്ടത്. മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്ടിമേറ്റ് കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്. "ബാറ്ററി സെൽഫ്-ഹീലിംഗ് ടെക്നോളജി" ഈ ഫോണിന്റെ ഒരു പ്രത്യേകതയായി കമ്പനി എടുത്തുപറയുന്നു. ഇതിൽ ഓരോ 200 ചാർജ് സൈക്കിളിലും ബാറ്ററി ആരോഗ്യത്തിന്റെ 1% വരെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഇൻഫിനിക്സ് പറയുന്നു.

ഇത് വേറൊരു അ‌ൾട്ര! ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര ലോഞ്ച് ചെയ്തു

ഡ്യുവൽ-വേ സാറ്റലൈറ്റ് കോളിങ്ങും മെസേജിങ്ങും വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യ ഫോണാണ് ഇൻഫിനിക്സ് നോട്ട് 60 അൾട്ര. സ്റ്റാൻഡേർഡ് സെല്ലുലാർ കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ കണക്റ്റിവിറ്റി നൽകുന്ന ഈ ഫീച്ചർ അടിയന്തര ലൊക്കേഷൻ ഷെയറിങ് സാധ്യമാക്കുന്നു. എയറോഡൈനാമിക്സിലും തടസ്സമില്ലാത്ത പുറംഭാഗത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ഓട്ടോമോട്ടീവ്-പ്രചോദിത ഡി​സൈനാണ് നോട്ട് 60 അൾട്രയ്ക്ക് നൽകിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റും 4500 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും ഉൾക്കൊള്ളുന്ന 1.5K അൾട്രാ HDR സ്‌ക്രീൻ ആണ് ഇതിലുള്ളത്. ട്രാൻസിറ്റ് സമയത്ത് മോഷൻ സിക്ക്‌നെസ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രെഡിക്ടബിൾ സ്റ്റെബിലൈസേഷൻ സോഫ്റ്റ്‌വെയറും ഈ ഉപകരണത്തിൽ ഉൾപ്പെടുന്നു. റിയർ പാനലിൽ ലൈറ്റിംഗും നോട്ടിഫിക്കേഷനുകൾക്കായി ഒരു മിനി ഡിസ്പ്ലേയും ഉണ്ട്.

ഇത് വേറൊരു അ‌ൾട്ര! ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര ലോഞ്ച് ചെയ്തു

4nm മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്ടിമേറ്റ് ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്രയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ലാണ് ഉപകരണം പ്രവർത്തിക്കുന്നത്. ഇത് "ഗ്ലോസ്‌പേസ്" എന്ന പുതിയ യൂസർ ഇന്റർഫേസ് അവതരിപ്പിക്കുന്നു. 3 വർഷത്തെ പ്രധാന OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് ഇൻഫിനിക്സ് ഉറപ്പ് നൽകുന്നു.

​ഹൈ റെസല്യൂഷൻ ഫോട്ടോഗ്രാഫിക്കും വിപുലീകൃത സൂമിങ്ങിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സാംസങ് ഐസോസെൽ HPE സെൻസർ ഉള്ള 200MP മെയിൻ ക്യാമറ, 112° വ്യൂ ഫീൽഡ് ഉള്ള അ‌ൾട്രാ ​വൈഡ് ക്യാമറ, സാംസങ് ഐസോസെൽ JN5 സെൻസറുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് (3.5× നേറ്റീവ് ഒപ്റ്റിക്കൽ സൂമും 100× വരെ ഡിജിറ്റൽ സൂമും) എന്നിവ ഇതിലുണ്ട്.

​ഹൈ കോൺട്രാസ്റ്റിലും ലോ ​ലൈറ്റിലും ഡൈനാമിക് റേഞ്ച് മെച്ചപ്പെടുത്തുന്നതിനായി ഡി​സൈൻ ചെയ്‌തിരിക്കുന്ന അൾട്രാ HDR ക്യാപ്‌ചറുള്ള ഇൻഫിനിക്‌സിന്റെ XDR ഇമേജ് എഞ്ചിൻ ഈ സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്നു. JBL ട്യൂൺ ചെയ്ത സ്റ്റീരിയോ സൗണ്ട് സിസ്റ്റം, ബിൽറ്റ്-ഇൻ eSIM എന്നിവയുമുണ്ട്. ഇതിലെ 7000mAh ബാറ്ററി 100W വയർഡ് ചാർജിങ് (48 മിനിറ്റിനുള്ളിൽ ഫുൾ ചാർജ്) 50W വയർലെസ് ചാർജിങ് പിന്തുണകളോടെ എത്തുന്നു.

ഇത് വേറൊരു അ‌ൾട്ര! ഇൻഫിനിക്സ് നോട്ട് 60 അ‌ൾട്ര ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ഇൻഫിനിക്സ് നോട്ട് 60 അൾട്ര 12GB+ 256GB സിംഗിൾ കോൺഫിഗറേഷനിൽ ആണ് എത്തിയിരിക്കുന്നത്. മലേഷ്യയിൽ 3000 MYR (ഏകദേശം 70,105 രൂപ) ആണ് വില. മറ്റ് വിപണികളിലെ വില നിലവിൽ ലഭ്യമായിട്ടില്ല. ടോറിനോ ബ്ലാക്ക്, മോൺസ റെഡ്, അമാൽഫി ബ്ലൂ, റോമ സിൽവർ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് എത്തുന്നു. അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Infinix Note 60 Ultra launched with 200MP camera. The phone is powered by MediaTek Dimensity 8400 Ultimate chipset. It comes in 12GB+256GB configuration. It is priced at 3000 MYR (approximately Rs. 70,105) in Malaysia. It comes in four color options - Torino Black, Monza Red, Amalfi Blue, and Roma Silver.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X